bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
James 5
James 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
1
ധനവാന്മാരേ, നിങ്ങള്‍ക്കു വരുവാന്‍ പോകുന്ന ദുരിതങ്ങള്‍ ഓര്‍ത്ത് വിലപിച്ചു കരയുക.
2
നിങ്ങളുടെ സമ്പത്തു ജീര്‍ണിച്ചും നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു കരണ്ടും നശിച്ചിരിക്കുന്നു.
3
നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരെ സാക്ഷ്യം പറയും. തീ എന്നപോലെ അതു നിങ്ങളുടെ മാംസം കാര്‍ന്നുതിന്നും. അന്ത്യനാളുകള്‍ക്കുവേണ്ടി നിങ്ങള്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു.
4
ഇതാ, നിങ്ങളുടെ നിലം കൊയ്ത തൊഴിലാളികളെ വഞ്ചിച്ചു പിടിച്ചുവച്ച കൂലി ഉച്ചത്തില്‍ നിലവിളിക്കുന്നു. ആ കൊയ്ത്തുകാരുടെ നിലവിളി സര്‍വശക്തനായ ദൈവത്തിന്റെ ചെവികളില്‍ എത്തിയിരിക്കുന്നു.
5
ഭൂമിയില്‍ നിങ്ങള്‍ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.
6
നിങ്ങള്‍ നീതിമാനെ കുറ്റവാളിയെന്നു വിധിച്ചുകൊന്നു. അവിടുന്നാകട്ടെ നിങ്ങളോട് എതിര്‍ത്തുനില്ക്കുന്നില്ല.
7
സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ ഇരിക്കുക. ഭൂമിയില്‍നിന്നു മെച്ചപ്പെട്ട ഫലം കിട്ടുന്നതിനു കര്ഷകന് മുന്‍മഴയ്‍ക്കായും പിന്‍മഴയ്‍ക്കായും ക്ഷമാപൂര്‍വം കാത്തിരിക്കുന്നുവല്ലോ.
8
നിങ്ങളും ക്ഷമയോടുകൂടിയിരിക്കുക. നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു.
9
സഹോദരരേ, നിങ്ങള്‍ വിധിക്കപ്പെടാതെയിരിക്കുവാന്‍ അന്യോന്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഇതാ, വിധികര്‍ത്താവ് വാതില്ക്കല് നില്ക്കുന്നു.
10
സഹോദരരേ, സര്‍വേശ്വരന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാര് നിങ്ങള്‍ക്കു സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായിരിക്കട്ടെ.
11
അചഞ്ചലരായി ഉറച്ചുനിന്നിട്ടുള്ളവരെ അനുഗൃഹീതരെന്നു നാം പ്രകീര്‍ത്തിക്കുന്നു. യോബിന്റെ സഹിഷ്ണുതയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. യോബിനെപ്പറ്റി സര്‍വേശ്വരന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവും ഉള്ളവനെന്നും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
12
സഹോദരരേ, സര്‍വോപരി സ്വര്‍ഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങള്‍ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കുവാന്‍ നിങ്ങള്‍ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ.
13
നിങ്ങളില്‍ കഷ്ടത സഹിക്കുന്നവന് പ്രാര്‍ഥിക്കട്ടെ; സന്തോഷിക്കുന്നവന് സ്തോത്രഗാനം ആലപിക്കട്ടെ.
14
രോഗശയ്യയില്‍ കിടക്കുന്നവന് സഭാമുഖ്യരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാര്‍ഥിക്കട്ടെ.
15
വിശ്വാസത്തോടുകൂടിയ പ്രാര്‍ഥന രോഗിയെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന് പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുകയും ചെയ്യും.
16
നിങ്ങള്‍ക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവന് പ്രാര്‍ഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു.
17
ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാന്‍വേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാര്‍ഥിച്ചു. അതിന്റെ ഫലമായി മൂന്നര വര്‍ഷം ഭൂമിയില്‍ മഴ പെയ്തില്ല.
18
അദ്ദേഹം വീണ്ടും പ്രാര്‍ഥിച്ചപ്പോള്‍ ആകാശം മഴ നല്കി; ഭൂമി അതിന്റെ ഫലങ്ങള്‍ നല്‍കുകയും ചെയ്തു.
19
എന്റെ സഹോദരരേ, നിങ്ങളില്‍ ആരെങ്കിലും സത്യത്തില്‍നിന്നു വ്യതിചലിക്കുകയും, മറ്റൊരാള്‍ അയാളെ തിരിച്ചു വരുത്തുകയും ചെയ്താല്‍,
20
പാപിയെ അവന്റെ വഴിയില്‍നിന്നു തിരിക്കുന്നവന്, അവന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും അവന്റെ അസംഖ്യമായ പാപങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓര്‍ത്തുകൊള്ളുക.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
All chapters:
1
2
3
4
5