bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Habakkuk 2
Habakkuk 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
ഞാന്‍ കാവല്‍ഗോപുരത്തില്‍ നില്ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്‍കുമെന്നും അറിയാന്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കും.
2
സര്വേശ്വരന് എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദര്‍ശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തില്‍തന്നെ വായിക്കാന്‍ കഴിയുംവിധം അതു ഫലകത്തില്‍ വ്യക്തമായി രേഖപ്പെടുത്തുക.”
3
ദര്‍ശനം അതിന്റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല.
4
നിഷ്കളങ്കനല്ലാത്തവന്‍ പരാജയപ്പെടും; എന്നാല്‍ നീതിമാന് വിശ്വാസത്താല്‍ ജീവിക്കും. സമ്പത്ത് വഞ്ചനാപൂര്‍ണമാണ്. ഗര്‍വുള്ളവര്‍ക്കു നിലനില്പില്ല.
5
അവരുടെ ദുരാഗ്രഹം പാതാളംപോലെ വിസ്താരമുള്ളതാണ്. മൃത്യുവിനെന്നപോലെ അവര്‍ക്ക് ഒരിക്കലും തൃപ്തി വരികയില്ല. അവര്‍ ജനതകളെ തങ്ങള്‍ക്കായി ശേഖരിക്കുന്നു; സര്‍വജനങ്ങളെയും തങ്ങള്‍ക്കായി ഒന്നിച്ചുകൂട്ടുന്നു.
6
അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവര്‍ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതല്‍ നിങ്ങള്‍ എത്രത്തോളം കൂട്ടിവയ്ക്കും? പണയപ്പണ്ടങ്ങള്‍ വാരിക്കൂട്ടുന്നവര്‍ക്കു ദുരിതം!”
7
നിങ്ങളുടെ കടക്കാര് പെട്ടെന്നു നിങ്ങളെ നേരിടുകയില്ലേ? നിങ്ങളെ സംഭീതരാക്കാന്‍ അവര്‍ കരുത്തരാകുകയില്ലേ? അങ്ങനെ നിങ്ങള്‍ അവരുടെ കൊള്ളമുതലായിത്തീരുകയില്ലേ?
8
നിരവധിരാജ്യങ്ങളെ നിങ്ങള്‍ കവര്‍ച്ച ചെയ്തതുകൊണ്ട് ജനതകളില്‍ ശേഷിച്ചവര്‍ നിങ്ങളെ കവര്‍ച്ചചെയ്യും. നിങ്ങള്‍ ചെയ്ത കൊലപാതകങ്ങള്‍കൊണ്ടും രാജ്യങ്ങളെയും നഗരങ്ങളെയും അതില്‍ നിവസിക്കുന്നവരെയും നിങ്ങള്‍ ആക്രമിക്കുകയും ചെയ്തതുകൊണ്ടും നിങ്ങള്‍ക്ക് ഇതു സംഭവിക്കും.
9
അനര്‍ഥം നേരിടാത്തവിധം ഉയരത്തില്‍ തന്റെ വീടു നിര്‍മിക്കുകയും സ്വന്തം കുടുംബത്തിന് അന്യായസമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
10
നിങ്ങള്‍ അനേകം ജനതകളുടെ വംശം നശിപ്പിച്ചു നിങ്ങളുടെ ഭവനത്തിനുതന്നെ നാണക്കേടു വരുത്തിവച്ചു, നിങ്ങള്‍ക്കു തന്നെ നിങ്ങള്‍ അനര്‍ഥം വരുത്തി.
11
ചുവരിലിരിക്കുന്ന കല്ലു നിങ്ങള്‍ക്കെതിരെ നിലവിളിക്കും. മേല്‍ക്കൂരയില്‍നിന്നു തുലാം പ്രതികരിക്കുകയും ചെയ്യും.
12
രക്തപാതകംകൊണ്ട് നഗരം പടുത്തുയര്‍ത്തുന്നവര്‍ക്കും അധര്‍മത്തിന്മേല്‍ നഗരം സ്ഥാപിക്കുന്നവര്‍ക്കും ദുരിതം!
13
അഗ്നിക്ക് ഇര നല്കാന്വേണ്ടി ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥമായി യത്നിച്ച് ജനതകള്‍ തളരുന്നതും സര്‍വശക്തനായ സര്‍വേശ്വരന്റെ തിരുഹിതത്താലല്ലോ?
14
സമുദ്രം ജലംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി സര്‍വേശ്വരന്റെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു.
15
അയല്‍ക്കാരോടുള്ള ദ്വേഷം നിമിത്തം അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിക്കുന്നവര്ക്കും അവരുടെ നഗ്നത കാണാന്‍ അവരെ ലഹരിപിടിപ്പിക്കുന്നവര്‍ക്കും ദുരിതം!
16
മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങള്‍ക്കു മതിവരും; നിങ്ങള്‍ കുടിച്ചു കൂത്താടുക. സര്‍വേശ്വരന്റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങള്‍ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങള്‍ക്കു വന്നുചേരും.
17
ദേശത്തോടും നഗരങ്ങളോടും അവിടെ അധിവസിക്കുന്ന സകലരോടും ചെയ്ത ബലാല്ക്കാരവും രക്തച്ചൊരിച്ചിലും നിമിത്തം വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിങ്ങളെ ഭയപ്പെടുത്തും; ലെബാനോനോടു നിങ്ങള്‍ ചെയ്ത അക്രമം നിങ്ങളെ പിടികൂടും.
18
വിഗ്രഹം കൊത്തി നിര്മിച്ചവന് അതുകൊണ്ട് എന്തു പ്രയോജനം? അവന് തന്റെ സ്വന്തം സൃഷ്ടിയിലാണല്ലോ ആശ്രയിക്കുന്നത്? അതു വ്യാജ അരുളപ്പാടാണല്ലോ നല്‍കുക?
19
തടിയില്‍ പണിത ശില്പത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്ക്കുക എന്നും പറയുന്നവനു ദുരിതം! അതിനു പ്രബോധനം നല്കാന് കഴിയുമോ? പൊന്നും വെള്ളിയും പൊതിഞ്ഞതാണെങ്കിലും അതിനു ജീവന് ഇല്ലല്ലോ?
20
എന്നാല്‍ സര്വേശ്വരന് അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. സമസ്തലോകവും തിരുസന്നിധിയില്‍ മൗനമായിരിക്കട്ടെ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3