bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Thessalonians 1
2 Thessalonians 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
പൗലൊസും ശീലാസും തിമൊഥെയോസും നമ്മുടെ പിതാവായ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്ക്ക് എഴുതുന്നത്:
2
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
3
സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുവാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം അസാമാന്യമായി വളരുകയും, നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവരോടുള്ള സ്നേഹം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങള്‍ അപ്രകാരം ചെയ്യുന്നത് സമുചിതമാണ്.
4
അതുകൊണ്ടാണ് ദൈവത്തിന്റെ സഭകളില്‍ ഞങ്ങള്‍ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്.
5
ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്റെ വിധി ന്യായയുക്തമായതിനാല്‍ നിങ്ങള്‍ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകള്‍ തെളിയിക്കുന്നു.
6
[6,7] ദൈവം നീതിയായിട്ടുള്ളതുതന്നെ പ്രവര്‍ത്തിക്കും. കര്‍ത്താവായ യേശു അവിടുത്തെ ശക്തരായ മാലാഖമാരോടുകൂടി സ്വര്‍ഗത്തില്‍നിന്നു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് ദൈവം കഷ്ടത നല്‍കും; കഷ്ടത സഹിക്കുന്നവരായ നിങ്ങള്‍ക്കും, അതുപോലെതന്നെ ഞങ്ങള്‍ക്കും ആശ്വാസം അരുളുകയും ചെയ്യും.
8
നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരെയും ദൈവത്തെ നിരാകരിക്കുന്നവരെയും ശിക്ഷിക്കുന്നതിനായി ജ്വലിക്കുന്ന അഗ്നിയോടുകൂടിയത്രേ അവിടുന്ന് എഴുന്നള്ളുക.
9
ആ നാളില്‍ അവര്‍ അവിടുത്തെ സന്നിധിയില്‍നിന്നും മഹത്ത്വമാര്‍ന്ന ശക്തിയില്‍നിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും.
10
അന്നു തന്റെ എല്ലാ വിശുദ്ധജനങ്ങളാലും പ്രകീര്‍ത്തിക്കപ്പെടുകയും തന്റെ എല്ലാ വിശ്വാസികളാലും വിസ്മയപൂര്‍വം ആരാധിക്കപ്പെടുകയും ചെയ്യുന്നതിനായി അവിടുന്ന് ആഗതനാകും. ഞങ്ങള്‍ നിങ്ങളെ അറിയിച്ച സന്ദേശം നിങ്ങള്‍ വിശ്വസിച്ചതുകൊണ്ട് നിങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കും.
11
ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. ആ വിളിക്കു നിങ്ങളെ യോഗ്യരാക്കിത്തീര്‍ക്കേണ്ടതിന് ഞങ്ങള്‍ നമ്മുടെ ദൈവത്തോട് എപ്പോഴും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; തന്റെ ശക്തിയാല്‍ നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും അവിടുന്നു നിറവേറ്റുകയും നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ.
12
ഇങ്ങനെ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയാല്‍, അവിടുത്തെ നാമം നിങ്ങള്‍ നിമിത്തം പ്രകീര്‍ത്തിക്കപ്പെടും; നിങ്ങള്‍ക്ക് അവിടുന്നില്‍നിന്നു മഹത്ത്വം ലഭിക്കുകയും ചെയ്യും.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3