bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Habakkuk 1
Habakkuk 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
ഹബക്കൂക് പ്രവാചകനു ലഭിച്ച അരുളപ്പാട്:
2
സര്‍വേശ്വരാ, അങ്ങു കേള്‍ക്കാതിരിക്കെ ഞാന്‍ എത്രനാള്‍ സഹായത്തിനുവേണ്ടി നിലവിളിക്കണം? അങ്ങു രക്ഷിക്കാതിരിക്കെ അക്രമത്തിനെതിരെ ഞാന്‍ എത്രനാള്‍ നിലവിളിക്കണം?
3
ഇതുപോലെയുള്ള നീതികേടു കാണാനും കഷ്ടതകള്‍ നോക്കിക്കൊണ്ടിരിക്കാനും എനിക്ക് ഇടവരുത്തുന്നത് എന്ത്? വിനാശവും അക്രമവും ആണ് എന്റെ മുമ്പില്‍. കലഹവും ശണ്ഠയും എല്ലായിടത്തും പൊട്ടിപ്പുറപ്പെടുന്നു.
4
അങ്ങനെ ധര്‍മം ക്ഷയിക്കുന്നു; ന്യായം ഒരിക്കലും നിലനില്ക്കുന്നില്ല. ദുഷ്ടന്മാര് നീതിമാന്മാരെ വലയം ചെയ്യുന്നു. അതുകൊണ്ട് ന്യായം തകിടം മറിക്കപ്പെടുന്നു.
5
ജനതകളേ, നോക്കിക്കാണുക; നിങ്ങള്‍ അദ്ഭുതപ്പെട്ട് വിസ്മയഭരിതരാകുവിന്‍; കാരണം, കേട്ടാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ കാലത്ത് ഞാന്‍ ചെയ്യാന്‍ പോകുന്നു.
6
ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാന്‍ ഉണര്‍ത്തും. അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍ ഭൂമിയില്‍ ഉടനീളം സഞ്ചരിക്കും.
7
അവര്‍ ഉഗ്രന്മാരും ഭീകരരുമാണ്; അവരുടെ ന്യായവും യോഗ്യതയും അവര്‍ നിശ്ചയിക്കുന്നതുതന്നെ.
8
അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലിയെക്കാള്‍ വേഗതയും ഇരതേടുന്ന ചെന്നായെക്കാള്‍ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢര്‍ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവര്‍ പറന്നുവരുന്നു.
9
അവരെല്ലാം അക്രമത്തിനാണു വരുന്നത്. അവരുടെ വരവു കാണുമ്പോഴേക്ക് എല്ലാവരും സംഭീതരായിത്തീരുന്നു; മണല്‍ത്തരിപോലെ അസംഖ്യം പേരെ അവര്‍ ബന്ദികളാക്കുന്നു.
10
അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; ഭരണാധികാരികളെ കളിയാക്കുന്നു. ഏതു കോട്ടയെയും അവര്‍ നിസ്സാരമായി കാണുന്നു. കാരണം മണ്‍തിട്ട ഉയര്‍ത്തി അവര്‍ കോട്ട പിടിക്കുന്നു.
11
പിന്നെ അവര്‍ കാറ്റുപോലെ വീശിയടിച്ചു കടന്നുപോകുന്നു. കുറ്റക്കാരും അതിക്രമികളുമായ അവര്‍ക്കു സ്വന്തം ശക്തിയാണു ദൈവം!
12
എന്റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് അനാദികാലം മുതല്ക്കേ എന്റെ പരിശുദ്ധനായ ദൈവമല്ലേ? അവിടുന്ന് അമര്‍ത്യനാണല്ലോ; സര്‍വേശ്വരാ, അവിടുന്ന് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. എന്റെ അഭയശിലയായ അവിടുന്ന് ഞങ്ങള്‍ക്കു ശിക്ഷണം നല്‍കാനായി അവരെ നിയോഗിച്ചിരിക്കുന്നു.
13
തിന്മകള് കാണാനരുതാത്തവിധം നിര്‍മല ദൃഷ്ടിയുള്ളവനും അകൃത്യം നോക്കി നില്ക്കാത്തവനുമായ അവിടുന്നു ദ്രോഹം ചെയ്യുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ത്? ദുഷ്ടന് തന്നെക്കാള്‍ നീതിമാനായവനെ നശിപ്പിക്കുന്നതു കണ്ട് അങ്ങു മൗനം ദീക്ഷിക്കുന്നതും എന്ത്?
14
അവിടുന്നു മനുഷ്യരെ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ ആക്കുന്നതെന്തുകൊണ്ട്?
15
ബാബിലോണ്യര്‍ മത്സ്യത്തെപ്പോലെ മനുഷ്യരെ ചൂണ്ടയിട്ടു പിടിക്കുന്നു. അവര്‍ അവരെ വലയില്‍ കുടുക്കി വലിച്ചുകയറ്റുന്നു. അവരെ കോരുവലയില് ശേഖരിക്കുന്നു. അവര്‍ ആഹ്ലാദിച്ചു തിമിര്‍ക്കുന്നു.
16
അവര്‍ തങ്ങളുടെ വലകള്‍ക്കു ബലിപൂജ നടത്തുന്നു; കോരുവലകള്‍ക്കു ധൂപം കാട്ടുന്നു. അവകൊണ്ടാണല്ലോ അവര്‍ സമൃദ്ധിയില്‍ കഴിയുന്നതും വിശിഷ്ടഭോജ്യങ്ങള്‍ ഭുജിക്കുന്നതും.
17
അങ്ങനെ അവര്‍ വല കുടഞ്ഞ് ശൂന്യമാക്കി ജനതകളെ നിഷ്കരുണം നിത്യവും കൊന്നുകൊണ്ടിരിക്കുമോ?
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3