bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nahum 1
Nahum 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
എല്ക്കോശിലെ നഹൂമിന്റെ ദര്‍ശനഗ്രന്ഥം - നിനെവേയെക്കുറിച്ചുള്ള അരുളപ്പാട്:
2
സര്വേശ്വരന് തീക്ഷ്ണതയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായ ദൈവമാണ്. അവിടുന്ന് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. സര്വേശ്വരന് പ്രതിയോഗികളോടു പക വീട്ടുന്നു. ശത്രുവിനെതിരെ അമര്‍ഷംകൊള്ളുന്നു.
3
സര്വേശ്വരന് ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങള്‍ അവിടുത്തെ കാല്‍ക്കീഴിലെ പൊടിയാണ്.
4
അവിടുന്നു സമുദ്രത്തെ ശാസിച്ച് വറ്റിക്കുന്നു. എല്ലാ നദികളെയും വരളുമാറാക്കുന്നു; ബാശാന്‍പുല്‍മേടുകളും കര്‍മ്മേല്‍മലയും ഉണങ്ങിക്കരിയുന്നു; ലെബാനോനിലെ പുഷ്പങ്ങള്‍ വാടുന്നു.
5
തിരുമുമ്പില്‍ പര്‍വതങ്ങള്‍ കിടിലംകൊള്ളുന്നു. കുന്നുകള്‍ ഉരുകുന്നു. തിരുസന്നിധിയില്‍ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്ക്കുന്നു.
6
അവിടുത്തെ രോഷത്തിനു മുമ്പില്‍ ആര്‍ക്കു നില്ക്കാന് കഴിയും? അവിടുത്തെ കോപത്തിന്റെ ചൂട് ആര്‍ക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകര്‍ക്കുന്നു.
7
സര്വേശ്വരന് നല്ലവനും കഷ്ടതയുടെ നാളില്‍ രക്ഷാസങ്കേതവും ആകുന്നു. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
8
എന്നാല്‍ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താല്‍ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു.
9
സര്‍വേശ്വരനെതിരെ നിങ്ങള്‍ എന്തു ഗൂഢാലോചനയാണ് നടത്തുന്നത്? അവിടുന്ന് അത് നിശ്ശേഷം തകര്‍ക്കും. ശത്രുക്കള്‍ക്ക് എതിരെ രണ്ടാമതൊരു പ്രതികാരം അവിടുത്തേക്ക് വേണ്ടിവരികയില്ല.
10
കെട്ടുപിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെയോ ഉണങ്ങിയ വയ്‍ക്കോല്‍പോലെയോ അവരെ അഗ്നിക്കിരയാക്കും.
11
സര്‍വേശ്വരനെതിരെ ദുരാലോചന നടത്തുകയും വഞ്ചന ഉപദേശിക്കുകയും ചെയ്ത ഒരുവന് നിന്നില്‍നിന്ന് ഉദ്ഭവിച്ചില്ലേ?
12
സര്വേശ്വരന് അരുളിച്ചെയ്യുന്നു: അവര്‍ ബലിഷ്ഠരും സംഖ്യാബലം ഉള്ളവരുമെങ്കിലും ഛേദിക്കപ്പെട്ട് ഇല്ലാതാകും. “ഞാന്‍ നിങ്ങളെ പീഡിപ്പിച്ചെങ്കിലും ഇനിമേല്‍ അങ്ങനെ ചെയ്കയില്ല.
13
നിങ്ങളുടെമേല്‍ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാന്‍ തകര്‍ത്തുകളയും. നിങ്ങളുടെ ബന്ധനങ്ങള്‍ ഞാന്‍ തകര്‍ക്കും.”
14
അവിടുന്നു അസ്സീറിയായെക്കുറിച്ചു കല്പിച്ചിരിക്കുന്നു. നിന്റെ നാമം ഇനിമേല്‍ നിലനിര്‍ത്തുകയില്ല; നിന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍നിന്ന് ശില്പരൂപങ്ങളും വാര്‍പ്പുവിഗ്രഹങ്ങളും ഞാന്‍ തകര്‍ത്തുകളയും. നിന്റെ ദുഷ്ടത നിമിത്തം ഞാന്‍ നിനക്കു ശവക്കുഴി തോണ്ടും.
15
ഇതാ സദ്‍വാര്‍ത്തകൊണ്ടുവരുന്നവന്റെ- സമാധാനം ആശംസിക്കുന്നവന്റെ പാദങ്ങള്‍ മലമുകളില്‍! യെഹൂദായേ, നിന്റെ ഉത്സവങ്ങള്‍ ആചരിക്കുക; നിന്റെ നേര്‍ച്ചകള്‍ കഴിക്കുക; ദുഷ്ടജനം ഇനി നിന്റെ ദേശം ആക്രമിക്കുകയില്ല; അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3