bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Daniel 5
Daniel 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
1
ബേൽശസ്സര്‍രാജാവ് തന്റെ മഹത്തുക്കളിൽ ആയിരം പേര്‍ക്ക് ഒരു വലിയ വിരുന്ന് ഒരുക്കി അവര്‍ കാണ്‍കെ വീഞ്ഞു കുടിച്ചു.
2
ബേൽശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്, തന്റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിനായി കൊണ്ടുവരുവാന്‍ കല്പിച്ചു.
3
അങ്ങനെ അവര്‍ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊന്‍പാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു.
4
അവര്‍ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
5
തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകള്‍ പുറപ്പെട്ട് വിളക്കിനു നേരേ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.
6
ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന് വിചാരങ്ങളാൽ പരവശനായി; അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകള്‍ ആടിപ്പോയി.
7
രാജാവ് ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന്‍ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: ആരെങ്കിലും ഈ എഴുത്തു വായിച്ച് അര്‍ഥം അറിയിച്ചാൽ, അവന് ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു.
8
അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തു വന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അര്‍ഥം അറിയിപ്പാനും അവര്‍ക്കു കഴിഞ്ഞില്ല.
9
അപ്പോള്‍ ബേൽശസ്സര്‍രാജാവ് അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കള്‍ അമ്പരന്നുപോയി.
10
രാജാവിന്റെയും മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്.
11
വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷന് തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസര്‍രാജാവ്, രാജാവേ, തിരുമേനിയുടെ അപ്പന് തന്നെ,
12
ബേൽത്ത്ശസ്സര് എന്നു പേരു വിളിച്ച ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്‍ഥവാക്യപ്രദര്‍ശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവ് അവനെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും കല്ദയര്‍ക്കും ശകുനവാദികള്‍ക്കും അധിപതിയാക്കിവച്ചു; ഇപ്പോള്‍ ദാനീയേലിനെ വിളിക്കട്ടെ; അവന് അര്‍ഥം ബോധിപ്പിക്കും എന്ന് ഉണര്‍ത്തിച്ചു.
13
അങ്ങനെ അവര്‍ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോടു കല്പിച്ചത്: എന്റെ അപ്പനായ രാജാവ് യെഹൂദായിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നെയോ?
14
ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാന്‍ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു.
15
ഇപ്പോള്‍ ഈ എഴുത്തു വായിച്ച് അര്‍ഥം അറിയിക്കേണ്ടതിനു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അര്‍ഥം അറിയിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
16
എന്നാൽ അര്‍ഥം പറവാനും സംശയച്ഛേദനം ചെയ്വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ച്, അതിന്റെ അര്‍ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.
17
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണര്‍ത്തിച്ചത്: ദാനങ്ങള്‍ തിരുമേനിക്കുതന്നെ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തനു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചു കേള്‍പ്പിച്ച് അര്‍ഥം ബോധിപ്പിക്കാം.
18
രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിനു രാജത്വവും മഹത്ത്വവും പ്രതാപവും ബഹുമാനവും നല്കി.
19
അവനു നല്കിയ മഹത്ത്വം ഹേതുവായി സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറച്ചു; തനിക്കു ബോധിച്ചവനെ അവന് കൊല്ലുകയും ബോധിച്ചവനെ ജീവനോടെ വയ്ക്കയും ബോധിച്ചവനെ ഉയര്‍ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
20
എന്നാൽ അവന്റെ ഹൃദയം ഗര്വിച്ചു, അവന്റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയശേഷം അവന് രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവര്‍ അവന്റെ മഹത്ത്വം അവങ്കൽനിന്ന് എടുത്തുകളഞ്ഞു.
21
അങ്ങനെ അവന് മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായിത്തീര്‍ന്നു; അവന്റെ പാര്‍പ്പ് കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിനു നിയമിക്കയും ചെയ്യുന്നു എന്ന് അവന് അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
22
അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടും തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
23
സ്വര്‍ഗസ്ഥനായ കര്‍ത്താവിന്റെ നേരേ തന്നെത്താന്‍ ഉയര്‍ത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവര്‍ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞു കുടിച്ചു; കാണ്മാനും കേള്‍പ്പാനും അറിയുവാനും വഹിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാ വഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.
24
ആകയാൽ അവന് ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു.
25
എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫര്‍സീന്‍.
26
കാര്യത്തിന്റെ അര്‍ഥമാവിത്: മെനേ എന്നുവച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു.
27
തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
28
പെറേസ് എന്നുവച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ച് മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു.
29
അപ്പോള്‍ ബേൽശസ്സരിന്റെ കല്പനയാൽ അവര്‍ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവന് രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
30
ആ രാത്രിയിൽത്തന്നെ കല്ദയരാജാവായ ബേൽശസ്സര്‍ കൊല്ലപ്പെട്ടു.
31
മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12