bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Corinthians 9
2 Corinthians 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
1
വിശുദ്ധന്മാര്‍ക്കുവേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങള്‍ക്ക് എഴുതുവാന്‍ ആവശ്യമില്ലല്ലോ.
2
അഖായ കീഴാണ്ടുമുതല് ഒരുങ്ങിയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു.
3
നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്യത്തില്‍ വ്യര്‍ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിനുതന്നെ ഞാന്‍ സഹോദരന്മാരെ അയച്ചത്.
4
അല്ലെങ്കില്‍ പക്ഷേ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍തന്നെ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
5
ആകയാല്‍ സഹോദരന്മാര് ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പേ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ട് ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കയും ചെയ്യേണ്ടതിന് അവരോട് അപേക്ഷിപ്പാന്‍ ആവശ്യം എന്ന് ഞങ്ങള്‍ക്കു തോന്നി.
6
എന്നാല്‍ ലോഭമായി വിതയ്ക്കുന്നവന് ലോഭമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവന് ധാരാളമായി കൊയ്യും എന്ന് ഓര്‍ത്തുകൊള്‍വിന്‍.
7
അവനവന് ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിര്‍ബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
8
നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്ണതൃപ്തിയുള്ളവരായി സകല സല്‍പ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളില്‍ സകല കൃപയും പെരുക്കുവാന്‍ ദൈവം ശക്തന് ആകുന്നു.
9
“അവന് വാരിവിതറി ദരിദ്രന്മാര്ക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
10
എന്നാല്‍ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നല്കുന്നവന് നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്ധിപ്പിക്കയും ചെയ്യും.
11
ഇങ്ങനെ ദൈവത്തിനു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര് ആകും.
12
ഈ നടത്തുന്ന ധര്‍മശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീര്‍ക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു.
13
ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തും.
14
നിങ്ങള്‍ക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണ്മാന് വാഞ്ഛിച്ചു നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും.
15
പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13