bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
James 2
James 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
1
എന്റെ സഹോദരരേ, മഹത്ത്വത്തിന്റെ പ്രഭുവും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്.
2
പൊന്മോതിരവും മോടിയുള്ള വസ്ത്രവും അണിഞ്ഞ് ഒരാളും മുഷിഞ്ഞ വസ്ത്രംധരിച്ച് ഒരു ദരിദ്രനും നിങ്ങളുടെ സഭായോഗത്തില്‍ വരുന്നു എന്നിരിക്കട്ടെ.
3
നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചയാളിനോട് “ഇവിടെ സുഖമായി ഇരിക്കുക” എന്ന് ആദരപൂര്‍വം പറയുകയും അതേ സമയം ആ പാവപ്പെട്ട മനുഷ്യനോട് “അവിടെ നില്ക്കുക” എന്നോ, “എന്റെ കാല്ക്കല് നിലത്ത് ഇരുന്നുകൊള്ളുക” എന്നോ പറയുകയും ചെയ്യുന്നെങ്കില്‍,
4
നിങ്ങളുടെ ഇടയില്‍ത്തന്നെ നിങ്ങള്‍ വിവേചനം കാണിക്കുന്നവരും ദുരുദ്ദേശ്യത്തോടുകൂടി വിധികല്പിക്കുന്നവരും ആയിത്തീരുന്നില്ലേ?
5
എന്റെ പ്രിയപ്പെട്ട സഹോദരരേ, ഞാന്‍ പറയുന്നതു കേള്‍ക്കുക; ലോകത്തില്‍ ദരിദ്രര്‍ ആയവരെ ദൈവം, വിശ്വാസത്തില്‍ സമ്പന്നരും, തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യത്തിന് അവകാശികളും ആക്കിത്തീര്‍ത്തിട്ടില്ലേ?
6
എന്നാല്‍ നിങ്ങള്‍ ദരിദ്രനെ അപമാനിക്കുന്നു. ആരാണ് നിങ്ങളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്യുന്നത്? ധനവാന്മാര്‍തന്നെ!
7
ഏതൊരുപേരില്‍ നിങ്ങള്‍ അറിയപ്പെടുന്നുവോ, ആ സംപൂജ്യനാമത്തെ നിന്ദിക്കുന്നതും അവരല്ലേ?
8
വേദലിഖിതത്തില്‍ കാണുന്നതുപോലെ “നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്ന ദൈവരാജ്യനിയമം നിങ്ങള്‍ യഥാര്‍ഥമായി അനുസരിക്കുന്നത് ഉത്തമം.
9
എന്നാല്‍ നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു.
10
നിയമങ്ങളിലൊന്നു ലംഘിക്കുന്നവന് നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു.
11
“വ്യഭിചാരം ചെയ്യരുത്” എന്നു കല്പിച്ചവന് “കൊല ചെയ്യരുത്” എന്നും കല്പിച്ചിട്ടുണ്ട്. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കില്‍ നീ നിയമം ലംഘിക്കുന്നു.
12
ദൈവരാജ്യനിയമമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ആ നിയമം അനുസരിച്ച് നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
13
കാരുണ്യം കാണിക്കാത്തവന്റെമേല്‍ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു.
14
എന്റെ സഹോദരരേ, ഒരുവന് വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ എന്തു പ്രയോജനം? അവന്റെ വിശ്വാസം അവനെ രക്ഷിക്കുവാന്‍ പര്യാപ്തമാണോ?
15
വിശപ്പടക്കാന്‍ ആഹാരവും നഗ്നത മറയ്ക്കാന്‍ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാതെ
16
“നിങ്ങള്‍ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളില്‍ ആരെങ്കിലും പറയുന്നെങ്കില്‍ അതുകൊണ്ട് എന്താണു പ്രയോജനം?
17
അതുകൊണ്ട് പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം സ്വതേ നിര്‍ജീവമാകുന്നു.
18
എന്നാല്‍ “നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്” എന്നു നിങ്ങള്‍ പറഞ്ഞേക്കാം. നിന്റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ എനിക്കു കാണിച്ചുതരിക. എന്റെ വിശ്വാസം പ്രവൃത്തികളില്‍ കൂടി ഞാന്‍ കാണിച്ചുതരാം.
19
ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ! പിശാചുക്കള്‍പോലും അതു വിശ്വസിക്കുന്നു. ഭയപ്പെട്ടു വിറയ്ക്കുകയും ചെയ്യുന്നു.
20
മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാന്‍ തെളിയിച്ചുതരണമോ?
21
നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തില്‍ സമര്‍പ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്.
22
അബ്രഹാമിന്റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വര്‍ത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
23
അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്റെ സ്നേഹിതന് എന്നു വിളിക്കപ്പെടുകയും ചെയ്തു.
24
അങ്ങനെ, മനുഷ്യന് പ്രവൃത്തികള്‍കൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങള്‍ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല.
25
റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളില്‍ കൂടിയാണ്. അവള് ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.
26
ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിര്‍ജീവമായിരിക്കും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
All chapters:
1
2
3
4
5
Recommended Reading
Commentary
James Commentaries
→
Devotional
James Devotional Guide
→
Get This Bible
BSI Study Bible
→