bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Song of Solomon 1
Song of Solomon 1
Malayalam Bible POC-ML 2013
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 2 →
1
സോളമന്‍െറ ഉത്തമഗീതം
2
നിന്‍െറ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ! നിന്‍െറ പ്രമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.
3
നിന്‍െറ അഭിഷേകതൈലം സുരഭിലമാണ്, നിന്‍െറ നാമം പകര്‍ന്ന തൈലംപോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രമിക്കുന്നു.
4
എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ് തന്‍െറ മണവറയിലേക്ക്എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്‍െറ പ്രമത്തെവീഞ്ഞിനെക്കാള് പുകഴ്ത്തും; അവര്‍ നിന്നെ സ്നേഹിക്കുന്നത്യുക്തംതന്നെ.
5
ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്പോലെയുംസോളമന്െറ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്.
6
ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെതുറിച്ചുനോക്കരുതേ. എന്‍െറ മാതൃതനയന്‍മാര്‍എന്നോടു കോപിച്ചു; അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങളുടെകാവല്‍ക്കാരിയാക്കി. എന്നാല്‍ എന്‍െറ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല.
7
എന്‍െറ പ്രാണപ്രിയനേ,എന്നോടു പറയുക. നിന്‍െറ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്ക് അവയ്ക്ക് എവിടെവിശ്രമം നല്കുന്നു? ഞാനെന്തിനു നിന്‍െറ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം?
8
സ്ത്രീകളില്‍ അതിസുന്ദരിയായവളേ,നിനക്കതറിഞ്ഞുകൂടെങ്കില്ആട്ടിന്പറ്റത്തിന്െറ കാല്‍ചുവടുകള്‍പിന്തുടരുക; ഇടയന്മാരുടെ കൂടാരങ്ങള്ക്കരികില്നിന്െറ ആട്ടിന്‍കുട്ടികളെ മേയ്ക്കുക.
9
എന്‍െറ പ്രമധാമമേ, ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാന്‍ ഉപമിക്കുന്നു.
10
നിന്‍െറ കവിള്‍ത്തടങ്ങള്‍കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്‍െറ കഴുത്തു രത്നമാലകള്‍കൊണ്ടും
11
വെള്ളിപതി ച്ചസ്വര്ണാഭരണങ്ങള് നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം.
12
രാജാവ് ശയ്യയിലായിരിക്കേ, എന്‍െറ ജടാമാഞ്ചി തൂമണം തൂകി.
13
എന്‍െറ പ്രാണപ്രിയന് സ്തനാന്തരത്തില്‍ സൂക്ഷിക്കുന്നനറും പശച്ചിമിഴുപോലെയാണ്.
14
എന്‍െറ പ്രാണപ്രിയന് എന്‍ഗേദിയിലെമുന്തിരിത്തോപ്പുകളിലെമൈലാഞ്ചിപ്പൂങ്കുലപോലെയാണ്.
15
എന്‍െറ പ്രിയേ, ഹാ, നീ എത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ; നിന്‍െറ കണ്ണുകള്‍ ഇണപ്രാവുകളാണ്.
16
എന്‍െറ പ്രിയനേ, നീ എത്ര സുന്ദരന്‍! അതേ, സുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.
17
ദേവദാരുകൊണ്ട് ഉത്തരവുംസരളവൃക്ഷംകൊണ്ട് കഴുക്കോലുംതീര്‍ത്തതാണ് നമ്മുടെ ഭവനം.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 2 →
All chapters:
1
2
3
4
5
6
7
8