bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
1 Chronicles 6
1 Chronicles 6
Malayalam 1992 MBSI
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 7 →
1
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍, കെഹാത്ത്, മെരാരി.
2
കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.
3
അമ്രാമിന്റെ മക്കള്‍അഹരോന്‍, മോശെ, മിര്‍യ്യാം, അഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, ഏലെയാസാര്‍, ഈഥാമാര്‍.
4
എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
5
അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
6
ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;
7
മെരായോത്ത് അമര്‍യ്യാവെ ജനിപ്പിച്ചു;
8
അമര്‍യ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് അഹീമാസിനെ ജനിപ്പിച്ചു;
9
അഹിമാസ് അസര്‍യ്യാവെ ജനിപ്പിച്ചു; അസര്‍യ്യാവു യോഹാനാനെ ജനിപ്പിച്ചു;
10
യോഹാനാന്‍ അസര്‍യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന് യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.
11
അസര്‍യ്യാവു അമര്‍യ്യാവെ ജനിപ്പിച്ചു; അമര്‍യ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;
12
അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് ശല്ലൂമിനെ ജനിപ്പിച്ചു;
13
ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവു അസര്‍യ്യാവെ ജനിപ്പിച്ചു;
14
അസര്‍യ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.
15
യഹോവാ നെബൂഖദ് നേസ്സര്‍മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.
16
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോം, കെഹാത്ത്, മെരാരി.
17
ഗേര്‍ശോമിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുലിബ്നി, ശിമെയി.
18
കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.
19
മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി.
20
ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്റെ മകന് ലിബ്നി; അവന്റെ മകന് യഹത്ത്; അവന്റെ മകന് സിമ്മാ;
21
അവന്റെ മകന് യോവാഹ്; അവന്റെ മകന് ഇദ്ദോ; അവന്റെ മകന് സേരഹ്; അവന്റെ മകന് യെയഥ്രായി.
22
കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന് അമ്മീനാദാബ്; അവന്റെ മകന് കോരഹ്; അവന്റെ മകന് അസ്സീര്‍;
23
അവന്റെ മകന് എല്ക്കാനാ; അവന്റെ മകന് എബ്യാസാഫ്; അവന്റെ മകന് അസ്സീര്‍;
24
അവന്റെ മകന് തഹത്ത്; അവന്റെ മകന് ഊരീയേല്‍; അവന്റെ മകന് ഉസ്സീയാവു; അവന്റെ മകന് ശൌല്‍.
25
എല്ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന് അമാസായി; അവന്റെ മകന് അഹിമോത്ത്.
26
എല്ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന് സോഫായി; അവന്റെ മകന് നഹത്ത്;
27
അവന്റെ മകന് എലീയാബ്; അവന്റെ മകന് യെരോഹാം; അവന്റെ മകന് എല്ക്കാനാ;
28
ശമൂവേലിന്റെ പുത്രന്മാര്ആദ്യജാതന് യോവേല്‍, രണ്ടാമന് അബീയാവു.
29
മെരാരിയുടെ പുത്രന്മാര്‍മഹ്ളി; അവന്റെ മകന് ലിബ്നി; അവന്റെ മകന് ശിമെയി; അവന്റെ മകന് ഉസ്സാ;
30
അവന്റെ മകന് ശിമെയാ; അവന്റെ മകന് ഹഗ്ഗീയാവു; അവന്റെ മകന് അസായാവു.
31
പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തില്‍ സംഗീതശുശ്രൂഷെക്കു നിയമിച്ചവര്‍ ഇവരാകുന്നു.
32
അവര്‍, ശലോമോന് യെരൂശലേമില്‍ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില്‍ സംഗീതശുശ്രൂഷചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
33
തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവര്‍ ആരെന്നാല്‍കെഹാത്യരുടെ പുത്രന്മാരില് സംഗീതക്കാരനായ ഹേമാന്; അവന് യോവേലിന്റെ മകന്; അവന് ശമൂവേലിന്റെ മകന്;
34
അവന് എല്ക്കാനയുടെ മകന്; അവന് യെരോഹാമിന്റെ മകന്; അവന് എലീയേലിന്റെ മകന്; അവന് തോഹയുടെ മകന്; അവന് സൂഫിന്റെ മകന്;
35
അവന് എല്ക്കാനയുടെ മകന്; അവന് മഹത്തിന്റെ മകന്; അവന് അമാസായിയുടെ മകന്; അവന് എല്ക്കാനയുടെ മകന്;
36
അവന് യോവേലിന്റെ മകന്; അവന് അസര്‍യ്യാവിന്റെ മകന്; അവന് സെഫന്യാവിന്റെ മകന്;
37
അവന് തഹത്തിന്റെ മകന്; അവന് അസ്സീരിന്റെ മകന്; അവന് എബ്യാസാഫിന്റെ മകന്; അവന് കോരഹിന്റെ മകന്;
38
അവന് യിസ്ഹാരിന്റെ മകന്; അവന് കെഹാത്തിന്റെ മകന്; അവന് ലേവിയുടെ മകന്; അവന് യിസ്രായേലിന്റെ മകന്;
39
അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന് ആസാഫ്ആസാഫ് ബെരെഖ്യാവിന്റെ മകന്; അവന് ശിമെയയുടെ മകന്;
40
അവന് മീഖായേലിന്റെ മകന്; അവന് ബയശേയാവിന്റെ മകന്; അവന് മല്ക്കിയുടെ മകന്; അവന് എത്നിയുടെ മകന്;
41
അവന് സേരഹിന്റെ മകന്; അവന് അദായാവിന്റെ മകന്;
42
അവന് ഏഥാന്റെ മകന്; അവന് സിമ്മയുടെ മകന്; അവന് ശിമെയിയുടെ മകന്;
43
അവന് യഹത്തിന്റെ മകന്; അവന് ഗേര്‍ശോമിന്റെ മകന്; അവന് ലേവിയുടെ മകന്.
44
അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര് ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകന് ഏഥാന്‍; അവന് അബ്ദിയുടെ മകന്; അവന് മല്ലൂക്കിന്റെ മകന്;
45
അവന് ഹശബ്യാവിന്റെ മകന്; അവന് അമസ്യാവിന്റെ മകന്; അവന് ഹില്ക്കീയാവിന്റെ മകന്;
46
അവന് അംസിയുടെ മകന്; അവന് ബാനിയുടെ മകന്; അവന് ശാമെരിന്റെ മകന്; അവന് മഹ്ളിയുടെ മകന്.
47
അവന് മൂശിയുടെ മകന്; അവന് മെരാരിയുടെ മകന്; അവന് ലേവിയുടെ മകന്.
48
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
49
എന്നാല്‍ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
50
അഹരോന്റെ പുത്രന്മാരാവിതുഅവന്റെ മകന് എലെയാസാര്‍; അവന്റെ മകന് ഫീനെഹാസ്; അവന്റെ മകന് അബീശൂവ;
51
അവന്റെ മകന് ബുക്കി; അവന്റെ മകന് ഉസ്സി; അവന്റെ മകന് സെരഹ്യാവു; അവന്റെ മകന് മെരായോത്ത്;
52
അവന്റെ മകന് അമര്‍യ്യാവു; അവന്റെ മകന് അഹീത്തൂബ്;
53
അവന്റെ മകന് സാദോക്; അവന്റെ മകന് അഹീമാസ്.
54
അവരുടെ ദേശത്തില്‍ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാല്‍കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്കും--
55
അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
56
എന്നാല്‍ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
57
അഹരോന്റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
58
ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
59
ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
60
ബെന്യാമീന് ഗോത്രത്തില്‍ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കും കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്നു.
61
കെഹാത്തിന്റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്റെ കുലത്തില്‍, മനശ്ശെയുടെ പാതിഗോത്രത്തില്‍ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.
62
ഗേര്‍ശോമിന്റെ മക്കള്‍ക്കു കുലംകുലമായി യിസ്സാഖാര്‍ ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.
63
മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന് ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.
64
യിസ്രായേല്‍മക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.
65
യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന് മക്കളുടെ ഗോത്രത്തിലും ബെന്യാമീന് മക്കളുടെ ഗോത്രത്തിലും പേര് പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
66
കെഹാത്ത് മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീം ഗോത്രത്തില്‍ തങ്ങള്‍ക്കു അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.
67
അവര്‍ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
68
ബേത്ത്-ഹോരോനും പുല്പുറങ്ങളും
69
അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
70
മനശ്ശെയുടെ പാതി ഗോത്രത്തില്‍ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.
71
ഗേര്‍ശോമിന്റെ പുത്രന്മാര്ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തില്‍ ബാശാനില്‍ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
72
യിസ്സാഖാന്‍ ഗോത്രത്തില്‍ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
73
രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
74
ആശേര്‍ ഗോത്രത്തില്‍ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
75
ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
76
നഫ്താലിഗോത്രത്തില്‍ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്‍യ്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77
മെരാരിപുത്രന്മാരില്‍ ശേഷമുള്ളവര്‍ക്കും സെബൂലൂന് ഗോത്രത്തില്‍ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
78
യെരീഹോവിന്നു സമീപത്തു യൊര്‍ദ്ദാന്നക്കരെ യോര്‍ദ്ദാന്നു കിഴക്കു രൂബേന്‍ ഗോത്രത്തില്‍ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
79
കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
80
ഗാദ് ഗോത്രത്തില്‍ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29