bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Corinthians 13
2 Corinthians 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
1
ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ട്: “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതു കാര്യവും ഉറപ്പാകും”.
2
ഞാന്‍ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍: ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍കൂട്ടി പറയുന്നു.
3
ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിനു നിങ്ങള്തുമ്പ് അന്വേഷിക്കുന്നുവല്ലോ. അവന് നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍തന്നെ.
4
ബലഹീനതയാല്‍ അവന് ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല് ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടുകൂടെ ദൈവശക്തിയാല് നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു.
5
നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിന്; നിങ്ങളെത്തന്നെ ശോധനചെയ്വിന്. നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു വരികില്‍, യേശുക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ?
6
ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്ന് നിങ്ങള്‍ അറിയും എന്ന് ഞാന്‍ ആശിക്കുന്നു.
7
നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്നപോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിനത്രേ.
8
സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങള്‍ക്ക് ഒന്നും കഴിവില്ലല്ലോ.
9
ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിനായി തന്നെ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
10
അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവ് തന്ന അധികാരത്തിനു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിനു ദൂരത്തുനിന്ന് ഇത് എഴുതുന്നു.
11
തീര്‍ച്ചയ്ക്ക്, സഹോദരന്മാരേ, സന്തോഷിപ്പിന്; യഥാസ്ഥാനപ്പെടുവിന്‍; ആശ്വസിച്ചുകൊള്‍വിന്‍; ഏകമനസ്സുള്ളവരാകുവിന്‍; സമാധാനത്തോടെ ഇരിപ്പിന്; എന്നാല്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
12
വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിന്.
13
വിശുദ്ധന്മാര് എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
14
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
All chapters:
1
2
3
4
5
6
7
8
9
10
11
12
13