bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Corinthians 10
1 Corinthians 10
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
1
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര് എല്ലാവരും മേഘത്തിന്‍കീഴില്‍ ആയിരുന്നു;
2
എല്ലാവരും സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേര്‍ന്നു.
3
എല്ലാവരും ഒരേ ആത്മികാഹാരം തിന്ന്
4
എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു-
5
എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
6
ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്മോഹികള് ആകാതിരിക്കേണ്ടതിനു തന്നെ.
7
“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള് ആകരുത്.
8
അവരില്‍ ചിലര്‍ പരസംഗം ചെയ്ത് ഒരു ദിവസത്തില്‍ ഇരുപത്തിമൂവായിരം പേര് വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്.
9
അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്പ്പങ്ങളാല് നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്.
10
അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല് നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുത്.
11
ഇതു ദൃഷ്ടാന്തമായിട്ട് അവര്‍ക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു.
12
ആകയാല്‍ താന്‍ നില്ക്കുന്നു എന്നു തോന്നുന്നവന് വീഴാതിരിപ്പാന് നോക്കിക്കൊള്ളട്ടെ.
13
മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന് പോക്കുവഴിയും ഉണ്ടാക്കും.
14
അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്.
15
നിങ്ങള്‍ വിവേകികള്‍ എന്നുവച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്.
16
നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാംനുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
17
അപ്പം ഒന്ന് ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള് ആകുന്നുവല്ലോ.
18
ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍; യാഗങ്ങള്‍ ഭുജിക്കുന്നവര് യാഗപീഠത്തിന്റെ കൂട്ടാളികള്‍ അല്ലയോ?
19
ഞാന്‍ പറയുന്നത് എന്ത്? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
20
അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിനല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല.
21
നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള് ആകുവാനും പാടില്ല.
22
അല്ല, നാം കര്‍ത്താവിനു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?
23
സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവര്‍ധന വരുത്തുന്നില്ല.
24
ഓരോരുത്തന് സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
25
അങ്ങാടിയില്‍ വില്‍ക്കുന്നത് എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്.
26
ഭൂമിയും അതിന്റെ പൂര്‍ണതയും കര്‍ത്താവിനുള്ളതല്ലോ.
27
അവിശ്വാസികളില്‍ ഒരുവന് നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്.
28
എങ്കിലും ഒരുവന്: ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന് നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്.
29
മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റവന്റേതത്രേ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല് വിധിക്കപ്പെടുന്നത് എന്തിന്?
30
നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനം നിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നത് എന്തിന്?
31
ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്വിന്.
32
യെഹൂദന്മാര്‍ക്കും യവനന്മാര്ക്കും ദൈവസഭയ്ക്കും ഇടര്ച്ചയല്ലാത്തവരാകുവിന്.
33
ഞാനും എന്റെ ഗുണമല്ല, പലര് രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16