bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Haggai 1
Haggai 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 2 →
1
പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായി ദാര്യാവേശ് അധികാരം ഏറ്റതിന്റെ രണ്ടാം വര്‍ഷം ആറാം മാസം ഒന്നാം ദിവസം ശെയല്തീയേലിന്റെ പുത്രനും യെഹൂദ്യയിലെ ദേശാധിപതിയുമായ സെരുബ്ബാബേലിനും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവയ്ക്കും ഹഗ്ഗായിപ്രവാചകനിലൂടെ ലഭിച്ച സര്‍വേശ്വരന്റെ അരുളപ്പാട്.
2
സര്‍വശക്തനായ സര്വേശ്വരന് ഹഗ്ഗായിയോട് അരുളിച്ചെയ്തു: “എന്റെ ആലയം പുനരുദ്ധരിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല എന്ന് ഈ ജനം പറയുന്നു.”
3
പിന്നീട് പ്രവാചകനായ ഹഗ്ഗായി മുഖേന ജനത്തോട് അവിടുന്ന് അരുളിച്ചെയ്തു:
4
“എന്റെ ജനമേ, എന്റെ ഭവനം തകര്‍ന്നുകിടക്കുമ്പോള്‍ ആണോ നിങ്ങള്‍ക്കു മണിമേടകളില്‍ പാര്‍ക്കാന്‍ അവസരം?
5
അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക” എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. നിങ്ങള്‍ ധാരാളം വിതച്ചു; അല്പം മാത്രം കൊയ്തു.
6
നിങ്ങള്‍ ഭക്ഷിക്കുന്നെങ്കിലും വയറു നിറയുന്നില്ല; പാനം ചെയ്യുന്നെങ്കിലും തൃപ്തി ആകുന്നില്ല. വസ്ത്രം ധരിക്കുന്നെങ്കിലും കുളിരു മാറുന്നില്ല; കൂലി വാങ്ങുന്നവന് അതു തുളയുള്ള സഞ്ചിയിലിടുന്നു.
7
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ.
8
നിങ്ങള്‍ മലകളില്‍നിന്നു മരം മുറിച്ച് മന്ദിരം പണിയുവിന്‍; അതില്‍ ഞാന്‍ പ്രസാദിക്കും. അവിടെ ഞാന്‍ മഹത്ത്വത്തോടെ പ്രത്യക്ഷപ്പെടും.” ഇത് സര്‍വേശ്വരന്റെ വചനം.
9
സമൃദ്ധമായ ഒരു വിളവെടുപ്പു നിങ്ങള്‍ പ്രതീക്ഷിച്ചു; പക്ഷേ അത് അല്പമായിത്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ അത് ഊതിപ്പറപ്പിച്ചു കളഞ്ഞു. അത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്റെ ആലയം ശൂന്യമായി കിടക്കെ ഓരോരുത്തനും സ്വന്തം വീട്ടുകാര്യങ്ങളില്‍ മുഴുകിയിരിക്കുന്നതുകൊണ്ടു തന്നെ.
10
അതുകൊണ്ട് മഴ പെയ്യാതിരിക്കുന്നു. ഭൂമി അനുഭവം നല്കാതെയുമിരിക്കുന്നു.
11
ഞാന്‍ ദേശത്തെങ്ങും വരള്‍ച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്റെ സര്‍വ പ്രയത്നങ്ങളിലും ഞാന്‍ വരള്‍ച്ച വരുത്തിയിരിക്കുന്നു.
12
അപ്പോള്‍ ശെയല്തീയേലിന്റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവയും ശേഷിച്ച സകല ജനങ്ങളും തങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ അരുളപ്പാടുകളും അവിടുത്തെ നിയോഗപ്രകാരം വന്ന ഹഗ്ഗായിപ്രവാചകന്റെ വാക്കുകളും അനുസരിച്ചു. ജനം സര്‍വേശ്വരന്റെ സന്നിധിയില്‍ ഭയഭക്തിയുള്ളവരായിത്തീര്‍ന്നു.
13
അപ്പോള്‍ സര്‍വേശ്വരന്റെ ദൂതനായ ഹഗ്ഗായി അവിടുത്തെ സന്ദേശം അറിയിച്ചു: “ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”
14
ശെയല്തീയേലിന്റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിന്റെയും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവയുടെയും മറ്റുള്ള സര്‍വജനത്തിന്റെയും മനസ്സ് സര്വേശ്വരന് ഉണര്‍ത്തി. അവര്‍ വന്നു സര്‍വശക്തനായ സര്‍വേശ്വരന്റെ ആലയം പണിയാന്‍ തുടങ്ങി.
15
ദാര്യാവേശ്‍ചക്രവര്‍ത്തിയുടെ രണ്ടാം ഭരണവര്‍ഷം ആറാം മാസം ഇരുപത്തിനാലാം ദിവസം ആയിരുന്നു അത്.
Jump to:
Chapter 1
Chapter 2
Chapter 2 →
All chapters:
1
2