bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joel 2
Joel 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
സീയോനില്‍ കാഹളം മുഴക്കുവിന്‍. എന്റെ വിശുദ്ധപര്‍വതത്തില്‍ ആപല്‍സൂചന നല്കുവിന്. സകല ദേശവാസികളും നടുങ്ങട്ടെ. സര്‍വേശ്വരന്റെ ദിവസം വരുന്നുവല്ലോ.
2
അത് ആസന്നമായിരിക്കുന്നു. ഇരുളിന്റെയും മ്ലാനതയുടെയും ദിവസം! കാര്‍മേഘത്തിന്റെയും കൂരിരുട്ടിന്റെയും ദിവസംതന്നെ. മഹത്ത്വവും പ്രാബല്യവുമുള്ള ഒരു ജനത കൂരിരുട്ടുപോലെ പര്‍വതത്തെ മൂടിയിരിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്നുണ്ടായിട്ടില്ല. ഇനി ഒരു തലമുറയിലും ഉണ്ടാവുകയുമില്ല.
3
അവരുടെ മുമ്പില്‍ ദഹിപ്പിക്കുന്ന തീ! അവരുടെ പിമ്പിലും തീ ജ്വലിക്കുന്നു, അവര്‍ക്കു മുമ്പിലുള്ള ദേശം ഏദന്‍തോട്ടം പോലെ; പിന്നിലുള്ളതോ ശൂന്യമായ മരുഭൂമി. ഒന്നും അവരുടെ പിടിയില്‍നിന്നു രക്ഷപെടുകയില്ല.
4
അവരുടെ ആകൃതി കുതിരകളുടേത്; പടക്കുതിരകളെപ്പോലെ അവര്‍ പായുന്നു.
5
പര്‍വതശിഖരങ്ങളില്‍ രഥങ്ങളുടെ ഇരമ്പലെന്നു തോന്നുംവിധം അവര്‍ കുതിച്ചു ചാടുന്നു. കച്ചിക്കു തീ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന കരുകര ശബ്ദംപോലെയുള്ള ശബ്ദം അവര്‍ ഉണ്ടാക്കുന്നു. അവര്‍ പടയ്ക്ക് ഒരുങ്ങിനില്ക്കുന്ന സുശക്തമായ സൈന്യംപോലെയാകുന്നു.
6
അവരുടെ മുമ്പില്‍ ജനതകള്‍ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവര്‍ മുന്നേറുന്നു.
7
യോദ്ധാക്കളെപ്പോലെ മതില് കയറുന്നു. അവരില്‍ ഓരോരുത്തരും നിരതെറ്റാതെ അവരവരുടെ മാര്‍ഗങ്ങളില്‍ മുമ്പോട്ടു നീങ്ങുന്നു.
8
അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവര്‍ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങള്‍ തട്ടിനീക്കി അവര്‍ മുന്നേറുന്നു. ആര്‍ക്കും അവരെ തടയാനാകത്തില്ല.
9
അവര്‍ നഗരത്തിന്മേല് ചാടിവീഴുന്നു. മതിലിന്മേല് ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവര്‍ വീടുകളില്‍ കടക്കുന്നു.
10
അവര്‍ക്കു മുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യചന്ദ്രന്മാര് ഇരുളുന്നു; നക്ഷത്രങ്ങള്‍ പ്രഭയറ്റു പോകുന്നു.
11
സര്വേശ്വരന് തന്റെ സൈന്യത്തിനു മുമ്പില്‍ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവന് കരുത്തുറ്റവന്‍. സര്‍വേശ്വരന്റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാന്‍ ആര്‍ക്കു കഴിയും?
12
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂര്‍ണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിയുവിന്.
13
വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങള്‍ തന്നേ കീറി ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുവിന്. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാന്‍ അവിടുന്നെപ്പോഴും സന്നദ്ധനാണ്.
14
നിങ്ങളുടെ ദൈവമായ സര്വേശ്വരന് തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു?
15
സീയോനില്‍ കാഹളം മുഴക്കുവിന്‍. ഉപവാസം പ്രഖ്യാപിക്കുവിന്‍. സഭ വിളിച്ചുകൂട്ടുവിന്‍.
16
ജനത്തെ കൂട്ടിവരുത്തുവിന്! അവരെ വിശുദ്ധീകരിക്കുവിന്‍! ജനപ്രമാണികളെ വിളിച്ചുകൂട്ടുവിന്‍; കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിന്. മണവാളന് മണവറയും മണവാട്ടി ഉറക്കറയും വിട്ടു പുറത്തുവരട്ടെ.
17
സര്‍വേശ്വരന്റെ ശുശ്രൂഷകരായ പുരോഹിതര്‍ ദേവാലയപൂമുഖത്തിനും യാഗപീഠത്തിനും മധ്യേനിന്ന് ഉള്ളുനൊന്തു കരയട്ടെ. സര്‍വേശ്വരാ, അവിടുത്തെ ജനത്തോടു ക്ഷമിക്കണമേ. അന്യജനത അവരുടെമേല്‍ വാഴത്തക്കവിധം അവിടുത്തെ മക്കളെ നിന്ദാപാത്രവും പഴമൊഴിയും ആക്കരുതേ. ഇവരുടെ ദൈവം എവിടെ എന്നു ജനതകള്‍ ചോദിക്കാന്‍ ഇടവരുത്തരുതേ!
18
അപ്പോള്‍ സര്‍വേശ്വരനു തന്റെ ദേശത്തോടുള്ള സ്നേഹം ആളിക്കത്തി; തന്റെ ജനത്തോടു കരുണ തോന്നി.
19
സര്വേശ്വരന് തന്റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കുന്നു. നിങ്ങള്‍ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയില്‍ ഇനി ഞാന്‍ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല.
20
വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്തുനിന്നു ദൂരെ പായിക്കും. ഉണങ്ങി വരണ്ട വിജനദേശത്തേക്ക് അവരെ ഓടിക്കും. അവരുടെ സൈന്യത്തിന്റെ മുന്‍നിരയെ കിഴക്കേ സമുദ്രത്തിലും പിന്‍നിരയെ പടിഞ്ഞാറന്‍ സമുദ്രത്തിലും വീഴ്ത്തും. ഗര്‍വം നിറഞ്ഞ അവരുടെ പ്രവൃത്തികള്‍ നിമിത്തം അവരില്‍നിന്നു ദുര്‍ഗന്ധം വമിക്കും.
21
ദേശമേ ഭയപ്പെടേണ്ടാ, സര്വേശ്വരന് മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കയാല്‍ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക!
22
വയലിലെ മൃഗങ്ങളേ, പേടിക്കേണ്ട; മേച്ചില്‍പ്പുറങ്ങള്‍ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷം ഫലം നല്കുന്നു. അത്തിയും മുന്തിരിയും സമൃദ്ധമായി വിളവു നല്കുന്നു.
23
സീയോന്‍മക്കളേ, സന്തോഷിക്കുവിന്‍. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ ആനന്ദിക്കുവിന്‍. അവിടുന്ന് ആവശ്യാനുസരണം നിങ്ങള്‍ക്ക് ശരത്കാല മഴ നല്കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു.
24
മെതിക്കളങ്ങള്‍ ധാന്യംകൊണ്ടു നിറയും. ചക്കുകളില്‍ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും.
25
ഞാന്‍ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകള്‍ നിങ്ങള്‍ക്കു ഞാന്‍ തിരിച്ചുതരും.
26
നിങ്ങള്‍ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങള്‍ക്കുവേണ്ടി അദ്ഭുതകരമായി പ്രവര്‍ത്തിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്തുതിക്കും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.
27
ഞാന്‍ ഇസ്രായേലിന്റെ മധ്യത്തിലുണ്ടെന്നും സര്‍വേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങള്‍ അറിയും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.
28
പിന്നീട് ഇതു സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര് സ്വപ്നങ്ങള്‍ കാണും. നിങ്ങളുടെ യുവജനങ്ങള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാകും.
29
ആ നാളുകളില്‍ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.
30
ആകാശത്തും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്നിയും ധൂമപടലങ്ങളും തന്നെ.
31
സര്‍വേശ്വരന്റെ മഹത്തും ഭയാനകവുമായ ദിനം വന്നണയുന്നതിനു മുമ്പ് സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് രക്തവര്‍ണമാകും.
32
എന്നാല്‍ സര്‍വേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും, അവിടുന്നരുളിച്ചെയ്തതുപോലെ സീയോന് പര്‍വതത്തിലും യെരൂശലേമിലും രക്ഷിക്കപ്പെട്ടവരുടെ ഗണം ഉണ്ടായിരിക്കും. അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ സര്വേശ്വരന് വിളിക്കാനുള്ളവരും ഉണ്ടായിരിക്കും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3