bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nahum 3
Nahum 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
കൊല്ലും കൊലയും നിറഞ്ഞ നഗരമേ, നിനക്കു ദുരിതം! നിന്നില്‍ നിറയെ കള്ളവും കവര്‍ച്ചയും ആണ്. അവിടെ കൊള്ളയ്ക്ക് ഒരു അറുതിയുമില്ല!
2
ചാട്ടവാറിന്റെ പടപടശബ്ദം! ചക്രങ്ങളുടെ കടകടാരവം! കുതിച്ചുപായുന്ന കുതിരകള്‍!
3
ഓടുന്ന രഥങ്ങള്‍! ആക്രമിക്കുന്ന അശ്വസൈനികര്‍! മിന്നിജ്വലിക്കുന്ന വാളുകള്‍! വെട്ടിത്തിളങ്ങുന്ന കുന്തങ്ങള്‍! കണക്കറ്റു കൊല്ലപ്പെട്ടവര്‍! ശവശരീരങ്ങളുടെ കൂനകള്‍! അവയ്‍ക്കറുതിയില്ല. അവര്‍ ജഡങ്ങളില്‍ തട്ടിവീഴുന്നു.
4
സൗന്ദര്യവും മാരകമായ വശീകരണശക്തിയുമുള്ള അഭിസാരികയുടെ എണ്ണമറ്റ വേശ്യാവൃത്തികൊണ്ട് ഇതെല്ലാം സംഭവിച്ചു. അവള് ജനതകളെ വേശ്യാവൃത്തിയാലും രാജ്യങ്ങളെ വശീകരണതന്ത്രത്താലും വഞ്ചിച്ചു.
5
ഇതാ, ഞാന്‍ നിനക്ക് എതിരാണ്! സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്റെ വസ്ത്രം മുഖംവരെ ഉയര്‍ത്തും; അങ്ങനെ നിന്റെ നഗ്നത ജനതകളും നിന്റെ അപമാനം രാജ്യങ്ങളും ദര്‍ശിക്കാന്‍ ഇടയാക്കും.
6
ഞാന്‍ നിന്റെമേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നെ നിന്ദ്യയാക്കും. നീ അവജ്ഞാപാത്രം ആകും.
7
അങ്ങനെ നിന്നെ കാണുന്നവര്‍ എല്ലാം അറച്ചു പിറകോട്ടുമാറി പറയും: “നിനെവേ ശൂന്യമാക്കപ്പെട്ടു; ആര് അവള്‍ക്കുവേണ്ടി വിലപിക്കും. അവളെ സാന്ത്വനപ്പെടുത്തുന്നവരെ ഞാന്‍ എവിടെ കണ്ടെത്തും.
8
നൈല്‍നദിക്കരികിലുള്ള തേബസ്നഗരത്തെക്കാള്‍ നീ മികച്ചവളോ? അവള് വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ജലം അവള്‍ക്ക് കോട്ടയും സമുദ്രം അവള്‍ക്ക് കൊത്തളവും ആണല്ലോ.
9
എത്യോപ്യയും ഈജിപ്തും അവള്‍ക്ക് അതിരറ്റ ബലമായിരുന്നു. പൂത്യരും ലിബിയാക്കാരും അവള്‍ക്കു സഹായികളായിരുന്നു.
10
എന്നിട്ടും അവള് പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും പോകേണ്ടിവന്നു. അവളുടെ കുഞ്ഞുങ്ങളെ തെരുവീഥികളില്‍ നിലത്തടിച്ചു കൊന്നു. അവളുടെ സമുന്നതന്മാര്ക്കുവേണ്ടി നറുക്കിട്ടു. അവളുടെ പ്രമാണികളെയെല്ലാം ചങ്ങലകളാല്‍ ബന്ധിച്ചു.
11
നിനെവേ, നീയും ലഹരി പിടിച്ച് ഉന്മത്തയും പരിഭ്രാന്തയും ആകും; നീ ശത്രുവിന്റെ മുമ്പില്‍നിന്ന് അഭയം തേടിപ്പോകും.
12
നിന്റെ സകല കോട്ടകളും ആദ്യഫലങ്ങള്‍ പേറുന്ന അത്തിമരം പോലെയാകും. പിടിച്ചൊന്നു കുലുക്കിയാല്‍ അവ തിന്നാനുള്ളവന്റെ വായില്‍ വീഴും.
13
നിന്റെ പടയാളികള്‍ സ്ത്രീകളെപ്പോലെയാണ്. നിന്റെ ദേശകവാടം ശത്രുവിനു മുമ്പില്‍ മലര്‍ക്കെ തുറന്നുകിടക്കുന്നു. നിന്റെ ഓടാമ്പലുകള്‍ അഗ്നിക്ക് ഇരയായിരിക്കുന്നു.
14
ഉപരോധത്തിനുവേണ്ടി വെള്ളം കോരുക; നിന്റെ കോട്ടകളെ ബലപ്പെടുത്തുക. കളിമണ്ണു ചവുട്ടിക്കുഴച്ച് ഇഷ്ടിക പിടിക്കുക.
15
അവിടെ തീ നിന്നെ ചുട്ടുകളയും; വാള് നിന്നെ ഛേദിക്കും. വെട്ടുക്കിളിയെപ്പോലെ അതു നിന്നെ തിന്നൊടുക്കും. വെട്ടുക്കിളിയെപ്പോലെ നീ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ധിക്കുക.
16
നിന്റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളിലും അധികമായി നീ വര്ധിപ്പിച്ചുവല്ലോ. എന്നാല്‍ വെട്ടുക്കിളികള്‍പോലെ അവര്‍ ചിറകുവിരിച്ചു പറന്നുപോകുന്നു.
17
നിന്റെ പ്രഭുക്കന്മാര് വെട്ടുക്കിളിപോലെയും നിന്റെ ഉന്നതമേധാവികള്‍ ശീതകാലത്തു വേലിയില്‍ പറ്റിക്കൂടുന്ന വിട്ടില്‍പ്പറ്റങ്ങള്‍പോലെയും ആകുന്നു. സൂര്യോദയത്തില്‍ അവ പറന്നുപോകുന്നു. അവ എവിടെയെന്ന് ആരും അറിയുന്നില്ല.
18
അസ്സീറിയാരാജാവേ, നിന്റെ ഇടയന്മാര് ഉറങ്ങുന്നു. പ്രഭുക്കന്മാര് മയങ്ങുന്നു. നിന്റെ ജനം മലകളില്‍ ചിതറിപ്പോയിരിക്കുന്നു. അവരെ ഒരുമിച്ചു കൂട്ടാന്‍ ആരുമില്ല.
19
നിന്റെ പരുക്ക് കരിയുന്നില്ല. നിന്റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാര്‍ത്ത അറിയുന്നവരെല്ലാം നിന്റെ പതനത്തില്‍ കൈകൊട്ടും. കാരണം നിന്റെ ഒടുങ്ങാത്ത ദുഷ്ടതയ്ക്ക് ഇരയാകാത്തവര് ആരുണ്ട്?
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3