bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Timothy 2
2 Timothy 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപാവരത്താല്‍ നീ ശക്തിയുള്ളവനായിരിക്കുക.
2
അനേകം സാക്ഷികളുടെ മുമ്പില്‍വച്ച് നീ എന്നില്‍നിന്നു കേട്ട കാര്യങ്ങള്‍ മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിശ്വസ്തരായ ആളുകളെ ഭരമേല്പിക്കുക.
3
ക്രിസ്തുയേശുവിന്റെ ധര്‍മഭടനെന്ന നിലയില്‍ കഷ്ടതയില്‍ നിന്റെ പങ്കുവഹിക്കുക.
4
സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പടയാളിയും അന്യകാര്യങ്ങളില്‍ ഉള്‍പ്പെടാറില്ല. എന്തെന്നാല്‍ തന്നെ പടയാളിയാക്കിയവനെ തൃപ്തിപ്പെടുത്തുക എന്നതാണ് അവന്റെ ലക്ഷ്യം.
5
നിയമാനുസൃതം മത്സരിക്കാതെ കായികാഭ്യാസിക്ക് വിജയത്തിന്റെ കിരീടം ലഭിക്കുകയില്ല.
6
അധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്.
7
ഞാന്‍ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കര്‍ത്താവു നിനക്കു തരും.
8
ദാവീദിന്റെ വംശജനും മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്ളുക.
9
ഇതാകുന്നു ഞാന്‍ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാന്‍ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോള്‍ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാല്‍ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല.
10
അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവര്‍ക്കുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു:
11
നാം അവിടുത്തോടുകൂടി മരിച്ചിരിക്കുന്നു എങ്കില്‍ നാം അവിടുത്തോടുകൂടി ജീവിക്കുകയും ചെയ്യും.
12
നാം സഹിക്കുന്നു എങ്കില്‍ അവിടുത്തോടുകൂടി വാഴുകയും ചെയ്യും. നാം അവിടുത്തെ നിഷേധിക്കുന്നു എങ്കില്‍ അവിടുന്നു നമ്മെയും നിഷേധിക്കും.
13
നാം അവിശ്വസ്തരായിരുന്നാലും അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍ അവിടുത്തേക്ക് തന്റെ സ്വഭാവം പരിത്യജിക്കുവാന്‍ കഴിയുകയില്ലല്ലോ.
14
വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങള്‍ ഉപേക്ഷിക്കുവാന്‍ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ കേള്‍വിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം.
15
സത്യത്തിന്റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുക.
16
ഭക്തിവിരുദ്ധമായ വ്യര്‍ഥഭാഷണങ്ങളില്‍നിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതല്‍ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ.
17
ശരീരത്തെ നിര്‍ജീവമാക്കി ജീര്‍ണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്.
18
അവര്‍ സത്യത്തില്‍നിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേല്‍ മറിക്കുന്നു.
19
എന്നാല്‍ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‍ക്കുന്നു. ‘തനിക്കുള്ളവരെ കര്‍ത്താവ് അറിയുന്നു’ എന്നും ‘കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.
20
ഒരു വലിയ ഭവനത്തില്‍ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിര്‍മിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദര്‍ഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
21
ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവന്‍ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും.
22
അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക.
23
മൂഢവും നിരര്‍ഥകവുമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്; അവ ശണ്ഠയ്ക്ക് ഇടയാക്കുമെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. കര്‍ത്താവിന്റെ ദാസന് ശണ്ഠ കൂടുന്നവന് ആയിരിക്കരുത്;
24
അവന് എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം.
25
അവര്‍ അനുതപിച്ച് സത്യം എന്തെന്ന് അറിയുവാന്‍ ദൈവം ഇടയാക്കിയേക്കാം.
26
തന്റെ ഇഷ്ടം ചെയ്യുന്നതിന് പിശാച് അവരെ അടിമപ്പെടുത്തിയെങ്കിലും അവന്റെ കെണിയില്‍നിന്ന് അവര്‍ രക്ഷപെട്ടേക്കാം.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4