bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Timothy 5
1 Timothy 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
1
മൂത്തവനെ ഭര്‍ത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
2
മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂര്‍ണനിര്‍മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.
3
സാക്ഷാല്‍ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.
4
വല്ല വിധവയ്ക്കും പുത്രപൗത്രന്മാര് ഉണ്ടെങ്കില്‍ അവര്‍ മുമ്പേ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ച് അമ്മയപ്പന്മാര്‍ക്കു പ്രത്യുപകാരം ചെയ്വാന് പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.
5
സാക്ഷാല്‍ വിധവയും ഏകാകിയുമായവള് ദൈവത്തില്‍ ആശവച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ഥനയിലും ഉറ്റുപാര്‍ക്കുന്നു.
6
കാമുകിയായവളോ ജീവിച്ചിരിക്കയില്‍ത്തന്നെ ചത്തവള്.
7
അവര്‍ നിരപവാദ്യമാരായിരിക്കേണ്ടതിനു നീ ഇത് ആജ്ഞാപിക്ക.
8
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്തകുടുംബക്കാര്‍ക്കുംവേണ്ടി കരുതാത്തവന് വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.
9
സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ട് ഏകഭര്‍ത്താവിന്റെ ഭാര്യയായിരുന്ന് അറുപതു വയസ്സിനു താഴെയല്ലാത്ത
10
വിധവ മക്കളെ വളര്‍ത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കു മുട്ടുതീര്‍ക്കുകയോ സര്‍വസല്‍പ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.
11
ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്വാന് ഇച്ഛിക്കും.
12
ആദ്യവിശ്വാസം തള്ളുകയാല് അവര്‍ക്കു ശിക്ഷാവിധി ഉണ്ട്.
13
അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില് ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
14
ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
15
ഇപ്പോള്‍ത്തന്നെ ചിലര്‍ സാത്താന്റെ പിന്നാലെ പോയല്ലോ.
16
ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍തന്നെ അവര്‍ക്കു മുട്ടുതീര്ക്കട്ടെ; സഭയ്ക്കു ഭാരം വരരുത്; സാക്ഷാല്‍ വിധവമാരായവര്‍ക്കു മുട്ടുതീര്പ്പാനുണ്ടല്ലോ.
17
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക.
18
മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത് എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന് തന്റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.
19
രണ്ടു മൂന്നു സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരേ അന്യായം എടുക്കരുത്.
20
പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിനായി എല്ലാവരും കേള്‍ക്കെ ശാസിക്ക.
21
നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ട് സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
22
യാതൊരുത്തന്റെമേലും വേഗത്തില്‍ കൈവയ്ക്കരുത്; അന്യന്മാരുടെ പാപങ്ങളില്‍ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.
23
മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക.
24
ചില മനുഷ്യരുടെ പാപങ്ങള്‍ വിസ്താരത്തിനു മുമ്പേതന്നെ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
25
സല്‍പ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
All chapters:
1
2
3
4
5
6