bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zephaniah 1
Zephaniah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
ആമോന്റെ പുത്രനായ യോശിയാരാജാവ് യെഹൂദാരാജ്യം ഭരിക്കുന്ന കാലത്ത് കൂശിയുടെ പുത്രനായ സെഫന്യാപ്രവാചകനു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്. കൂശി ഗെദല്യായുടെ പുത്രനും ഗെദല്യാ അമര്യായുടെ പുത്രനും അമര്യാ ഹിസ്കിയായുടെ പുത്രനും ആയിരുന്നു.
2
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും സംഹരിച്ചു കളയും.
3
മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും. ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും നശിപ്പിക്കും. ദുര്‍ജനത്തെ ഉന്മൂലനം ചെയ്യും; മനുഷ്യരാശിയെ ഭൂമുഖത്തുനിന്നു ഞാന്‍ വിഛേദിക്കും.” ഇതു സര്‍വേശ്വരന്റെ വചനം.
4
യെഹൂദായെയും യെരൂശലേംനിവാസികളെയും ഞാന്‍ ശിക്ഷിക്കും. ബാലിന്റെ ആരാധകരില്‍ ശേഷിച്ചവരെയും വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ഞാന്‍ നാമാവശേഷമാക്കും.
5
അവര്‍ മട്ടുപ്പാവില്‍നിന്ന് ആകാശഗോളങ്ങളെ നമസ്കരിക്കുന്നു. സര്‍വേശ്വരനെ ആരാധിക്കുന്നു. അവിടുത്തെ നാമത്തില്‍ സത്യം ചെയ്യുന്നു. എന്നാല്‍ അതോടൊപ്പം മല്‍ക്കാമിന്റെ നാമത്തിലും സത്യം ചെയ്യുന്നു.
6
അവര്‍ സര്‍വേശ്വരനെ അനുഗമിക്കാതെ പിന്തിരിയുന്നു. അവര്‍ അവിടുത്തെ അന്വേഷിക്കുകയോ തിരുഹിതം ആരായുകയോ ചെയ്യുന്നില്ല.
7
ദൈവമായ സര്‍വേശ്വരന്റെ മുമ്പില്‍ നിശ്ശബ്ദമായിരിക്കുവിന്‍; അവിടുത്തെ ദിവസം അടുത്തിരിക്കുന്നു. സര്വേശ്വരന് ഒരു യാഗം ഒരുക്കിയിരിക്കുന്നു. അവിടുന്നു ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.
8
എന്നാല്‍ സര്‍വേശ്വരന്റെ യാഗദിവസം രാജസേവകന്മാരെയും രാജകുമാരന്മാരെയും വിദേശവസ്ത്രധാരികളെയും ഞാന്‍ ശിക്ഷിക്കും.
9
അന്നേദിവസം ഉമ്മരപ്പടി ചാടിക്കടക്കുന്നവരെയും വിജാതീയര്‍ ആരാധിക്കുന്നതുപോലെ ആരാധിക്കുകയും വഞ്ചനയും അതിക്രമവുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുകയും ചെയ്യുന്നവരെ ഞാന്‍ ശിക്ഷിക്കും.”
10
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അന്നു മത്സ്യഗോപുരത്തില്‍നിന്നു നിലവിളിയും നഗരത്തിന്റെ പുതിയ ഭാഗത്തുനിന്നു മുറവിളിയും കുന്നുകളില്‍നിന്നു വലിയ പൊട്ടിത്തെറിയും കേള്‍ക്കും.
11
മക്ത്തേശ്നിവാസികളേ, വിലപിക്കുവിന്‍; വ്യാപാരികള്‍ ആരും അവശേഷിച്ചിട്ടില്ലല്ലോ. വെള്ളിവ്യാപാരികളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
12
അന്നു ഞാന്‍ ഒരു വിളക്കുമായി വന്നു യെരൂശലേമില്‍ പരിശോധന നടത്തും; ദൈവം നന്മയോ തിന്മയോ ചെയ്യുകയില്ലെന്നു പറഞ്ഞുകൊണ്ടു വീഞ്ഞുമട്ടു കുടിച്ചു ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.
13
അവരുടെ ധനം കൊള്ളയടിക്കപ്പെടും; വീടുകള്‍ ശൂന്യമാക്കപ്പെടും; അവര്‍ വീടു പണിയും. പക്ഷേ അവര്‍ അതില്‍ പാര്‍ക്കുകയില്ല. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.”
14
സര്‍വേശ്വരന്റെ മഹാദിവസം അടുത്തിരിക്കുന്നു. അത് അതിവേഗം വരുന്നു. ഭയജനകമായ ശബ്ദത്തോടു കൂടെയായിരിക്കും ആ ദിവസം വരിക. അതിധീരനായ പടയാളിപോലും അന്ന് ഉറക്കെ കരയും.
15
അത് ഉഗ്രക്രോധത്തിന്റെ ദിനമായിരിക്കും. കഷ്ടതയുടെയും കൊടിയ മനോവേദനയുടെയും ദിനം; ശൂന്യതയുടെയും വിനാശത്തിന്റെയും ദിനം; ഇരുട്ടിന്റെയും നൈരാശ്യത്തിന്റെയും ദിനം; മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം.
16
സുരക്ഷിതനഗരങ്ങള്‍ക്കും ഉന്നതകൊത്തളങ്ങള്‍ക്കുമെതിരെ സമരകാഹളവും പോര്‍വിളിയും കേള്‍ക്കുന്ന ദിവസമായിരിക്കും അത്.
17
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ മനുഷ്യര്‍ക്കു ദുരിതം വരുത്തും; അവര്‍ അന്ധരെപ്പോലെ നടക്കും. അവര്‍ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.”
18
സര്‍വേശ്വരന്റെ ക്രോധദിവസത്തില്‍ സ്വര്ണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാന്‍ ആവുകയില്ല. ഭൂമി മുഴുവന്‍ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3