bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Thessalonians 3
2 Thessalonians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
അവസാനമായി സഹോദരരേ, നിങ്ങളുടെ ഇടയില്‍ എന്നപോലെ കര്‍ത്താവിന്റെ സന്ദേശം എങ്ങും അതിശീഘ്രം പ്രചരിച്ചു വിജയം വരിക്കുന്നതിനും,
2
അധര്‍മികളും ദുഷ്ടന്മാരുമായ ആളുകളില്‍നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക; എല്ലാവരും കര്‍ത്താവിന്റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ.
3
എന്നാല്‍ കര്‍ത്താവു വിശ്വസനീയനാകുന്നു. അവിടുന്നു നിങ്ങളെ സുശക്തരാക്കുകയും ദുഷ്ടന്റെ പിടിയില്‍പെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും.
4
ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നുമുള്ള പൂര്‍ണമായ ഉറപ്പ് കര്‍ത്താവിന്റെ കൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.
5
ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും ദൈവത്തിന്റെ സ്നേഹത്തിലേക്കും കര്‍ത്താവു നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.
6
സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങള്‍ നല്കിയ പ്രബോധനങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനില്‍നിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു.
7
ഞങ്ങള്‍ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ അലസരായിരുന്നില്ല.
8
ആരില്‍നിന്നും ഞങ്ങള്‍ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. ഞങ്ങള്‍ ആര്‍ക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു.
9
നിങ്ങളുടെ സഹായം ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങള്‍ അനുകരിക്കത്തക്കവിധം നിങ്ങള്‍ക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്.
10
ജോലി ചെയ്യുവാന്‍ മനസ്സില്ലാത്തവന് ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഞങ്ങള്‍ നല്കിയിട്ടുണ്ടല്ലോ.
11
നിങ്ങളില്‍ ചിലര്‍ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളില്‍ ഇടപെട്ട് ക്രമംകെട്ടവരായി ജീവിക്കുന്നു എന്നു കേള്‍ക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇതു പറയുന്നത്.
12
അവര്‍ ഉപജീവനത്തിനുവേണ്ടി പ്രയത്നിക്കുകയും അവധാനപൂര്‍വം ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ആജ്ഞാപിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
13
സഹോദരരേ, നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ തളര്‍ന്നുപോകരുത്.
14
ഈ കത്തിലെ നിര്‍ദേശം അനുസരിക്കാത്തവര്‍ അവിടെ ഉണ്ടായിരുന്നേക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ ലജ്ജിക്കേണ്ടതിന് അയാളെ നിങ്ങളുടെ ശ്രദ്ധയില്‍ വയ്ക്കുകയും അയാളുമായി യാതൊരു ഇടപാടിലുമേര്‍പ്പെടാതെ, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുക.
15
എന്നാല്‍ അയാളെ ശത്രുവായി പരിഗണിക്കരുത്; പ്രത്യുത ഒരു സഹോദരനെയെന്നവണ്ണം ഉപദേശിക്കുകയാണു വേണ്ടത്.
16
സമാധാനത്തിന്റെ ഉറവിടമായ കര്‍ത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങള്‍ക്കു സമാധാനം നല്കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ.
17
നിങ്ങള്‍ക്ക് പൗലൊസിന്റെ അഭിവാദനങ്ങള്‍! എന്റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു. എന്റെ എല്ലാ കത്തുകളിലും ഇങ്ങനെ എഴുതിയാണ് ഞാന്‍ അടയാളം വയ്ക്കുന്നത്.
18
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുമാറാകട്ടെ.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3