bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Corinthians 14
1 Corinthians 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
1
സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്! ആത്മികവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്.
2
അന്യഭാഷയില്‍ സംസാരിക്കുന്നവന് മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന് ആത്മാവില്‍ മര്മങ്ങളെ സംസാരിക്കുന്നു.
3
പ്രവചിക്കുന്നവനോ ആത്മികവര്‍ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നു.
4
അന്യഭാഷയില്‍ സംസാരിക്കുന്നവന് തനിക്കു താന്‍ ആത്മികവര്‍ധന വരുത്തുന്നു; പ്രവചിക്കുന്നവന്‍ സഭയ്ക്ക് ആത്മികവര്‍ധന വരുത്തുന്നു.
5
നിങ്ങള്‍ എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കേണം എന്നും വിശേഷാല്‍ പ്രവചിക്കേണം എന്നും ഞാന്‍ ഇച്ഛിക്കുന്നു. അന്യഭാഷകളില്‍ സംസാരിക്കുന്നവന് സഭയ്ക്ക് ആത്മികവര്‍ധന ലഭിക്കേണ്ടതിനു വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവന്‍ അവനെക്കാള്‍ വലിയവന്‍.
6
സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം വരും?
7
കുഴല്‍, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്‍ജീവ സാധനങ്ങള്തന്നെയും നാദഭേദം കാണിക്കാഞ്ഞാല് ഊതിയതോ മീട്ടിയതോ എന്തെന്ന് എങ്ങനെ അറിയും?
8
കാഹളം തെളിവില്ലാത്ത നാദം കൊടുത്താല്‍ പടയ്ക്ക് ആര് ഒരുങ്ങും?
9
അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ.
10
ലോകത്തില്‍ വിവിധ ഭാഷകള്‍ അനവധി ഉണ്ട്; അവയില്‍ ഒന്നും തെളിവില്ലാത്തതല്ല.
11
ഞാന്‍ ഭാഷ അറിയാഞ്ഞാല്‍ സംസാരിക്കുന്നവനു ഞാന്‍ ബര്‍ബ്ബരന്‍ ആയിരിക്കും; സംസാരിക്കുന്നവന് എനിക്കും ബര്‍ബ്ബരന്‍ ആയിരിക്കും.
12
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാല്‍ സഭയുടെ ആത്മികവര്‍ധനയ്ക്കായി സഫലന്മാര്‍ ആകുവാന്‍ ശ്രമിപ്പിന്‍.
13
അതുകൊണ്ട് അന്യഭാഷയില്‍ സംസാരിക്കുന്നവന് വ്യാഖ്യാനവരത്തിനായി പ്രാര്‍ഥിക്കട്ടെ.
14
ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ഥിക്കുന്നു എങ്കില്‍ എന്റെ ആത്മാവ് പ്രാര്‍ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
15
ആകയാല്‍ എന്ത്? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
16
അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലാത്തവന് നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?
17
നീ നന്നായി സ്തോത്രംചൊല്ലുന്നു സത്യം; മറ്റവന് ആത്മികവര്‍ധന വരുന്നില്ലതാനും.
18
നിങ്ങളെല്ലാവരിലും അധികം ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
19
എങ്കിലും സഭയില്‍ പതിനായിരം വാക്ക് അന്യഭാഷകളില്‍ സംസാരിക്കുന്നതിനെക്കാള്‍ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചുവാക്കു പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.
20
സഹോദരന്മാരേ, ബുദ്ധിയില്‍ കുഞ്ഞുങ്ങള്‍ ആകരുത്; തിന്മയ്ക്കു ശിശുക്കള്‍ ആയിരിപ്പിന്‍; ബുദ്ധിയിലോ മുതിര്‍ന്നവരാകുവിന്‍.
21
“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു.
22
അതുകൊണ്ട് അന്യഭാഷകള്‍ അടയാളമായിരിക്കുന്നത് വിശ്വാസികള്‍ക്കല്ല, അവിശ്വാസികള്‍ക്കത്രേ; പ്രവചനമോ അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുതന്നെ.
23
സഭയൊക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നു എങ്കില്‍ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല്‍ നിങ്ങള്‍ക്കു ഭ്രാന്തുണ്ട് എന്നു പറകയില്ലയോ?
24
എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല്‍ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവന് എല്ലാവരാലും വിവേചിക്കപ്പെടും.
25
അവന്റെ ഹൃ ദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന് കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
26
ആകയാല്‍ എന്ത്? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഓരോരുത്തനു സങ്കീര്‍ത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്; സകലവും ആത്മികവര്‍ധനയ്ക്കായി ഉതകട്ടെ.
27
അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍ രണ്ടു പേരോ ഏറിയാല്‍ മൂന്നു പേരോ ആകട്ടെ; അവര്‍ ഓരോരുത്തനായി സംസാരിക്കയും ഒരുവന് വ്യാഖ്യാനിക്കയും ചെയ്യട്ടെ.
28
വ്യാഖ്യാനി ഇല്ലാഞ്ഞാല്‍ അന്യഭാഷക്കാരന് സഭയില്‍ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
29
പ്രവാചകന്മാര് രണ്ടു മൂന്നു പേര് സംസാരിക്കയും മറ്റുള്ളവര്‍ വിവേചിക്കയും ചെയ്യട്ടെ.
30
ഇരിക്കുന്നവനായ മറ്റൊരുവനു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവന് മിണ്ടാതിരിക്കട്ടെ.
31
എല്ലാവരും പഠിപ്പാനും എല്ലാവര്ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
32
പ്രവാചകന്മാരുടെ ആത്മാക്കള്‍ പ്രവാചകന്മാര്ക്കു കീഴടങ്ങിയിരിക്കുന്നു.
33
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
34
വിശുദ്ധന്മാരുടെ സര്‍വസഭകളിലും എന്ന പോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്ക് അനുവാദമില്ല.
35
അവര്‍ വല്ലതും പഠിപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ വീട്ടില്‍വച്ചു ഭര്ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയില്‍ സംസാരിക്കുന്നത് അനുചിതമല്ലോ.
36
ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നത്?
37
താന്‍ പ്രവാചകന് എന്നോ ആത്മികന് എന്നോ ഒരുത്തനു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് കര്‍ത്താവിന്റെ കല്പന ആകുന്നു എന്ന് അവന് അറിഞ്ഞുകൊള്ളട്ടെ.
38
ഒരുവന് അറിയുന്നില്ലെങ്കില്‍ അവന് അറിയാതിരിക്കട്ടെ.
39
അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിന്; അന്യഭാഷകളില്‍ സംസാരിക്കുന്നതു വിലക്കുകയുമരുത്.
40
സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16