bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Peter 2
2 Peter 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
എന്നാല്‍ വ്യാജപ്രവാചകന്മാരും ഇസ്രായേല്‍ജനതയില്‍ ഉണ്ടായിട്ടുണ്ട്. അവരെപ്പോലെയുള്ള ദുരുപദേഷ്ടാക്കള്‍ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ വിരുദ്ധോപദേശങ്ങള്‍ രഹസ്യമായി കൊണ്ടുവരും. എന്നുമാത്രമല്ല, തങ്ങളെ വിലകൊടുത്തു വീണ്ടെടുത്ത നാഥനെ തള്ളിപ്പറഞ്ഞുകൊണ്ടു തങ്ങള്‍ക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും.
2
അവരുടെ ദുര്‍വൃത്തികളെ പലരും അനുകരിക്കും. അവര്‍ നിമിത്തം സത്യമാര്‍ഗം ദുഷിക്കപ്പെടും.
3
ദ്രവ്യാഗ്രഹം മൂലം വ്യാജം പറഞ്ഞ് അവര്‍ നിങ്ങളെ ചൂഷണം ചെയ്യും. അവരുടെ ന്യായവിധി മുന്‍പുതന്നെ നടന്നുകഴിഞ്ഞു. അതു സുശക്തമായി നിലവിലിരിക്കുന്നു. വിനാശം അവരെ വിഴുങ്ങുവാന്‍ ജാഗരൂകമായിരിക്കുന്നു.
4
പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു.
5
പുരാതനലോകത്തെയും ദൈവം ഒഴിവാക്കിയില്ല. ദൈവഭയമില്ലാത്ത ജനത്തിന്മേല് അവിടുന്നു പ്രളയം വരുത്തി. എന്നാല്‍ നീതിയുടെ വക്താവായ നോഹയെ വേറെ ഏഴുപേരോടുകൂടി ദൈവം കാത്തു രക്ഷിച്ചു.
6
സോദോം ഗോമോറാ പട്ടണങ്ങളെ ചുട്ടുകരിച്ച് ദൈവം ന്യായം വിധിച്ചു. അവ ദൈവഭയമില്ലാത്ത ജനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൃഷ്ടാന്തമായിത്തീര്‍ന്നു.
7
ആ ദുഷ്ടജനത്തിന്റെ ഇടയില്‍ ജീവിക്കുമ്പോള്‍ നീതിമാനായ ലോത്ത് അധര്‍മികളായ അവരുടെ കാമാസക്തമായ ദുര്‍വൃത്തികള്‍ ദിനംതോറും കാണുകയും കേള്‍ക്കുകയും ചെയ്ത് മനംനൊന്തു വലഞ്ഞു.
8
ദൈവം അദ്ദേഹത്തെ വിടുവിച്ചു.
9
തന്റെ ഭക്തജനങ്ങളെ പരീക്ഷയില്‍നിന്നു രക്ഷിക്കുവാനും അധര്‍മികളെ
10
പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാല്‍ ആസക്തരായി ദൈവത്തിന്റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാള്‍വരെ സൂക്ഷിക്കുവാനും കര്ത്താവിന് അറിയാം. ധാര്‍ഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടര്‍ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാന്‍ ശങ്കിക്കുന്നില്ല.
11
അതേസമയം അവരെക്കാള്‍ ബലവും ശക്തിയും ഏറിയ മാലാഖമാര്‍പോലും കര്‍ത്താവിന്റെ സന്നിധിയില്‍, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യര്‍ വന്യമൃഗങ്ങളെപ്പോലെയാണ്;
12
അവയെ മനുഷ്യര്‍ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. അതിലധികം ഉദ്ദേശ്യം അവയുടെ ജന്മത്തിനില്ല. ആ മനുഷ്യര്‍ പ്രാകൃതവാസനയനുസരിച്ചു വര്‍ത്തിക്കുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ കാര്യങ്ങളെച്ചൊല്ലി അവര്‍ ശകാരം ചൊരിയുന്നു. വന്യമൃഗങ്ങള്‍ക്കു നേരിടുന്ന നാശം അവര്‍ക്കും സംഭവിക്കും.
13
തങ്ങളുടെ അധര്‍മത്തിന്റെ ഫലം അവര്‍ അനുഭവിക്കും. പട്ടാപ്പകല്‍ തിന്നുകുടിച്ചു പുളയ്ക്കുന്നതില് അവര്‍ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസല്‍ക്കാരങ്ങളില്‍ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടര്‍ സമൂഹത്തിനു കറയും കളങ്കവുമാണ്.
14
അവരുടെ കണ്ണുകള്‍ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാന്‍ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവര്‍ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാന്‍ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു.
15
അവര്‍ ശാപത്തിന്റെ സന്തതികള്‍! അവര്‍ നേരായ മാര്‍ഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴി പിന്തുടരുകയും ചെയ്യുന്നു.
16
ബിലെയാം തിന്മയുടെ പ്രതിഫലം മോഹിച്ചു. എന്നാല്‍ അയാളുടെ പാപത്തിനു ശക്തമായ താക്കീതു കിട്ടി. സംസാരശേഷി ഇല്ലാത്ത കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ച്, ആ പ്രവാചകന്റെ ഭ്രാന്തിനു കടിഞ്ഞാണിട്ടു.
17
ഈ മനുഷ്യര്‍ വറ്റിയ നീരുറവുകളും കൊടുങ്കാറ്റില്‍ പറന്നുപോകുന്ന മേഘങ്ങളുംപോലെ ആകുന്നു. അന്ധകാരത്തിന്റെ അടിത്തട്ടിലുള്ള സ്ഥലം അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു.
18
വഴിപിഴച്ചു ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവര്‍ വശീകരിക്കുന്നു.
19
തങ്ങള്‍തന്നെ വിനാശത്തിനു വിധേയരായിരിക്കെ, അവര്‍ മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഒരുവനെ ഏതൊന്നു പരാജയപ്പെടുത്തുന്നുവോ, അതിന് അവര്‍ അടിമയാകുന്നു.
20
നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞ് ലോകത്തിന്റെ മാലിന്യത്തില്‍നിന്നു രക്ഷപെട്ടശേഷം, പിന്നെയും അതില്‍ കുടുങ്ങി അതിന്റെ അധികാരത്തില്‍ അമര്‍ന്നുപോകുന്നപക്ഷം അങ്ങനെയുള്ളവരുടെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ ദയനീയമായിരിക്കും.
21
നീതിയുടെ മാര്‍ഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയില്നിന്നു പിന്തിരിയുന്നതിനെക്കാള്‍ അവര്‍ ആ മാര്‍ഗം അറിയാതിരിക്കുകയായിരുന്നു നല്ലത്.
22
‘നായ് ഛര്‍ദിച്ചതുതന്നെ തിന്നുന്നു’ ‘കുളികഴിഞ്ഞ പന്നി വീണ്ടും ചെളിയില്‍ കിടന്ന് ഉരുളുന്നു’. ഈ പഴഞ്ചൊല്ല് ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം യഥാര്‍ഥമായിത്തീര്‍ന്നിരിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3