bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
James 1
James 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
1
ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് എന്റെ അഭിവാദനങ്ങള്‍!
2
എന്റെ സഹോദരരേ, നിങ്ങള്‍ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത് സര്‍വപ്രകാരേണയും ആനന്ദമായി കരുതുക.
3
എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള് നിങ്ങളില്‍ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.
4
നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിന് ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കട്ടെ.
5
നിങ്ങളില്‍ ആര്‍ക്കെങ്കിലും ജ്ഞാനം കുറവാണെങ്കില്‍ എല്ലാവര്ക്കും കാരുണ്യപൂര്‍വം ഉദാരമായി നല്കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും.
6
എന്നാല്‍ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവന് കാറ്റടിച്ച് ഇളകിമറിയുന്ന കടല്ത്തിരയ്ക്കു സമനാകുന്നു.
7
അങ്ങനെയുള്ളവനു കര്‍ത്താവില്‍നിന്ന് എന്തെങ്കിലും ലഭിക്കുമെന്നു കരുതരുത്.
8
ഇരുമനസ്സുള്ള മനുഷ്യന് തന്റെ ജീവിത വ്യാപാരങ്ങളിലെല്ലാം അസ്ഥിരനായിരിക്കും.
9
എളിയ സഹോദരന് തന്റെ ഉയര്‍ച്ചയിലും
10
ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല് തന്റെ എളിമയിലും പ്രശംസിക്കട്ടെ.
11
പൊള്ളുന്ന ചൂടോടെ സൂര്യന് ഉദിച്ചുയരുന്നു. അതിന്റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്റെ പ്രയത്നങ്ങള്‍ക്കിടയില്‍ വാടി നശിക്കുന്നു.
12
പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ ഉറച്ചു നില്ക്കുന്നവന് അനുഗൃഹീതന്‍; എന്തെന്നാല്‍ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും.
13
പരീക്ഷിക്കപ്പെടുമ്പോള് ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാല്‍ തിന്മയാല് ദൈവത്തെ പരീക്ഷിക്കുവാന്‍ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.
14
മറിച്ച് ഓരോരുത്തന് സ്വന്തം ദുര്‍മോഹത്താല്‍ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാന്‍ പരീക്ഷിക്കപ്പെടുന്നു.
15
മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ മരണത്തെ ഉളവാക്കുന്നു.
16
എന്റെ പ്രിയ സഹോദരരേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്.
17
എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തില്‍നിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവില്നിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല.
18
തന്റെ സൃഷ്ടികളില്‍ നാം ആദ്യഫലം ആകേണ്ടതിന്, ദൈവം തന്റെ സ്വന്തം ഇച്ഛയാല്‍ സത്യത്തിന്റെ വചനംകൊണ്ടു നമ്മെ ജനിപ്പിച്ചു.
19
എന്റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങള്‍ ഇത് ഓര്‍ത്തുകൊള്ളണം; ഏതു മനുഷ്യനും കേള്‍ക്കുന്നതില്‍ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ.
20
മനുഷ്യന്റെ കോപംമൂലം ദൈവത്തിന്റെ നീതി നിര്‍വഹിക്കപ്പെടുന്നില്ല.
21
അതിനാല്‍ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളില്‍ നടുന്നതുമായ വചനത്തെ വിനയപൂര്‍വം കൈക്കൊള്ളുക.
22
എന്നാല്‍ നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവര്‍ത്തികമാക്കണം.
23
[23,24] വചനം കേള്ക്കുന്നെങ്കില് അത് അനുവര്‍ത്തിക്കാതിരിക്കുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു.
25
സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവന് കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്റെ പ്രവൃത്തികളാല്‍ അവന് അനുഗൃഹീതനാകും.
26
ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവന് തന്റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കില്‍ അവന്റെ ഭക്തി വ്യര്‍ഥമത്രേ.
27
പിതാവായ ദൈവത്തിന്റെ മുമ്പാകെയുള്ള ശുദ്ധവും നിര്‍മ്മലവുമായ ഭക്തിയാകട്ടെ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതകളില്‍ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും ലോകത്തിന്റെ മാലിന്യംപറ്റാതെ സ്വയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
All chapters:
1
2
3
4
5