bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Titus 3
Titus 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
ഭരണാധിപന്മാര്ക്കും മറ്റ് അധികാരികള്‍ക്കും കീഴ്പെട്ടിരിക്കുവാനും, അനുസരണവും ഉത്തമമായ ഏതുജോലിയും ചെയ്യുവാന്‍ സന്നദ്ധതയും ഉള്ളവര്‍ ആയിരിക്കുവാനും,
2
ശണ്ഠകള്‍ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക.
3
ഒരു കാലത്ത് നാം തന്നെ ബുദ്ധിയില്ലാത്തവരും, അനുസരണമില്ലാത്തവരും, വഴിപിഴച്ചു പോയവരും, വിവിധ വികാരങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അടിമപ്പെട്ടവരും, തിന്മയിലും ശത്രുതയിലും കഴിഞ്ഞിരുന്നവരും, മറ്റുള്ളവരാല്‍ വെറുക്കപ്പെട്ടവരും, അന്യോന്യം വിദ്വേഷത്തില്‍ കഴിഞ്ഞിരുന്നവരും ആയിരുന്നുവല്ലോ.
4
എങ്കിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്നേഹനിര്‍ഭരമായ ദയയും പ്രത്യക്ഷമായപ്പോള്‍ അവിടുന്നു നമ്മെ രക്ഷിച്ചു.
5
അത് നമ്മുടെ പുണ്യപ്രവൃത്തികള്‍കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.
6
നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍കൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിക്കുന്നു.
7
അവിടുത്തെ കൃപാവരത്താല്‍ നമുക്കു തന്നോടുള്ള ബന്ധം ക്രമപ്പെടുത്തുന്നതിനും നാം പ്രത്യാശിക്കുന്ന അനശ്വരജീവന് അവകാശമാക്കുന്നതിനുംവേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്തത്.
8
ഇതു സത്യമാണ്. ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ദത്തശ്രദ്ധരായിരിക്കേണ്ടതിന് ഇതു നീ ഊന്നിപ്പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യനു പ്രയോജനകരവും ആകുന്നു.
9
എന്നാല്‍ നിരര്‍ഥകമായ വാദപ്രതിവാദങ്ങളും വംശാവലി സംബന്ധിച്ച പ്രശ്നങ്ങളും ശണ്ഠയും നിയമത്തെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കുക. ഇവ നിഷ്പ്രയോജനവും വ്യര്‍ഥവുമാണല്ലോ.
10
സഭയില്‍ ഭിന്നതയുണ്ടാക്കുന്നവന് ഒന്നോ രണ്ടോ വട്ടം താക്കീതു നല്‍കുക. ഫലമില്ലെന്നു കണ്ടാല്‍ അയാളെ ഒഴിച്ചുനിറുത്തുക.
11
അയാള്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവനാണ്. അയാള്‍ പാപം ചെയ്തു കുറ്റവാളിയെന്നു സ്വയം വിധിച്ചിരിക്കുന്നു.
12
ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്ക്കുമ്പോള്‍ നീ നിക്കൊപ്പൊലിസില്‍ എന്റെ അടുക്കല്‍ വരുവാന്‍ ആവോളം ശ്രമിക്കണം. ശീതകാലം ഞാന്‍ ഇവിടെ കഴിച്ചുകൂട്ടാന്‍ നിശ്ചയിച്ചിരിക്കുകയാണ്.
13
നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലൊസിനെയും എത്രയും വേഗം യാത്രയാക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണം. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ നീ വേണ്ടതു ചെയ്യുമല്ലോ.
14
നമ്മുടെ ആളുകള്‍ സല്‍കര്‍മങ്ങള്‍ ചെയ്യുവാന്‍ പഠിക്കട്ടെ. അവര്‍ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങള്‍ ഉള്ളവരെ സഹായിക്കേണ്ടതാണ്.
15
എന്റെ കൂടെയുള്ള എല്ലാവരും നിനക്കു വന്ദനം പറയുന്നു. ഞങ്ങളെ സ്നേഹിക്കുന്ന സഹവിശ്വാസികള്‍ക്ക് അഭിവാദനങ്ങള്‍. ദൈവത്തിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3