bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Peter 1
2 Peter 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിയിലൂടെ, ഞങ്ങളോടൊപ്പം അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്ക് യേശുക്രിസ്തുവിന്റെ ദാസനും അപ്പോസ്തോലനുമായ ശിമോന്‍പത്രോസ് എഴുതുന്നത്.
2
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങള്‍ക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ.
3
തന്റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികള്‍ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂര്‍വം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.
4
അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയില്‍നിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരായിത്തീരുവാനും ഈ വരങ്ങള്‍ ഇടയാക്കുന്നു.
5
[5-7] ഇക്കാരണത്താല്‍ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേര്‍ക്കുവാന്‍ സര്‍വാത്മനാ ശ്രമിക്കുക.
8
ഇവ നിങ്ങള്‍ക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തില്‍ നിങ്ങള്‍ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും.
9
ഇവ ഇല്ലാത്തവന് പഴയ പാപങ്ങളില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവന് ഹ്രസ്വദൃഷ്ടി ആയതിനാല്‍ ഒന്നും ശരിയായി കാണുന്നില്ല.
10
അതുകൊണ്ടു സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും യഥാര്‍ഥമാക്കുന്നതിനു തീവ്രയത്നം ചെയ്യുക. അങ്ങനെ നിങ്ങള്‍ ചെയ്യുന്നതായാല്‍ നിങ്ങള്‍ ഒരിക്കലും വീണുപോകുകയില്ല.
11
നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ലഭിക്കുകയും ചെയ്യും.
12
ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അറിവുള്ളതാണ്. നിങ്ങള്‍ക്കു ലഭിച്ച സത്യത്തില്‍ നിങ്ങള്‍ ഉറച്ചു നില്ക്കുന്നവരുമാണ്. എങ്കിലും ഇവ ഞാന്‍ എപ്പോഴും നിങ്ങളെ അനുസ്മരിപ്പിക്കും.
13
ഈ ശരീരത്തില്‍ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നു ഞാന്‍ കരുതുന്നു.
14
എന്തെന്നാല്‍ ഈ ശരീരം ഉപേക്ഷിക്കേണ്ട സമയം ആസന്നമാണെന്നു ഞാന്‍ അറിയുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്ന് എനിക്കു ലഭിച്ച വെളിപാടാണ് ഇത്.
15
ഇക്കാര്യങ്ങള്‍ എന്റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങള്‍ ഓര്മിക്കുവാന് തക്കവണ്ണം ഞാന്‍ പരിശ്രമിക്കും.
16
ഞങ്ങള്‍ ബുദ്ധിപൂര്‍വം കെട്ടിച്ചമച്ച കല്പിത കഥകളിലൂടെയല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് നിങ്ങളെ അറിയിച്ചത്; പ്രത്യുത ഞങ്ങള്‍ അവിടുത്തെ തേജസ്സിനു ദൃക്സാക്ഷികളാണ്.
17
അവിടുന്നു പിതാവായ ദൈവത്തില്‍നിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോള്‍ ‘ഇവന് എന്റെ പ്രിയപുത്രന്, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സില്‍നിന്നു പുറപ്പെട്ടു.
18
തത്സമയം ഞങ്ങള്‍ അവിടുത്തോടുകൂടി ആ വിശുദ്ധപര്‍വതത്തില്‍ ഉണ്ടായിരുന്നതിനാല്‍ സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ ശബ്ദം ഞങ്ങള്‍ കേട്ടു.
19
കൂടുതല്‍ ഉറപ്പു നല്കുന്ന പ്രവാചകവചനവും നമുക്കുണ്ടല്ലോ. ക്രിസ്തു എന്ന പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുന്ന പുലര്‍കാലംവരെ, ഇരുളടഞ്ഞ സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതേണ്ടതാണ്.
20
വേദഗ്രന്ഥത്തിലുള്ള ഒരു പ്രവചനവും ആര്‍ക്കും സ്വയം വ്യാഖ്യാനിക്കാവുന്നതല്ലെന്ന് ഒന്നാമതു മനസ്സിലാക്കണം.
21
എന്തെന്നാല്‍ ഒരു പ്രവചനവും ഒരിക്കലും മനുഷ്യബുദ്ധിയുടെ പ്രചോദനത്താല്‍ ഉണ്ടായിട്ടുള്ളതല്ല. പിന്നെയോ, ദൈവത്തില്‍നിന്നുള്ള പരിശുദ്ധാത്മാവിന്റെ നിയോഗപ്രകാരം മനുഷ്യര്‍ പ്രവചിച്ചിട്ടുള്ളതാണ്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3