bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ephesians 3
Ephesians 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 4 →
1
അതുനിമിത്തം പൗലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
2
നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു
3
ഞാന്‍ മീതെ ചുരുക്കത്തില്‍ എഴുതിയതുപോലെ വെളിപ്പാടിനാല്‍ എനിക്ക് ഒരു മര്‍മം അറിയായ്വന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
4
നിങ്ങള്‍ അതു വായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്മത്തില് എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം.
5
ആ മര്‍മം ഇപ്പോള്‍ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വകാലങ്ങളില്‍ മനുഷ്യര്‍ക്ക് അറിയായ് വന്നിരുന്നില്ല.
6
അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതുതന്നെ.
7
ആ സുവിശേഷത്തിനു ഞാന്‍ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു.
8
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും
9
സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലംമുതല്‍ മറഞ്ഞുകിടന്ന മര്‍മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവര്ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
10
അങ്ങനെ ഇപ്പോള്‍ സ്വര്‍ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
11
അവന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണയപ്രകാരം സഭ മുഖാന്തരം അറിയായ്വരുന്നു.
12
അവനില്‍ ആശ്രയിച്ചിട്ട് അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ട്.
13
അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്ത്വമാകയാല്‍ അവ നിമിത്തം അധൈര്യപ്പെട്ടുപോകരുത് എന്നു ഞാന്‍ അപേക്ഷിക്കുന്നു.
14
അതുനിമിത്തം ഞാന്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേര് വരുവാന്‍ കാരണമായ
15
പിതാവിന്റെ സന്നിധിയില്‍ മുട്ടുകുത്തുന്നു.
16
അവന് തന്റെ മഹത്ത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും
17
ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
18
വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
19
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന് സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ഥിക്കുന്നു.
20
എന്നാല്‍ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്വാന് നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവനു
21
സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 4 →
All chapters:
1
2
3
4
5
6