bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Jonah 4
Jonah 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
യോനായ്ക്ക് ഇത് അത്യന്തം അനിഷ്ടമായി, അവനു കോപം വന്നു.
2
അവന് യഹോവയോടു പ്രാര്‍ഥിച്ചു: അയ്യോ, യഹോവേ, ഞാന്‍ എന്റെ ദേശത്ത് ആയിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞ വാക്ക് ഇതുതന്നെ അല്ലയോ? അതുകൊണ്ടായിരുന്നു ഞാന്‍ തര്‍ശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്; നീ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനര്‍ഥത്തെക്കുറിച്ച് അനുതപിക്കുന്നവന് എന്നു ഞാന്‍ അറിഞ്ഞു.
3
ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു.
4
നീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു.
5
അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്ത് ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു ഭവിക്കും എന്നു കാണുവോളം അതിന് കീഴെ തണലിൽ പാര്‍ത്തു.
6
യോനായെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാന്‍ തക്കവണ്ണം അവന്റെ തലയ്ക്കു തണൽ ആയിരിക്കേണ്ടതിനു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അത് അവനു മീതെ വളര്‍ന്നു പൊങ്ങി; യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു.
7
പിറ്റന്നാള്‍ പുലര്‍ന്നപ്പോള്‍ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അത് ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി.
8
സൂര്യന് ഉദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ളൊരു കിഴക്കന്‍കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനായുടെ തലയിൽ കൊള്ളുകയാൽ അവന് ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു.
9
ദൈവം യോനായോട്: നീ ആവണക്കുനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന് അവന്: ഞാന്‍ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു.
10
അതിനു യഹോവ: നീ അധ്വാനിക്കയോ വളര്‍ത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായിവരികയും ഒരു രാത്രിയിൽ നശിച്ചു പോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്ക് അയ്യോഭാവം തോന്നുന്നുവല്ലോ.
11
എന്നാൽ വലംകൈയും ഇടംകൈയും തമ്മിൽ തിരിച്ചറിഞ്ഞു കൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4