bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Haggai 2
Haggai 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
1
ദാര്യാവേശ് അധികാരമേറ്റതിന്റെ രണ്ടാം വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം ഹഗ്ഗായി പ്രവാചകന് സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി:
2
“നീ ശെയല്തീയേലിന്റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിനോടും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവായോടും ജനത്തില്‍ അവശേഷിച്ചവരോടും പറയുക:
3
ഈ ദേവാലയത്തിന്റെ പൂര്‍വമഹത്ത്വം കണ്ടിട്ടുള്ളവര്‍ നിങ്ങളില്‍ ആരെങ്കിലും ഉണ്ടോ? ഇപ്പോള്‍ ഇത് കാഴ്ചയില്‍ എങ്ങനെ? നിസ്സാരമായി തോന്നുന്നില്ലേ?
4
എങ്കിലും സെരുബ്ബാബേലേ, ധൈര്യമായിരിക്കുക. സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്. യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവേ, ദേശത്തുള്ള സമസ്തജനങ്ങളേ, ധൈര്യമായിരിക്കുവിന്‍. നിങ്ങള്‍ പണിയില്‍ ഏര്‍പ്പെടുക. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.” ഇത് സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം.
5
ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ചെയ്ത വാഗ്ദാനം അനുസരിച്ച് ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടല്ലോ? എന്റെ ആത്മാവ് നിങ്ങളുടെകൂടെ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.
6
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഇനി ഏറെത്താമസിയാതെ ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഒന്നുകൂടി ഇളക്കും.
7
സമസ്തജനതകളെയും ഞാന്‍ പ്രകമ്പനം കൊള്ളിക്കും. അങ്ങനെ അവര്‍ കൂട്ടിവച്ച ധനമെല്ലാം ഇവിടെ എത്തും. ഞാന്‍ ഈ ആലയം മഹത്ത്വപൂര്‍ണമാക്കും. ഇത് സര്‍വേശ്വരന്റെ വചനം.
8
‘വെള്ളി എനിക്കുള്ളതാണ്. സ്വര്‍ണവും എന്റേതുതന്നെ’ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
9
ഈ ആലയത്തിന്റെ ഇപ്പോഴത്തെ മഹത്ത്വം പണ്ടുണ്ടായിരുന്നതിനെ അതിശയിക്കത്തക്കതായിരിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. ഈ സ്ഥലം ഐശ്വര്യസമൃദ്ധമാക്കുമെന്നാണു സര്‍വശക്തനായ സര്‍വേശ്വരന്റെ അരുളപ്പാട്.
10
ദാര്യാവേശിന്റെ രണ്ടാം ഭരണവര്‍ഷം ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസം ഹഗ്ഗായിപ്രവാചകന്‍ മുഖേന സര്വേശ്വരന് അരുളിച്ചെയ്തു:
11
[11,12] “ഒരുവന് വിശുദ്ധമാംസം വസ്ത്രത്തുമ്പില്‍ പൊതിഞ്ഞുകെട്ടി ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ, മറ്റേതെങ്കിലും ഭക്ഷണസാധനമോ സ്പര്‍ശിച്ചാല്‍ അവ വിശുദ്ധമായിത്തീരുമോ എന്നു പുരോഹിതന്മാരോടു ചോദിക്കാന്‍ സര്‍വശക്തനായ സര്വേശ്വരന് കല്പിക്കുന്നു. അതിന് “ഇല്ല” എന്നു പുരോഹിതന്മാര് ഉത്തരം പറഞ്ഞു.
13
എന്നാല്‍ ശവശരീരത്തില്‍ തൊട്ട് അശുദ്ധനായ ഒരുവന് ഇതിലേതെങ്കിലും ഒന്നില്‍ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ എന്നു ഹഗ്ഗായി ചോദിച്ചപ്പോള്‍ “അശുദ്ധമാകും” എന്നു പുരോഹിതന്മാര് പറഞ്ഞു.
14
അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: “ഈ ജനവും ജനതയും എന്റെ സന്നിധിയില്‍ അങ്ങനെതന്നെ; അവരുടെ എല്ലാ പ്രവൃത്തികളും അങ്ങനെതന്നെയാകുന്നു. അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം തന്നെ.
15
ഇത് സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം. സര്‍വേശ്വരന്റെ ആലയം വീണ്ടും പണിയുന്നതിനു തൊട്ടുമുമ്പുള്ള കാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കുക.
16
അന്ന് ഇരുപതു പറയുണ്ടായിരുന്ന ധാന്യക്കൂമ്പാരത്തില്‍ ചെന്നുനോക്കുമ്പോള്‍ പത്തു മാത്രമേ ഉണ്ടായിരിക്കൂ. മരത്തൊട്ടിയില്‍നിന്ന് അമ്പതു കുടം വീഞ്ഞു കോരി എടുക്കാന്‍ ചെല്ലുമ്പോള്‍ ഇരുപതു കുടമേ കാണുകയുള്ളൂ.
17
നിങ്ങള്‍ ഉല്പാദിപ്പിച്ച സകലവും ഞാന്‍ ഉഷ്ണക്കാറ്റും പൂപ്പലും കന്മഴയും അയച്ചു നശിപ്പിച്ചെങ്കിലും നിങ്ങള്‍ അനുതപിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
18
ഇന്നുമുതല്‍ സംഭവിക്കുന്നതെല്ലാം നിങ്ങള്‍ ശ്രദ്ധിക്കുക. ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസമാണല്ലോ ഇന്ന്. ദേവാലയത്തിന്റെ അടിസ്ഥാനം ഇട്ട ദിവസമാണിത്.
19
ധാന്യം കളപ്പുരയില്‍ അവശേഷിച്ചിട്ടില്ലെങ്കിലും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവുവൃക്ഷവും ഫലം നല്കുന്നില്ലെങ്കിലും ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.
20
ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസമായ അന്നേ ദിവസം ഹഗ്ഗായിപ്രവാചകനു വീണ്ടും സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി:
21
നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയുക: “ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇളക്കമുണ്ടാക്കും.
22
രാജസിംഹാസനങ്ങള്‍ ഇളക്കിമറിക്കും. അവയുടെ ശക്തി അവസാനിപ്പിക്കും. തേരുകളെയും തേരാളികളെയും നീക്കിക്കളയും. അശ്വങ്ങളും അശ്വാരൂഢരും സഹയോദ്ധാക്കളുടെ വാളിനാല്‍ നിലംപതിക്കും.
23
ശെയല്തീയേലിന്റെ പുത്രനും എന്റെ ദാസനുമായ സെരുബ്ബാബേലേ, അന്ന് എന്റെ നാമത്തില്‍ ഭരണം നടത്താന്‍ ഞാന്‍ നിന്നെ എന്റെ മുദ്രമോതിരംപോലെയാക്കും. ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
All chapters:
1
2
Recommended Reading
Commentary
Haggai Commentaries
→
Devotional
Haggai Devotional Guide
→
Get This Bible
BSI Study Bible
→