bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Peter 3
2 Peter 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
പ്രിയപ്പെട്ടവരേ, ഇത് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങള്‍ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സില്‍ ശുദ്ധവിചാരങ്ങള്‍ ഉണര്‍ത്തുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.
2
വിശുദ്ധപ്രവാചകന്മാര് മുന്‍കൂട്ടി അറിയിച്ച കാര്യങ്ങളും, കര്‍ത്താവും രക്ഷകനുമായവന്‍ നിങ്ങളുടെ അപ്പോസ്തോലന്മാര് മുഖേന നല്കിയ കല്പനയും നിങ്ങള്‍ അനുസ്മരിക്കണം.
3
അധമവികാരങ്ങള്‍ക്കു വിധേയരായി ജീവിക്കുന്ന മതനിന്ദകര്‍ അന്ത്യനാളുകളില്‍ വരുമെന്നുള്ളത് ആദ്യമായി നിങ്ങള്‍ മനസ്സിലാക്കണം.
4
‘അവിടുത്തെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? നമ്മുടെ പിതാക്കന്മാര് അന്തരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രപഞ്ചസൃഷ്ടിമുതല് സകലവും അന്നത്തെ സ്ഥിതിയില്‍ത്തന്നെ തുടരുന്നു’ എന്ന് അവര്‍ പറയുന്നു.
5
ദൈവത്തിന്റെ വചനത്താല്‍ ആദിയില്‍ ആകാശവും ഭൂമിയും ഉണ്ടായി എന്ന വസ്തുത അവര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു.
6
വെള്ളത്തില്‍നിന്ന് വെള്ളം മുഖേന ഭൂമി രൂപംപൂണ്ടു. അന്നത്തെ ലോകം ജലപ്രളയത്തില്‍ നശിച്ചുപോയി.
7
എന്നാല്‍ അഭക്തരായ മനുഷ്യരെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാളില്‍, ഇപ്പോഴത്തെ ആകാശവും ഭൂമിയും അഗ്നിയില്‍ വെന്തു വെണ്ണീറാക്കപ്പെടുന്നതിനുവേണ്ടി അതേ വചനത്താല്‍ത്തന്നെ കാത്തുസൂക്ഷിക്കപ്പെടുന്നു.
8
പ്രിയപ്പെട്ടവരേ, കര്ത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങള്‍ മറക്കരുത്.
9
ചിലര്‍ കരുതുന്നതുപോലെ, തന്റെ വാഗ്ദാനം നിറവേറ്റുവാന്‍ കര്‍ത്താവു കാലവിളംബം വരുത്തുകയില്ല. എന്നാല്‍ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തില്‍നിന്നു പിന്തിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീര്‍ഘകാലം ക്ഷമിക്കുന്നു.
10
കര്‍ത്താവിന്റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കള്‍ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും.
11
പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങള്‍ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്.
12
ദൈവത്തിന്റെ ദിവസത്തിനുവേണ്ടി നിങ്ങള്‍ കാത്തിരിക്കുകയും അതിന്റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കള്‍ വെന്തുരുകും!
13
എന്നാല്‍ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു.
14
അതിനാല്‍ പ്രിയപ്പെട്ടവരേ, അങ്ങനെ നിങ്ങള്‍ കാത്തിരിക്കുന്നതുകൊണ്ട്, കറയും കളങ്കവും ഇല്ലാത്തവരും സമാധാനത്തോടുകൂടിയവരുമായി നിങ്ങളെ അവിടുന്നു കണ്ടെത്തുന്നതിന് അത്യുത്സുകരായി വര്‍ത്തിക്കുക. നമ്മുടെ കര്‍ത്താവിന്റെ ക്ഷമയെ രക്ഷിക്കപ്പെടാനുള്ള അവസരമായി കരുതിക്കൊള്ളണം.
15
നമ്മുടെ പ്രിയ സഹോദരനായ പൗലൊസും, തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം,
16
തന്റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ, ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. അവയില്‍ ചിലത് ദുര്‍ഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരും ആയ ചിലര്‍ മറ്റു വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ച് തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു.
17
അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇക്കാര്യം നിങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് അധര്‍മികളുടെ കെണിയില്‍ കുടുങ്ങി നിങ്ങളുടെ സ്ഥൈര്യം നഷ്ടപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.
18
നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3