bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Jonah 2
Jonah 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
1
യോനാ മത്സ്യത്തിന്റെ വയറ്റിൽവച്ചു തന്റെ ദൈവമായ യഹോവയോടു പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:
2
ഞാന്‍ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന് എനിക്ക് ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്റെ വയറ്റിൽനിന്ന് അയ്യം വിളിച്ചു; നീ എന്റെ നിലവിളി കേട്ടു.
3
നീ എന്നെ സമുദ്രമധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4
നിന്റെ ദൃഷ്ടിയിൽനിന്ന് എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.
5
വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ല് എന്റെ തലപ്പാവായിരുന്നു.
6
ഞാന്‍ പര്‍വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്ക് അടച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
7
എന്റെ പ്രാണന് എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഓര്‍ത്ത് എന്റെ പ്രാര്‍ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
8
മിഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
10
എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ട് അതു യോനായെ കരയ്ക്കു ഛര്‍ദിച്ചുകളഞ്ഞു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 3 →
All chapters:
1
2
3
4