bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Song of Solomon 4
Song of Solomon 4
Malayalam Bible POC-ML 2013
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 5 →
1
എന്‍െറ പ്രിയേ, നീ സുന്ദരിയാണ്;നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്‍െറ കണ്ണുകള്‍ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ്മലഞ്ചെരുവുകളിലേക്ക്ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്‍െറ കേശഭാരം.
2
രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്നആട്ടിന്‍കൂട്ടംപോലെ വെണ്മയുള്ളതാണ് നിന്‍െറ ദന്തനിര. അത് ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.
3
നിന്‍െറ അധരം ചെന്നൂലുപോലെയാണ്. നിന്‍െറ മൊഴികള്‍ മധു ഊറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്‍െറ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്.
4
നിന്‍െറ കഴുത്ത് ആയുധശാലയായി നിര്‍മി ച്ചദാവീദിന്െറ ഗോപുരംപോലെയാണ്. വീരന്മാരുടെ പരിചകള്തൂക്കിയിട്ടിരിക്കുന്നതുപോലെനിന്െറ കണ്ഠാഭരണം ശോഭിക്കുന്നു.
5
നിന്‍െറ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍ മേയുന്ന ഇരട്ടമാന്‍കുട്ടികളെപ്പോലെയാണ്.
6
വെയിലാറി, നിഴല്‍ മായുമ്പോള്‍മീറാമലയിലും കുന്തുരുക്കക്കുന്നിലുംഞാന് ഓടിച്ചെല്ലും.
7
എന്‍െറ ഓമനേ, നീസര്‍വാംഗസുന്ദരിയാണ്; നീ എത്ര അവികലയാണ്.
8
എന്‍െറ മണവാട്ടീ, ലബനോനില്നിന്ന്എന്െറ കൂടെ വരുക. അതേ, ലബനോനില്‍നിന്ന് എന്‍െറ കൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന് ഇറങ്ങിപ്പോരുക. സെനീറിന്െറയും ഹെര്മോന്െറയും കൊടുമുടികളില്‍നിന്ന്, സിംഹങ്ങളുടെ ഗുഹ കളില്‍നിന്ന് പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്, ഇറങ്ങി വരുക.
9
എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, നീ എന്‍െറ ഹൃദയം കവര്‍ന്നിരിക്കുന്നു. നിന്‍െറ ഒറ്റക്കടാക്ഷംകൊണ്ട്, നിന്‍െറ കണ്ഠാഭരണത്തിലെ ഒറ്റ രത്നംകൊണ്ട് എന്‍െറ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു.
10
എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, നിന്‍െറ പ്രമം എത്ര മാധുര്യമുള്ളത്! നിന്‍െറ പ്രമം വീഞ്ഞിനെക്കാള്‍ എത്ര ശ്രഷ്ഠം! നിന്‍െറ തൈലം ഏതു സുഗന്ധദ്രവ്യത്തെക്കാളും സുരഭിലമാണ്.
11
എന്‍െറ മണവാട്ടീ, നിന്‍െറ അധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്‍െറ നാവില്‍ ഊറുന്നു. നിന്‍െറ വസ്ത്രങ്ങളുടെ തൂമണംലബനോനിലെ സുഗന്ധദ്രവ്യം പോലെയാണ്.
12
അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്‍െറ സോദരി; എന്‍െറ മണവാട്ടി അട ച്ചഉദ്യാനമാണ്,മുദ്രവ ച്ചനീരുറവ.
13
മാതളത്തോട്ടം നിന്നില്‍ വളരുന്നു; അത് വിശിഷ്ടഫലം പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്
14
14ജടാമാഞ്ചിയും, കുങ്കുമവും, വയമ്പും,ഇലവംഗവും സകലവിധകുന്തുരുക്കവൃക്ഷങ്ങളും മീറായുംകറ്റാര്‍വാഴയും എല്ലാവിധ മികച്ചസുഗന്ധദ്രവ്യങ്ങളും അവിടെയുണ്ട്.
15
ഉദ്യാനത്തിലെ ഉറവയാണു നീ;ജീവജലത്തിന്‍െറ കിണര്‍, ലബനോനില്‍നിന്ന് ഒഴുകുന്ന അരുവി.
16
വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്‍െറ ഉദ്യാനത്തില്‍ വീശുക. അതിന്‍െറ പരിമളം വിദൂരത്തും പരക്കട്ടെ. എന്‍െറ പ്രാണപ്രിയന് അവന്‍െറ ഉദ്യാനത്തില്‍ വരട്ടെ; അതിന്‍െറ വിശിഷ്ടഫലങ്ങള്‍ ആസ്വദിക്കട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 5 →
All chapters:
1
2
3
4
5
6
7
8