bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joel 3
Joel 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
ആ സമയം വരുമ്പോള്‍, യെഹൂദ്യയുടെയും യെരൂശലേമിന്റെയും ഐശ്വര്യം പുനഃസ്ഥാപിക്കുന്ന നാളുകള്‍ വരുമ്പോള്‍,
2
ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്വരയിലേക്കു നയിക്കും. അവിടെവച്ച് എന്റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേല്‍ ന്യായവിധി നടത്തും. അവര്‍ എന്റെ ജനത്തെ തങ്ങളുടെ ഇടയില്‍ ചിതറിക്കുകയും എന്റെ ദേശം അവര്‍ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ.
3
അവര്‍ നറുക്കിട്ട് എന്റെ ജനത്തെ പങ്കിട്ടു. അവര്‍ വേശ്യക്കുവേണ്ടി ബാലനെയും വീഞ്ഞുകുടിക്കാന്‍വേണ്ടി ബാലികയെയും വിറ്റു.
4
സോരേ, സീദോനേ, സകല ഫെലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്കെന്നോടെന്തു കാര്യം? ഞാന്‍ ചെയ്തതിനു നിങ്ങള്‍ എന്നോടു പ്രതികാരം ചെയ്യുമോ? എങ്കില്‍ നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ശിരസ്സില്‍ ഞാന്‍ നിപതിപ്പിക്കും.
5
കാരണം എന്റെ സ്വര്‍ണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങള്‍ കൊണ്ടുപോയി.
6
യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളെ നിങ്ങള്‍ ഗ്രീക്കുകാര്‍ക്കു വിറ്റുകളഞ്ഞു. അങ്ങനെ അവരുടെ സ്വന്തം ദേശത്തുനിന്ന് അവരെ അകറ്റി.
7
എന്നാല്‍ നിങ്ങള്‍ അവരെ വിറ്റ സ്ഥലത്തുനിന്നു ഞാന്‍ അവരെ ഇളക്കിവിടും. നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ തലയില്‍ത്തന്നെ വരുത്തും.
8
നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ യെഹൂദാജനതയ്‍ക്ക് വില്‍ക്കും. അവര്‍ അവരെ വിദൂരസ്ഥരായ ശെബായര്‍ക്കു വിറ്റുകളയും. ഇത് സര്‍വേശ്വരന്റെ വചനം.
9
ഇതു ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിന്‍. വീരന്മാരെ ഉണര്‍ത്തുവിന്‍. സകല യോദ്ധാക്കളും ചേര്‍ന്നുവരട്ടെ;
10
നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീര്‍പ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുര്‍ബലന്‍പോലും പറയട്ടെ.
11
ചുറ്റുമുള്ള ജനതകളേ, വേഗം വരുവിന്‍; നിങ്ങള്‍ ഒരുമിച്ചു കൂടുവിന്‍. സര്‍വേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും.
12
ജനതകള്‍ ഉണര്‍ന്ന് യെഹോശാഫാത്ത്താഴ്വരയിലേക്കു വരട്ടെ. ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാനായി ഞാന്‍ അവിടെ ഇരിക്കും.
13
അരിവാള്‍ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണല്ലോ.
14
അതാ ജനസഞ്ചയങ്ങള്‍! വിധിയുടെ താഴ്വരയില് ജനസഞ്ചയങ്ങള്‍! സര്‍വേശ്വരന്റെ ദിനം സമീപിച്ചിരിക്കുന്നു;
15
സൂര്യചന്ദ്രന്മാര് ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു.
16
സര്വേശ്വരന് സീയോനില്‍നിന്നു ഗര്‍ജിക്കുന്നു; യെരൂശലേമില്‍നിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്ക്കുന്നു; എന്നാല്‍ തന്റെ ജനത്തിനു സര്വേശ്വരന് രക്ഷാസങ്കേതമത്രേ; ഇസ്രായേല്‍ജനത്തിന് അവിടുന്നു ശക്തിദുര്‍ഗമാകുന്നു.
17
അതുകൊണ്ട് വിശുദ്ധപര്‍വതമായ സീയോനില്‍ വസിക്കുന്ന നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഞാനാകുന്നു എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല.
18
അന്നു മുന്തിരിത്തോട്ടങ്ങള്‍കൊണ്ടു നിറഞ്ഞ പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; ആടുമാടുകള്‍ നിറഞ്ഞ കുന്നുകള്‍ പാല് ഒഴുക്കും. യെഹൂദ്യയിലെ അരുവികളില്‍ ജലം നിറഞ്ഞൊഴുകും. സര്‍വേശ്വരന്റെ ആലയത്തില്‍നിന്ന് ഒരു നീരുറവു പുറപ്പെട്ട് ശിത്തീം താഴ്വരയെ നനയ്ക്കും.
19
യെഹൂദാനിവാസികളോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാകും; എദോം നിര്‍ജനമരുഭൂമിയായിത്തീരും;
20
എന്നാല്‍ യെഹൂദ്യയില്‍ എന്നേക്കും മനുഷ്യവാസമുണ്ടായിരിക്കും; യെരൂശലേമിലും തലമുറതലമുറകളായി ജനം വസിക്കും.
21
വധിക്കപ്പെട്ടവര്‍ക്കുവേണ്ടി ഞാന്‍ പ്രതികാരം ചെയ്യും; കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല; സര്വേശ്വരന് സീയോനില്‍ വസിക്കുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3