bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Timothy 1
1 Timothy 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 2 →
1
നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ
2
അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തില്‍ നിജപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
3
അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥയ്ക്കല്ല തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോട് ആജ്ഞാപിക്കേണ്ടതിന്
4
നീ എഫെസൊസില്‍ താമസിക്കേണം എന്നു ഞാന്‍ മക്കെദോന്യക്കു പോകുമ്പോള്‍ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
5
ആജ്ഞയുടെ ഉദ്ദേശ്യമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹംതന്നെ.
6
ചിലര്‍ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
7
ധര്‍മോപദേഷ്ടാക്കന്മാരായിരിപ്പാന്‍ ഇച്ഛിക്കുന്നു; തങ്ങള്‍ പറയുന്നത് ഇന്നത് എന്നും സ്ഥാപിക്കുന്നത് ഇന്നത് എന്നും ഗ്രഹിക്കുന്നില്ലതാനും.
8
ന്യായപ്രമാണമോ നീതിമാനല്ല, അധര്‍മികള്‍, അഭക്തര്‍, അനുസരണം കെട്ടവര്‍, പാപികള്‍, അശുദ്ധര്‍, ബാഹ്യന്മാര്, പിതൃഹന്താക്കള്, മാതൃഹന്താക്കള്, കൊലപാതകര്‍,
9
ദുര്‍ന്നടപ്പുകാര്‍, പുരുഷമൈഥുനക്കാര്, നരമോഷ്ടാക്കള്, ഭോഷ്കുപറയുന്നവര്‍, കള്ളസ്സത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും
10
പത്ഥ്യോപദേശത്തിനു വിപരീതമായ മറ്റ് ഏതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട്, അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതുതന്നെ എന്നു നാം അറിയുന്നു.
11
ഈ പരിജ്ഞാനം, എങ്കല് ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്ത്വമുള്ള സുവിശേഷത്തിന് അനുസാരമായതുതന്നെ.
12
എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവ് എന്നെ വിശ്വസ്തന് എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാന്‍ അവനെ സ്തുതിക്കുന്നു.
13
മുമ്പേ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താല് അറിയാതെ ചെയ്തതാകകൊണ്ട് എനിക്കു കരുണ ലഭിച്ചു.
14
നമ്മുടെ കര്‍ത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വര്‍ധിച്ചുമിരിക്കുന്നു.
15
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനംതന്നെ; ആ പാപികളില്‍ ഞാന്‍ ഒന്നാമന്.
16
എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്ക് ദൃഷ്ടാന്തത്തിനായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.
17
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേന്‍.
18
മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങള്‍ക്ക് ഒത്തവണ്ണം ഞാന്‍ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചുനല്ല യുദ്ധസേവ ചെയ്ക.
19
ചിലര്‍ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസക്കപ്പല്‍ തകര്‍ന്നുപോയി.
20
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു, അവര്‍ ദൂഷണം പറയാതിരിപ്പാന് പഠിക്കേണ്ടതിനു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 2 →
All chapters:
1
2
3
4
5
6