bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Thessalonians 2
2 Thessalonians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേര്‍ക്കപ്പെടുന്നതിനെക്കുറിച്ചും ഞാന്‍ എഴുതട്ടെ:
2
കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുള്ള ആരുടെയെങ്കിലും പ്രസംഗമോ, സ്വപ്രേരിതമായ വാക്കുകളോ, ഞങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന കത്തോ നിമിത്തം പെട്ടെന്നു ചിന്താക്കുഴപ്പം ഉണ്ടായി നിങ്ങള്‍ അസ്വസ്ഥരാകരുതെന്നും ഞാന്‍ അപേക്ഷിക്കുന്നു.
3
[3,4] ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാല്‍ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകള്‍ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്റെ സന്തതിയായ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവന് എതിര്‍ക്കും; എല്ലാറ്റിനും ഉപരി താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തില്‍ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.
5
ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണല്ലോ! നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?
6
എന്നിട്ടും ഇവയൊക്കെ ഇതുവരെ സംഭവിക്കാതെ, അവനെ ഏതോ തടഞ്ഞു നിറുത്തിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ക്കറിയാം. ആ അധര്‍മമൂര്‍ത്തി യഥാവസരം പ്രത്യക്ഷപ്പെടും.
7
നിഗൂഢമായ ദുഷ്ടത ഇപ്പോള്‍ത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാല്‍ തടഞ്ഞു നിറുത്തുന്നവന് വഴിമാറുന്നതുവരെ, സംഭവിക്കുവാന്‍ പോകുന്നത് സംഭവിക്കുകയില്ല.
8
അപ്പോള്‍ ആ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും. എന്നാല്‍ കര്‍ത്താവായ യേശു വരുമ്പോള്‍ തന്റെ വായിലെ ശ്വാസത്താല്‍ അവനെ സംഹരിക്കും; തന്റെ സാന്നിധ്യത്താലും ദര്‍ശനത്താലും അവനെ തകര്‍ക്കുകയും ചെയ്യും.
9
അധര്‍മമൂര്‍ത്തി സാത്താന്റെ പ്രഭാവത്തോടുകൂടി വരികയും കപടമായ എല്ലാവിധ അടയാളങ്ങളും മഹാദ്ഭുതങ്ങളും പ്രകടിപ്പിക്കുകയും ചെയ്യും.
10
നശിക്കാനുള്ളവരുടെമേല്‍ ദുഷ്ടമായ സകല ചതിപ്രയോഗങ്ങളും നടത്തും. രക്ഷിക്കപ്പെടുന്നതിനുവേണ്ടി, സത്യത്തെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തതുമൂലം അവര്‍ നശിച്ചുപോകും.
11
അവര്‍ വ്യാജത്തെ വിശ്വസിക്കത്തക്കവിധം അവരില്‍ പ്രവര്‍ത്തിക്കുവാനായി ദുഷ്ടശക്തിയെ ദൈവം അയയ്ക്കുന്നു.
12
സത്യത്തില്‍ വിശ്വസിക്കാതെ പാപത്തില്‍ സന്തോഷിക്കുന്ന എല്ലാവരും അങ്ങനെ വിധിക്കപ്പെടും.
13
ആത്മാവിന്റെ ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെടേണ്ടതിനായി ദൈവം നിങ്ങളെ ആദ്യം തിരഞ്ഞെടുത്തു. അതുകൊണ്ടു സഹോദരരേ, കര്‍ത്താവിന്റെ സ്നേഹഭാജനങ്ങളായ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു.
14
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിലൂടെയാണല്ലോ ഈ രക്ഷയിലേക്കു ദൈവം നിങ്ങളെ വിളിച്ചത്; നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വത്തില്‍ നിങ്ങളെ ഓഹരിക്കാരാക്കുന്നതിന് അവിടുന്നു നിങ്ങളെ വിളിച്ചു.
15
അതുകൊണ്ടു സഹോദരരേ, ഞങ്ങളുടെ പ്രഭാഷണംമൂലമോ കത്തുമൂലമോ ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച സത്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ചുനില്ക്കുക.
16
[16,17] നമ്മെ സ്നേഹിക്കുകയും തന്റെ കൃപയാല്‍ ശാശ്വതമായ ധൈര്യവും അടിയുറച്ച പ്രത്യാശയും നല്‍കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതന്നെയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും ശക്തരാക്കുകയും ചെയ്യുമാറാകട്ടെ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3