bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nahum 2
Nahum 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
വിനാശകന് നിനക്കെതിരെ വരുന്നു. കോട്ടകള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തുക. വീഥികള്‍ കാത്തുസൂക്ഷിക്കുക. നിന്റെ അരമുറുക്കുക, സര്‍വശക്തിയും സംഭരിക്കുക.
2
സര്വേശ്വരന് യാക്കോബിന്റെ മഹത്ത്വം ഇസ്രായേലിന്റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാന്‍ പോകുന്നു. കവര്‍ച്ചക്കാര്‍ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങള്‍ എല്ലാം നശിപ്പിച്ചു.
3
ശത്രുവിന്റെ വീരയോദ്ധാക്കള്‍ ചെമ്പരിച കൈയിലേന്തിയിരിക്കുന്നു. അവരുടെ പടയാളികള്‍ ചെങ്കുപ്പായം അണിഞ്ഞിരിക്കുന്നു. അവര്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നു, അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നിത്തിളങ്ങുന്നു. അവരുടെ പടക്കുതിരകള്‍ കുതിച്ചുചാടുന്നു.
4
രഥങ്ങള്‍ വീഥികളിലൂടെ ഇരമ്പിപ്പായുന്നു; നഗരവീഥികളില്‍ അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. തീപ്പന്തങ്ങള്‍പോലെ അവ കാണപ്പെടുന്നു. മിന്നല്‍പ്പിണര്‍പോലെ അവ പായുന്നു.
5
അവരുടെ പടനായകരെ വിളിച്ചുകൂട്ടുന്നു. അവര്‍ മുന്നോട്ട് അടുക്കുമ്പോള്‍ ഇടറിവീഴുന്നു. അവര്‍ തിടുക്കത്തില്‍ കോട്ടയോടടുക്കുന്നു. അവിടെ ലോഹമറ സജ്ജമാക്കിയിരിക്കുന്നു.
6
നദികള്‍ തുറന്നുവിട്ടിരിക്കുന്നു; രാജകൊട്ടാരം കൊടുംഭീതിയിലമര്ന്നിരിക്കുന്നു.
7
രാജ്ഞിയെ നഗ്നയാക്കി പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ദാസിമാര്‍ പ്രാവു കുറുകുംപോലെ മാറിലടിച്ചു വിലപിക്കുന്നു.
8
നിനെവേ വെള്ളം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ്. “നില്ക്കൂ, നില്ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല.
9
സ്വര്‍ണം കൊള്ളയടിക്കുക, വെള്ളിയും പിടിച്ചെടുക്കുക, നിധികള്‍ക്കു അന്തമില്ല, എല്ലാത്തരം അമൂല്യവസ്തുക്കളും അവിടെയുണ്ട്.
10
എങ്ങും ശൂന്യത! ശൂന്യത! വിനാശം! ഹൃദയം തളരുന്നു. കാല്‍മുട്ടുകള്‍ വിറയ്ക്കുന്നു; അരക്കെട്ടിലെങ്ങും കൊടിയവേദന; എല്ലാ മുഖങ്ങളും വിളറുന്നു!
11
സിംഹങ്ങള്‍ ഇരയെ കൊണ്ടുവന്ന ഗുഹ എവിടെ? യുവസിംഹങ്ങളും സിംഹിയും കുട്ടികളും നിര്‍ബാധം വിഹരിച്ചിരുന്ന സ്ഥലങ്ങള്‍ എവിടെ?
12
കുട്ടികള്‍ക്കുവേണ്ട മാംസം സിംഹം കടിച്ചു കീറി വച്ചിരിക്കുന്നു. സിംഹികള്ക്കായും ഇരയെ ഞെരിച്ചു കൊന്നുവച്ചിരിക്കുന്നു. ഇരയെക്കൊണ്ടു ഗുഹയും കടിച്ചുകീറിയ മാംസംകൊണ്ടു മാളവും നിറച്ചിരിക്കുന്നു.
13
“ഇതാ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു” ഇത് സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം. “നിന്റെ രഥങ്ങള്‍ ഞാന്‍ ചുട്ടുകളയും. നിന്റെ യുവസിംഹങ്ങളെ ഞാന്‍ വാളിന് ഇരയാക്കും; ഇനി ഞാന്‍ നിനക്ക് ഭൂമിയില്‍ ഇര ശേഷിപ്പിക്കുകയില്ല. നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കുകയുമില്ല.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3