bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Titus 1
Titus 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
[1-4] ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തോലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തില്‍ എന്റെ യഥാര്‍ഥ പുത്രനായ തീത്തോസിന് എഴുതുന്നത്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവില്‍നിന്നും നിനക്കു കൃപയും സമാധാനവും ലഭിക്കട്ടെ. ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിജ്ഞാനവും വര്‍ധിപ്പിക്കുന്നതിനുവേണ്ടി എന്നെ നിയോഗിച്ചു. ആ വിശ്വാസവും പരിജ്ഞാനവും അനശ്വരജീവനുവേണ്ടിയുള്ള പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരിക്കലും വ്യാജം പറയാത്ത ദൈവം യുഗാരംഭത്തിനുമുമ്പ് വാഗ്ദാനം ചെയ്തതും അവിടുത്തെ വചനത്തില്‍ യഥാകാലം വെളിപ്പെടുത്തിയതുമാണ് ഈ പ്രത്യാശ. ആ വചനം പ്രസംഗിക്കുവാനുള്ള ചുമതല നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ചു.
5
ഞാന്‍ നിന്നെ ക്രീറ്റില്‍ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനും, ഞാന്‍ നിര്‍ദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്.
6
സഭാമുഖ്യന്‍ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവര്‍ ആയിരിക്കയുമരുത്.
7
ദൈവത്തിന്റെ കാര്യസ്ഥന് എന്ന നിലയ്ക്ക് സഭയുടെ അധ്യക്ഷന്‍ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാള്‍ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.
8
പകരം അയാള്‍ അതിഥിസല്‍ക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിര്‍മ്മലനും സുശിക്ഷിതനും ആയിരിക്കണം.
9
വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിര്‍ക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താന്‍ പഠിച്ച സത്യവചനത്തെ അയാള്‍ മുറുകെപ്പിടിക്കുകയും വേണം.
10
എന്തെന്നാല്‍ വഴങ്ങാത്ത പ്രകൃതമുള്ളവരും കഴമ്പില്ലാത്ത സംഭാഷണത്തില്‍ ഏര്‍പ്പെടുന്നവരും വഞ്ചകരുമായ ധാരാളം ആളുകളുണ്ടല്ലോ; പ്രത്യേകിച്ചു പരിച്ഛേദനകര്‍മവാദികള്‍.
11
അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങള്‍ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവര്‍ വഴിതെറ്റിക്കുന്നു.
12
“ക്രീറ്റിലുള്ളവര്‍ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാള്‍, ഒരു പ്രവാചകന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
13
[13,14] ഈ സാക്ഷ്യം ശരിയാണ്. അതുകൊണ്ട് യെഹൂദന്മാരുടെ കെട്ടുകഥകള്‍ക്കോ, സത്യത്തെ നിരാകരിക്കുന്നവരുടെ ആജ്ഞകള്‍ക്കോ ചെവികൊടുക്കാതെ, വിശ്വാസത്തിന്റെ ഭദ്രമായ അടിസ്ഥാനത്തില്‍ ഉറച്ചു നില്ക്കണമെന്നു കര്‍ശനമായി ശാസിക്കുക.
15
ശുദ്ധമനസ്കര്‍ക്ക് എല്ലാം ശുദ്ധമാകുന്നു. എന്നാല്‍ മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നുംതന്നെ ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും ദുഷിച്ചതാണല്ലോ.
16
തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികള്‍ക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവര്‍ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3
Recommended Reading
Commentary
Titus Commentaries
→
Devotional
Titus Devotional Guide
→
Get This Bible
BSI Study Bible
→