bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zephaniah 3
Zephaniah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
1
മത്സരിയും മലിനയും മര്‍ദകയുമായ യെരൂശലേംനഗരത്തിനു ദുരിതം!
2
അവള് ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവള് ശിക്ഷണത്തിനു വഴങ്ങുകയില്ല. അവള് സര്‍വേശ്വരനില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല.
3
അവളുടെ പ്രഭുക്കന്മാര് ഗര്‍ജിക്കുന്ന സിംഹങ്ങളാകുന്നു. അവളുടെ ന്യായാധിപന്മാര് അന്തിക്ക് ഇരപിടിക്കാന്‍ ഇറങ്ങുന്ന ചെന്നായ്ക്കള്‍. അവര്‍ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുകയില്ല.
4
അവളുടെ പ്രവാചകന്മാര് താന്തോന്നികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്മാര് വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവര്‍ ദൈവത്തിന്റെ നിയമം ലംഘിക്കുന്നു.
5
എങ്കിലും നഗരത്തിനുള്ളില്‍ സര്വേശ്വരന് ഉണ്ട്. അവിടുന്നു നീതി പ്രവര്‍ത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാല്‍ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ.
6
“ഞാന്‍ ജനതകളെ സംഹരിച്ചിരിക്കുന്നു; അവരുടെ കോട്ടകളെ ഞാന്‍ ശൂന്യമാക്കി; തെരുവീഥികള്‍ വിജനമാക്കി; അവയിലൂടെ ആരും കടന്നുപോകുന്നില്ല. യാതൊരു മനുഷ്യനും ശേഷിക്കാത്തവിധം അവരുടെ പട്ടണങ്ങളെ ഞാന്‍ ശൂന്യമാക്കിയിരിക്കുന്നു.
7
നിശ്ചയമായും അവള് എന്നെ ഭയപ്പെടും. എന്റെ ശിക്ഷണം അവള് സ്വീകരിക്കും. ഞാന്‍ അവള്‍ക്കു വരുത്തിയ ശിക്ഷകള്‍ അവള് കാണാതെപോവുകയില്ല എന്നു ഞാന്‍ കരുതി. എങ്കിലും കൂടുതല്‍ ജാഗ്രതയോടെ അവള് ദുഷ്ടത കാട്ടി.
8
അതുകൊണ്ട് “ഞാന്‍ സാക്ഷ്യം വഹിക്കാന്‍ എഴുന്നേല്ക്കുന്നനാള്‍വരെ എനിക്കുവേണ്ടി കാത്തിരിക്കുക” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. എന്റെ ക്രോധവും ക്രോധാഗ്നിയും ചൊരിയാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഉഗ്രമായ എന്റെ കോപാഗ്നിക്കു ഭൂമി മുഴുവനും ഇരയായിത്തീരും. ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.
9
അങ്ങനെ സകല ജനതകളും സര്‍വേശ്വരന്റെ നാമം വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവിടുത്തെ സേവിക്കാന്‍ ഇടയാകും.
10
എത്യോപ്യയിലെ നദികള്‍ക്ക് അക്കരെനിന്ന്, എന്റെ ആരാധകജനത്തില്‍നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍തന്നെ എനിക്കു വഴിപാടു കൊണ്ടുവരും.
11
നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരില്‍ ഞാന്‍ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിര്‍ത്തവരെ നിങ്ങളുടെ മധ്യത്തില്‍നിന്നു ഞാന്‍ നീക്കിക്കളയും; എന്റെ വിശുദ്ധപര്‍വതത്തില്‍ നിങ്ങള്‍ പിന്നീടു ഗര്‍വു കാട്ടുകയില്ല.
12
താഴ്മയും എളിമയുമുള്ള ഒരു ജനതയെ ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ അവശേഷിപ്പിക്കും.
13
ഇസ്രായേലില്‍ ശേഷിക്കുന്നവര്‍ അധര്‍മം പ്രവര്‍ത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവില്‍ ഉണ്ടായിരിക്കുകയില്ല. അവര്‍ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല.
14
സീയോന്‍നിവാസികളേ, ഉറക്കെ പാടുവിന്‍; ഇസ്രായേല്യരേ, ആര്‍പ്പുവിളിക്കുവിന്‍. യെരൂശലേംനിവാസികളേ, പൂര്‍ണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക.
15
സര്വേശ്വരന് നിങ്ങള്‍ക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്റെ രാജാവായ സര്വേശ്വരന് നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങള്‍ ഇനിമേല്‍ ഒരനര്‍ഥവും ഭയപ്പെടേണ്ടതില്ല.
16
അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്റെ കൈകള്‍ തളര്‍ന്നു പോകരുതെന്നും പറയും.
17
നിങ്ങളുടെ ദൈവമായ സര്വേശ്വരന് ജയം നല്കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താല്‍ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താല്‍ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയര്‍ത്തും.
18
നിങ്ങളില്‍നിന്ന് അനര്‍ഥം ഞാന്‍ നീക്കും; അങ്ങനെ അതുമൂലമുള്ള അപമാനം നിങ്ങള്‍ നേരിടുകയില്ല;
19
കണ്ടുകൊള്‍ക, അന്നാളില്‍ നിങ്ങളുടെ മര്‍ദകരെ ഞാന്‍ നേരിടും. ഞാന്‍ മുടന്തനെ രക്ഷിക്കും. പുറന്തള്ളിയവരെ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജാഭാരത്തെ ഭൂമി മുഴുവന്‍ വ്യാപിക്കുന്ന സ്തുതിയും കീര്‍ത്തിയുമായി മാറ്റും.
20
അന്നു ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും; അന്നു ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരും. നിങ്ങള്‍ കാണ്‍കെ നിങ്ങളുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ ഭൂമിയിലെ എല്ലാ ജനതകള്‍ക്കും ഇടയില്‍ നിങ്ങളെ ഞാന്‍ പേരും പെരുമയും ഉള്ളവരാക്കും.” ഇതു സര്‍വേശ്വരന്റെ വചനം.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
All chapters:
1
2
3