bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zephaniah 2
Zephaniah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
നാണംകെട്ട ജനതേ, പാറിപ്പോകുന്ന പതിരുപോലെ നിങ്ങളെ പറത്തിക്കളയുന്നതിനുമുമ്പ്, സര്‍വേശ്വരന്റെ ഉഗ്രകോപം നിങ്ങളില്‍ പതിക്കുന്നതിനു മുമ്പ്,
2
ഉഗ്രരോഷദിവസം നിങ്ങളെ നേരിടുന്നതിനുമുമ്പ് നിങ്ങള്‍ ഒരുമിച്ചുകൂടുവിന്‍.
3
വിനീതരായ ദേശവാസികളേ, കര്‍ത്തൃകല്പനകള്‍ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സര്‍വേശ്വരനിലേക്കു തിരിയുവിന്. നീതിയും വിനയവും തേടുവിന്‍. അവിടുത്തെ ക്രോധദിവസത്തില്‍ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം.
4
ഗസ്സാ നിര്‍ജനമാകും; അസ്കലോന് ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്ക്ക് ഓടിച്ചുകളയും; എക്രോന് ഉന്മൂലനം ചെയ്യപ്പെടും.
5
സമുദ്രതീരനിവാസികളായ ക്രേത്യജനതേ, നിങ്ങള്‍ക്കു ഹാ! ദുരിതം! ഫെലിസ്ത്യരുടേതായ കനാന്‍ദേശമേ, സര്‍വേശ്വരന്റെ വിധി നിങ്ങള്‍ക്ക് എതിരാണ്.
6
സമുദ്രതീരപ്രദേശമേ, നീ മേച്ചില്‍പ്പുറമാകും. നീ ഇടയന്മാര്ക്കു പുല്‍പ്പുറങ്ങളും ആട്ടിന്പറ്റത്തിനുള്ള ആലകളും ആകും.
7
സമുദ്രതീരം യെഹൂദാഗോത്രത്തില്‍ ശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമേയ്ക്കും. അസ്കലോന്റെ ഭവനങ്ങളില്‍ അവര്‍ അന്തിയുറങ്ങും. അവരുടെ ദൈവമായ സര്വേശ്വരന് അവരെ സ്മരിക്കുകയും അവരുടെ സുസ്ഥിതി വീണ്ടെടുക്കുകയും ചെയ്യും.
8
മോവാബ്യരുടെ അധിക്ഷേപവും എന്റെ ജനത്തെ നിന്ദിക്കുകയും അവരുടെ ദേശത്തിനെതിരെ വമ്പു പറയുകയും ചെയ്തുകൊണ്ടുള്ള അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.
9
അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ സത്യം ചെയ്തു പറയുന്നു. മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യദേശം ഗൊമോറായെപ്പോലെയും മുള്‍പ്പടര്‍പ്പുകളും ഉപ്പുകുഴികളും നിറഞ്ഞ് നിത്യശൂന്യങ്ങളായിത്തീരും. എന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കവര്‍ച്ച ചെയ്യും. എന്റെ ജനതകളില്‍ ശേഷിക്കുന്നവര്‍ അവ കൈവശമാക്കും.
10
ഇതാണ് അവരുടെ അഹങ്കാരത്തിനു ലഭിക്കുന്ന പ്രതിഫലം. അവര്‍ സര്‍വശക്തനായ സര്‍വേശ്വരന്റെ ജനത്തോടു നിന്ദയും ധിക്കാരവും കാട്ടിയിരിക്കുന്നുവല്ലോ.
11
അവിടുന്ന് അവര്‍ക്കു ഭീതിജനകനായിരിക്കും. അവിടുന്നു ഭൂമിയിലെ സകലദേവന്മാരെയും മുട്ടു കുത്തിക്കും. സര്‍വജനതകളും താന്താങ്ങളുടെ ദേശത്ത് സര്‍വേശ്വരനെ നമിക്കും.
12
എത്യോപ്യരേ, നിങ്ങളും എന്റെ വാളിന് ഇരയാകും.
13
അവിടുന്ന് ഉത്തരദിക്കിലേക്കു കൈ നീട്ടി അസ്സീറിയായെ നശിപ്പിക്കും. നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും.
14
അതിന്റെ മധ്യത്തില്‍ കാലിക്കൂട്ടങ്ങളും മറ്റു മൃഗങ്ങളും കിടക്കും. തകര്‍ന്ന തൂണുകളുടെ ഇടയില്‍ കഴുകനും മുള്ളന്‍പന്നിയും കുടിപാര്‍ക്കും. കിളിവാതില്ക്കല് മൂങ്ങ മൂളും. ഉമ്മരപ്പടിയില്‍ ഇരുന്നു മലങ്കാക്ക കരയും. ദേവദാരുശില്പവേലകള്‍ ശൂന്യമാക്കപ്പെടും.
15
“ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല” എന്ന ഭാവത്തില്‍ തിമിര്‍പ്പോടെ സുരക്ഷിതമായി നിന്നിരുന്ന നഗരമാണിത്. അതു ശൂന്യമായി മൃഗങ്ങളുടെ കിടപ്പിടമായിത്തീര്ന്നത് എങ്ങനെ? അതിനരികില്കൂടി കടന്നുപോകുന്നവര്‍ പരിഹാസശബ്ദം പുറപ്പെടുവിക്കുകയും കൈ വീശുകയും ചെയ്യുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3