bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joel 1
Joel 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
പെഥൂവേലിന്റെ പുത്രനായ യോവേലിനു സര്‍വേശ്വരനായ കര്‍ത്താവിന്റെ അരുളപ്പാട്:
2
വൃദ്ധജനങ്ങളേ, ഇതു ശ്രദ്ധിക്കുവിന്‍. ദേശനിവാസികളായ സമസ്തജനങ്ങളേ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പൂര്‍വികരുടെയോ കാലത്ത് ഇതുപോലൊന്നു സംഭവിച്ചിട്ടുണ്ടോ?
3
നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ അവരുടെ മക്കളോടും അവര്‍ അടുത്ത തലമുറയോടും ഇതേപ്പറ്റി പറയണം.
4
വെട്ടുക്കിളികള്‍ പറ്റമായി വന്നു മൂടുന്നു. അവ ശേഷിപ്പിച്ചതു തുള്ളന്‍ തിന്നുന്നു. തുള്ളന്‍ തിന്നു ശേഷിപ്പിച്ചതു വിട്ടില്‍ തിന്നുന്നു; അവ ശേഷിപ്പിച്ചതു പച്ചപ്പുഴുവും തിന്നുന്നു.
5
മദ്യപരേ, ഉണര്‍ന്നു കരയുവിന്‍, വീഞ്ഞു കുടിക്കുന്നവരേ, മധുരവീഞ്ഞിനെച്ചൊല്ലി വിലപിക്കുവിന്‍. അതു നിങ്ങള്‍ക്കു വിലക്കപ്പെട്ടിരിക്കുന്നുവല്ലോ.
6
എണ്ണമറ്റ ഒരു ജനത നമ്മുടെ ദേശത്തെ ആക്രമിച്ചു; സുശക്തവും അസംഖ്യവുമായ ഒരു പട! സിംഹത്തിന്റെ പല്ലുകള്‍പോലെ മൂര്‍ച്ചയേറിയവയാണ് അവയുടെ പല്ലുകള്‍. പെണ്‍സിംഹത്തിന്റേതുപോലെ അണപ്പല്ലുകള്‍ അവയ്ക്കുണ്ട്.
7
നമ്മുടെ മുന്തിരിവള്ളികള്‍ അവ നശിപ്പിച്ചു; അത്തിമരങ്ങള്‍ ഒടിച്ചുതകര്‍ത്തു. അവയുടെ തൊലി ഉരിഞ്ഞുകളഞ്ഞ് കൊമ്പുകളൊക്കെ വെളുപ്പിച്ചു.
8
യൗവനത്തിലേ ഭര്‍ത്താവു മരിച്ച കന്യകയെപ്പോലെ വിലപിക്കുവിന്‍!
9
ദേവാലയത്തില്‍ ധാന്യയാഗവും പാനീയയാഗവും തീര്‍ത്തും ഇല്ലാതായിരിക്കുന്നു. സര്‍വേശ്വരന്റെ ശുശ്രൂഷകരായ പുരോഹിതര്‍ വിലപിക്കുന്നു.
10
വയല്‍ ശൂന്യമായിരിക്കുന്നു. ഭൂമി കേഴുന്നു. ധാന്യം നശിക്കുകയും വീഞ്ഞ് ഇല്ലാതാകുകയും എണ്ണ വറ്റുകയും ചെയ്തിരിക്കുന്നുവല്ലോ.
11
കര്‍ഷകരേ, നടുങ്ങി വിറയ്ക്കുവിന്. മുന്തിരിത്തോട്ടക്കാരേ, അലമുറയിടുവിന്‍. കോതമ്പിനെയും ബാര്‍ലിയെയും ഓര്‍ത്തു കേഴുവിന്‍. വയലിലെ വിളകളെല്ലാം നശിച്ചുപോയല്ലോ.
12
മുന്തിരിവള്ളി കരിഞ്ഞു. അത്തിമരം ഉണങ്ങി. മാതളം, ഈന്തപ്പന, നാരകം എന്നല്ല ഫലവൃക്ഷങ്ങളെല്ലാം ഉണങ്ങിപ്പോയി. മനുഷ്യരില്‍ നിന്നാകട്ടെ സന്തോഷം വിട്ടകന്നിരിക്കുന്നു.
13
പുരോഹിതരേ, ചാക്കുതുണിയുടുത്തു വിലപിക്കുവിന്‍; യാഗപീഠശുശ്രൂഷകരേ, മുറയിടുവിന്‍. എന്റെ ദൈവത്തിന്റെ ശുശ്രൂഷകരേ, ചാക്കുടുത്ത് രാത്രി കഴിക്കുവിന്‍. നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ ധാന്യയാഗവും പാനീയയാഗവും മുടങ്ങിപ്പോയല്ലോ.
14
ഉപവാസം പ്രഖ്യാപിക്കുവിന്‍; സഭ വിളിച്ചുകൂട്ടുവിന്‍; ദേശവാസികളെയും ജനപ്രമാണികളെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ആലയത്തില്‍ വിളിച്ചുകൂട്ടുവിന്‍. സര്‍വേശ്വരനോടു നിലവിളിക്കുവിന്‍. സര്‍വേശ്വരന്റെ ദിവസം അടുത്തിരിക്കുന്നു.
15
ആ ദിവസം എത്ര ദുരിതകരം! സര്വശക്തന് സംഹാരം വരുത്തുന്ന ആ ദിനം വരുന്നു.
16
നമ്മുടെ കണ്മുമ്പില്നിന്നു ഭക്ഷ്യസാധനങ്ങള്‍ മറഞ്ഞില്ലേ? നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്ന് ആഹ്ലാദോല്ലാസങ്ങള്‍ പൊയ്പ്പോയില്ലേ?
17
കട്ടകളുടെ അടിയില്‍ അമര്‍ന്നു വിത്തുകള്‍ നശിച്ചു. സംഭരണശാലകളും കളപ്പുരകളും ശൂന്യമായിരിക്കുന്നു. ധാന്യവിളകള്‍ നശിച്ചുപോയല്ലോ.
18
മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലങ്ങള്‍ ഇല്ലാതെ കന്നുകാലികള്‍ വലയുന്നു. ആട്ടിന്പറ്റങ്ങള് നശിക്കുന്നു.
19
സര്‍വേശ്വരാ, ഞാന്‍ അവിടുത്തോടു നിലവിളിക്കുന്നു. വിജനസ്ഥലങ്ങളിലെ മേച്ചില്‍പ്പുറങ്ങള്‍ അഗ്നിക്കിരയായല്ലോ. വയലിലെ മരങ്ങളെല്ലാം എരിഞ്ഞുപോയിരിക്കുന്നു.
20
കാട്ടരുവികള്‍ വറ്റുകയും പുല്‍പ്പുറങ്ങളെല്ലാം അഗ്നിക്കിരയാവുകയും ചെയ്തിരിക്കയാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കരയുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3