bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Habakkuk 3
Habakkuk 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
ഹബക്കൂക് പ്രവാചകന് വിലാപരാഗത്തില്‍ രചിച്ച ഗീതം.
2
സര്‍വേശ്വരാ, അങ്ങയെക്കുറിച്ചു കേട്ടറിഞ്ഞ് ഞാന്‍ ഭയന്നു; അങ്ങയുടെ പ്രവൃത്തികള്‍ ഇന്നും ആവര്‍ത്തിക്കണമേ. അവിടുന്നു കോപിച്ചിരിക്കുമ്പോഴും അങ്ങയുടെ കാരുണ്യം അനുസ്മരിക്കണമേ
3
ദൈവം തേമാനില്‍നിന്നു വന്നു; പരിശുദ്ധനായ ദൈവം പാറാന്‍ ഗിരിയില്‍നിന്നു വന്നു. അവിടുത്തെ തേജസ്സ് ആകാശം മൂടി. അവിടുത്തെക്കുറിച്ചുള്ള സ്തുതിയാല്‍ ഭൂമി നിറഞ്ഞു.
4
അവിടുത്തെ ശോഭ മിന്നലൊളിപോലെ ആയിരുന്നു; തൃക്കരങ്ങളില്‍നിന്നു പ്രകാശകിരണങ്ങള്‍ പ്രസരിച്ചു. അവിടെയാണ് അവിടുത്തെ ശക്തി മറഞ്ഞിരിക്കുന്നത്.
5
മഹാമാരി തിരുമുമ്പില്‍ നീങ്ങുന്നു. മഹാവ്യാധി അവിടുത്തെ തൊട്ടുപിന്നിലും.
6
അവിടുന്നു ഭൂമിയെ അളന്നു. അവിടുത്തെ നോട്ടത്തില്‍ ജനതകള്‍ കുലുങ്ങിവിറച്ചു. പണ്ടേയുള്ള പര്‍വതങ്ങള്‍ ചിതറിപ്പോയി. പുരാതനഗിരികള്‍ താണുപോയി. എന്നാല്‍ അവിടുത്തെ മാര്‍ഗങ്ങള്‍ പഴയതുതന്നെ.
7
കൂശാന്റെ കൂടാരങ്ങള്‍ അനര്‍ഥത്തിലാണ്ടതു ഞാന്‍ കണ്ടു. മിദ്യാന്‍ദേശത്തിന്റെ തിരശ്ശീലകള്‍ വിറച്ചു.
8
സര്‍വേശ്വരാ, നദികള്‍ക്കു നേരെയാണോ അവിടുത്തെ ക്രോധം? അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു. അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോള്‍ അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ?
9
അവിടുന്ന് അമ്പെടുത്തു വില്ലില്‍ തൊടുത്തു. നദികളാല്‍ അവിടുന്നു ഭൂതലം പിളര്‍ന്നു.
10
പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. ജലപ്രവാഹങ്ങള്‍ പ്രവഹിച്ചു. അഗാധജലം ഗര്‍ജിച്ചു. ഉയരത്തിലേക്ക് അതിന്റെ തിരമാലകളെ ഉയര്‍ത്തി.
11
അവിടുത്തെ മിന്നിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശവും; കുന്തങ്ങളുടെ മിന്നലൊളിയും കണ്ട് സൂര്യചന്ദ്രന്മാര് സ്വസ്ഥാനങ്ങളില്‍ നിശ്ചലരായി നിന്നു.
12
ക്രോധത്തോടെ അവിടുന്നു ഭൂമിയില്‍ നടന്നു. കോപത്തോടെ അവിടുന്നു ജനതകളെ മെതിച്ചു.
13
അവിടുത്തെ ജനത്തിന്റെയും അവിടുത്തെ അഭിഷിക്തന്റെയും രക്ഷയ്ക്കായി അവിടുന്നു പുറപ്പെട്ടു. ദുഷ്ടഭവനത്തെ അവിടുന്നു തകര്‍ത്ത് അതിന്റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി.
14
അയാളുടെ പടയാളികളുടെ തല അവിടുന്നു കുന്തംകൊണ്ടു കുത്തിത്തുളച്ചു. എന്നെ ചിതറിക്കാന്‍ അവര്‍ ചുഴലിക്കാറ്റുപോലെ വന്നു; എളിയവനെ ഒളിവില്‍ വിഴുങ്ങുന്നതിലെന്നപോലെ അവര്‍ സന്തോഷിച്ചു.
15
അവിടുന്നു കുതിരകളുമായി വന്നു സമുദ്രത്തെ, ഇളകിമറിയുന്ന തിരമാലകളെ ചവുട്ടിമെതിച്ചു.
16
ആ ആരവം കേട്ടു ഞാന്‍ നടുങ്ങി; ആ ശബ്ദം കേട്ട് എന്റെ അധരങ്ങള്‍ വിറച്ചു. എന്റെ അസ്ഥികള്‍ ദ്രവിച്ചു തുടങ്ങി. എന്റെ കാലടികള്‍ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങള്‍ക്കു കഷ്ടദിവസം വരുവാനായി ഞാന്‍ ക്ഷമയോടെ കാത്തിരിക്കും.
17
അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്ക്കുകയോ ചെയ്തില്ലെന്നു വരാം. ഒലിവ് ഫലം നല്‍കാതെയും വയലില്‍ ധാന്യം വിളയാതെയും വന്നേക്കാം. ആട്ടിന്‍കൂട്ടം ആലകളില്‍ നിശ്ശേഷം നശിച്ചെന്നു വരാം; തൊഴുത്തുകളില്‍ കന്നുകാലികള്‍ ഇല്ലാതെ വന്നേക്കാം.
18
എന്നാലും ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തില്‍ സന്തോഷിക്കും.
19
സര്‍വേശ്വരനായ കര്‍ത്താവാണ് എന്റെ ബലം; പേടമാന്റെ കാലുകള്‍ക്കുള്ള വേഗത എന്റെ കാലുകള്‍ക്ക് അവിടുന്നു നല്കി; അവിടുന്ന് എന്നെ ഉന്നതങ്ങളില്‍ നടത്തുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3