bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ephesians 5
Ephesians 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
1
ആകയാല്‍ പ്രിയമക്കള് എന്നപോലെ ദൈവത്തെ അനുകരിപ്പിന്.
2
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതുപോലെ സ്നേഹത്തില്‍ നടപ്പിന്.
3
ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര് പറകപോലും അരുത്;
4
അങ്ങനെ ആകുന്നു വിശുദ്ധന്മാര്ക്ക് ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്, കളിവാക്ക് ഇങ്ങനെ ചേര്ച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.
5
ദുര്ന്നടപ്പുകാരന്, അശുദ്ധന്, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്ക് ആര്‍ക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ അവകാശം ഇല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
6
വ്യര്‍ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു.
7
നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുത്.
8
മുമ്പേ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു.
9
കര്‍ത്താവിനു പ്രസാദമായത് എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്വിന്.
10
സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
11
ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില് കൂട്ടാളികള്‍ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്.
12
അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍പോലും ലജ്ജയാകുന്നു.
13
അവയെ ശാസിക്കുമ്പോഴോ സകലത്തെയുംകുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.
14
അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍നിന്ന് എഴുന്നേല്ക്ക; എന്നാല്‍ ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
15
ആകയാല്‍ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍.
16
ഇതു ദുഷ്കാലമാകയാല് സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്വിന്.
17
ബുദ്ധിഹീനരാകാതെ കര്‍ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്വിന്.
18
വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാല്‍ ദുര്‍ന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി
19
സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും
20
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍.
21
ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്.
22
ഭാര്യമാരേ, കര്ത്താവിന് എന്നപോലെ സ്വന്ത ഭര്ത്താക്കന്മാര്ക്കു കീഴടങ്ങുവിന്.
23
ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്കു തലയാകുന്നതുപോലെ ഭര്‍ത്താവ് ഭാര്യക്കു തലയാകുന്നു.
24
എന്നാല്‍ സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭര്ത്താക്കന്മാര്ക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
25
ഭര്ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍.
26
അവന് അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും
27
കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിനും തന്നെത്താന്‍ അവള്‍ക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.
28
അവ്വണ്ണം ഭര്ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന് തന്നെത്താന്‍ സ്നേഹിക്കുന്നു.
29
ആരും തന്റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലര്ത്തുകയത്രേ ചെയ്യുന്നത്.
30
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
31
അതുനിമിത്തം ഒരു മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
32
ഈ മര്‍മം വലിയത്; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.
33
എന്നാല്‍ നിങ്ങളും അങ്ങനെതന്നെ ഓരോരുത്തന് താന്താന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
All chapters:
1
2
3
4
5
6