bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Corinthians 7
1 Corinthians 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
1
നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാല്‍: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത്.
2
എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
3
ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
4
ഭാര്യയുടെ ശരീരത്തിന്മേല് അവള്‍ക്കല്ല ഭര്‍ത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല് അവനല്ല ഭാര്യക്കത്രേ അധികാരം.
5
പ്രാര്‍ഥനയ്ക്ക് അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേര്‍പെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന് നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേര്ന്നിരിപ്പിന്.
6
ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്.
7
സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
8
വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കു കൊള്ളാം എന്നു ഞാന്‍ പറയുന്നു.
9
ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നത് നല്ലത്.
10
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവുതന്നെ കല്പിക്കുന്നത്:
11
ഭാര്യ ഭര്‍ത്താവിനെ വേര്‍പിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവിനോടു നിരന്നുകൊള്ളേണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്.
12
എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവള് അവനോടുകൂടെ പാര്പ്പാന് സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുത്.
13
അവിശ്വാസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന് അവളോടുകൂടെ പാര്പ്പാന് സമ്മതിക്കുന്നു എങ്കില്‍, ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്.
14
അവിശ്വാസിയായ ഭര്‍ത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരന് മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ എന്നു വരും; ഇപ്പോഴോ അവര്‍ വിശുദ്ധര്‍ ആകുന്നു.
15
അവിശ്വാസി വേര്‍പിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
16
സ്ത്രീയേ, നീ ഭര്‍ത്താവിനു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം?
17
എന്നാല്‍ ഓരോരുത്തനു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന് നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നത്.
18
ഒരുത്തന് പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മം വരുത്തരുത്; ഒരുത്തന് അഗ്രചര്‍മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുത്.
19
പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
20
ഓരോരുത്തന് വിളിക്കപ്പെട്ട സ്ഥിതിയില്‍തന്നെ വസിച്ചുകൊള്ളട്ടെ.
21
നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രന് ആകുവാന്‍ കഴിയുമെങ്കിലും അതില്‍തന്നെ ഇരുന്നുകൊള്‍ക.
22
ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന് കര്‍ത്താവിന്റെ സ്വതന്ത്രന് ആകുന്നു. അങ്ങനെതന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവന് ക്രിസ്തുവിന്റെ ദാസനാകുന്നു.
23
നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കു ദാസന്മാരാകരുത്.
24
സഹോദരന്മാരേ, ഓരോരുത്തന് വിളിക്കപ്പെട്ട സ്ഥിതിയില്‍തന്നെ ദൈവസന്നിധിയില്‍ വസിക്കട്ടെ.
25
കന്യകമാരെക്കുറിച്ച് എനിക്കു കര്‍ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന് ആകുവാന്‍ തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.
26
ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞതുപോലെ മനുഷ്യന് അങ്ങനെതന്നെ ഇരിക്കുന്നത് അവനു നന്ന് എന്ന് എനിക്കു തോന്നുന്നു.
27
നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേര്‍പാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.
28
നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല്‍ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്‍ക്കു ജഡത്തില്‍ കഷ്ടത ഉണ്ടാകും; അതു നിങ്ങള്‍ക്കു വരരുത് എന്ന് എന്റെ ആഗ്രഹം.
29
എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
30
ഇനി ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും
31
ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
32
നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന് കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കര്‍ത്താവിനുള്ളതു ചിന്തിക്കുന്നു.
33
വിവാഹം ചെയ്തവന് ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു.
34
അതുപോലെ ഭാര്യയായവള്‍ക്കും കന്യകയ്ക്കും തമ്മില്‍ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കര്‍ത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു.
35
ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്ത്താവിങ്കല് സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
36
എന്നാല്‍ ഒരുത്തന് തന്റെ കന്യകയ്ക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന് ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.
37
എങ്കിലും നിര്‍ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന് തന്റെ കന്യകയെ സൂക്ഷിച്ചുകൊള്വാന് സ്വന്തഹൃദയത്തില്‍ നിര്‍ണയിച്ചു എങ്കില്‍ അവന് ചെയ്യുന്നത് നന്ന്.
38
അങ്ങനെ ഒരുത്തന് തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്.
39
ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിപ്പാന്‍ സ്വാതന്ത്ര്യം ഉണ്ട്; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.
40
എന്നാല്‍ അവള് അങ്ങനെതന്നെ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16