bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Song of Solomon 2
Song of Solomon 2
Malayalam Bible POC-ML 2013
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 3 →
1
ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്വരകളിലെ ലില്ലിപ്പൂവ്.
2
മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്‍െറ ഓമന.
3
വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്‍െറ പ്രാണപ്രിയന്. അതിന്‍െറ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്‍െറ ഫലം എന്‍െറ നാവിന്മാധുര്യപൂര്‍ണമാണ്.
4
വിരുന്നുശാലയിലേക്ക് അവന് എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രമത്തിന്െറ പതാക എനിക്കുമുകളില്‍ പാറി.
5
മുന്തിരിയട തന്ന് എനിക്കുശക്തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്കണമേ; ഞാന്‍ പ്രമപരവശയായിരിക്കുന്നു.
6
അവന്‍െറ ഇടതുകരം എനിക്കുതലയണയായിരുന്നെങ്കില്‍! അവന്‍െറ വലതുകരം എന്നെആലിംഗനം ചെയ്തിരുന്നെങ്കില്‍!
7
ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയുംപേടമാനുകളുടെയും പേരില്‍ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകുംമുന്‍പ് നിങ്ങള്‍ പ്രമത്തെതട്ടിയുണര്ത്തരുതേ;ഇളക്കിവിടരുതേ.
8
അതാ, എന്‍െറ പ്രിയന്‍െറ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയുംകുന്നുകളില്‍ തുള്ളിച്ചാടിയുംഅവന്‍ വരുന്നു.
9
എന്‍െറ പ്രിയന് ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, അതാ, അവന് ഭിത്തിക്കു പിന്നില്‍ നില്ക്കുന്നു.
10
എന്‍െറ പ്രിയന് എന്നോടു മന്ത്രിക്കുന്നു.
11
എന്‍െറ ഓമനേ, എന്‍െറ സുന്ദരീ,എഴുന്നേല്ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.
12
മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്െറ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.
13
അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്സുഗന്ധം പരത്തുന്നു. എന്‍െറ ഓമനേ, എന്‍െറ സുന്ദരീ,എഴുന്നേല്ക്കുക; ഇറങ്ങി വരിക.
14
എന്‍െറ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്‍െറ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്‍െറ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്‍െറ സ്വരം മധുരമാണ്; നിന്‍െറ മുഖം മനോഹരമാണ്.
15
മുന്തിരിത്തോട്ടം നശിപ്പിക്കുന്നകുറുക്കന്‍മാരെ, ആ ചെറുകുറുക്കന്മാരെ, പിടികൂടുക; നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു.
16
എന്‍െറ ആത്മനാഥന്‍ എന്‍േറതാണ്;ഞാന്‍ അവന്‍േറ തും. അവന് തന്‍െറ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.
17
വെയിലാറി നിഴലുകള്‍ നീളുംമുന്പേഎന്െറ പ്രിയനേ, വരുക; ദുര്‍ഘടപര്‍വതങ്ങളിലെചെറുമാനിനെപ്പോലെയോകലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 3 →
All chapters:
1
2
3
4
5
6
7
8