bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Timothy 4
2 Timothy 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
ദൈവത്തിന്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്ന ക്രിസ്തുയേശുവിന്റെ മുമ്പാകെയും അവിടുത്തെ ആഗമനത്തെയും ഭരണത്തെയും പരിഗണിച്ച് ഇത് ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു:
2
ദൈവത്തിന്റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കള്‍ക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്.
3
എന്തെന്നാല്‍ ഉത്തമമായ ഉപദേശങ്ങള്‍ മനുഷ്യര്‍ വഹിക്കാത്ത കാലം വരുന്നു.
4
തങ്ങളുടെ കാതിനു കൗതുകം ഉളവാക്കുന്നവ കേള്‍ക്കുവാനുള്ള അഭിലാഷത്താല്‍, സ്വന്തം അഭീഷ്ടത്തിനു ചേര്‍ന്ന ഉപദേഷ്ടാക്കളെ അവര്‍ വിളിച്ചുകൂട്ടും.
5
സത്യത്തിനു ചെവികൊടുക്കാതെ, കെട്ടുകഥകളിലേക്ക് അവര്‍ ശ്രദ്ധ തിരിക്കുകയും ചെയ്യും. എന്നാല്‍ നീ അചഞ്ചലനായി കഷ്ടത സഹിക്കുക; സുവിശേഷകന്റെ ജോലി നിര്‍വഹിക്കുകയും, നിന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കുകയും ചെയ്യുക.
6
ഞാന്‍ ബലികഴിക്കപ്പെടേണ്ട സമയമായിക്കഴിഞ്ഞു. എനിക്കു ലോകത്തോടു വിടവാങ്ങേണ്ട സമയം ആയിരിക്കുന്നു.
7
ഞാന്‍ നല്ല പോര് പൊരുതു; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തുസൂക്ഷിച്ചു; അതുകൊണ്ട് നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു.
8
നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവു അത് ആ ദിവസം എനിക്കു സമ്മാനിക്കും. എനിക്കു മാത്രമല്ല, കര്‍ത്താവിന്റെ ആഗമനത്തെ സ്നേഹപൂര്‍വം കാത്തിരിക്കുന്ന എല്ലാവര്‍ക്കുംതന്നെ അതു സമ്മാനിക്കപ്പെടും.
9
നീ എത്രയും വേഗം എന്റെ അടുക്കല്‍ വരുവാന്‍ കഴിയുന്നത്ര ഉത്സാഹിക്കുക.
10
ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെവിട്ടു തെസ്സലോനിക്യയിലേക്കു പോയി. ക്രെസ്കേസ് ഗലാത്യക്കും, തീത്തോസ് ദല്മാത്യക്കും പോയിരിക്കുന്നു.
11
ലൂക്കോസ് മാത്രമേ എന്റെ കൂടെയുള്ളൂ. നീ മര്‍ക്കോസിനെക്കൂടി കൂട്ടിക്കൊണ്ടുവരണം; എന്റെ ശുശ്രൂഷയില്‍ അവന് വളരെയധികം ഉപകരിക്കും.
12
തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചിരിക്കുകയാണ്.
13
ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ ഏല്പിച്ചിരുന്ന പുറങ്കുപ്പായവും പുസ്തകങ്ങളും വിശിഷ്യ തുകല്‍ എഴുത്തുകളും നീ വരുമ്പോള്‍ കൊണ്ടുവരണം.
14
ചെമ്പുപണിക്കാരന്‍ അലക്സാണ്ടര്‍ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം ദൈവം നല്‍കും.
15
നാം അറിയിക്കുന്ന സന്ദേശത്തെ ശക്തിയുക്തം എതിര്‍ക്കുന്നവനായതുകൊണ്ട് അയാളെ നീ സൂക്ഷിച്ചുകൊള്ളണം.
16
ആദ്യം ഞാന്‍ പ്രതിവാദം നടത്തിയപ്പോള്‍ എന്റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. ആ അപരാധം അവരുടെ പേരില്‍ ദൈവം കണക്കിടാതിരിക്കട്ടെ.
17
എന്നാല്‍ കര്‍ത്താവ് എന്റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവണ്ണം ദൈവവചനം പൂര്‍ണമായി പ്രസംഗിക്കുവാനുള്ള ശക്തി കര്‍ത്താവ് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷിക്കപ്പെട്ടു.
18
എല്ലാ തിന്മകളില്‍നിന്നും കര്‍ത്താവ് എന്നെ വീണ്ടെടുക്കുകയും തന്റെ സ്വര്‍ഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും.
19
പ്രിസ്കില്ലയ്ക്കും, അക്വിലായ്ക്കും, ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം പറയുക.
20
എരസ്തൊസ് കൊരിന്തില്‍ തങ്ങി. ത്രൊഫിമൊസിന് രോഗം പിടിപെട്ടതിനാല്‍ ഞാന്‍ മിലേത്തൊസില്‍ ആക്കിയിട്ടു പോന്നു.
21
ശീതകാലത്തിനു മുമ്പ് നീ വന്നുചേരുവാന്‍ പരമാവധി ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും മറ്റെല്ലാ സഹോദരങ്ങളും നിനക്കു വന്ദനം പറയുന്നു.
22
കര്‍ത്താവു നിന്റെ ആത്മാവിനോടുകൂടി ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4