bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Daniel 8
Daniel 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 9 →
1
ദാനീയേൽ എന്ന എനിക്ക് ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സര്‍രാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദര്‍ശനം ഉണ്ടായി.
2
ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാംസംസ്ഥാനത്തിലെ ശൂശന്‍രാജധാനിയിൽ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായിനദീതീരത്തു നില്ക്കുന്നതായി ദര്‍ശനത്തിൽ കണ്ടു.
3
ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റന് നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടത്; അധികം നീണ്ടത് ഒടുക്കം മുളച്ചുവന്നതായിരുന്നു.
4
ആ ആട്ടുകൊറ്റന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിനും അതിന്റെ മുമ്പാകെ നില്പാന് കഴിഞ്ഞില്ല; അതിന്റെ കൈയിൽനിന്ന് രക്ഷിക്കാകുന്നവനും ആരുമില്ല; അത് ഇഷ്ടംപോലെ ചെയ്തു വമ്പ് കാട്ടിപ്പോന്നു.
5
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന് പടിഞ്ഞാറുനിന്ന് നിലംതൊടാതെ സര്‍വഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന് കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
6
അതു നദീതീരത്ത് നില്ക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരേ ഉഗ്രക്രോധത്തോടെ പാഞ്ഞുചെന്നു.
7
അത് ആട്ടുകൊറ്റനോട് അടുക്കുന്നതു ഞാന്‍ കണ്ടു; അത് ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ച് അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്പാന് ആട്ടുകൊറ്റനു ശക്തിയില്ലാതെയിരുന്നു; അത് അതിനെ നിലത്തു തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു; അതിന്റെ കൈയിൽനിന്ന് ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.
8
കോലാട്ടുകൊറ്റന് ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാൽ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിനു പകരം ആകാശത്തിലെ നാലു കാറ്റിനു നേരേ ഭംഗിയുള്ള നാലു കൊമ്പ് മുളച്ചുവന്നു.
9
അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പ് പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിനു നേരേയും ഏറ്റവും വലുതായിത്തീര്‍ന്നു.
10
അത് ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്‍ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു.
11
അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താന്‍ വലുതാക്കി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
12
അതിക്രമം ഹേതുവായി നിരന്തര ഹോമയാഗത്തിനെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
13
അനന്തരം ഒരു വിശുദ്ധന് സംസാരിക്കുന്നതു ഞാന്‍ കേട്ടു; സംസാരിച്ചു കൊണ്ടിരുന്ന വിശുദ്ധനോട് മറ്റൊരു വിശുദ്ധന്: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന് ഏല്പിച്ചുകൊടുപ്പാന്‍ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദര്‍ശനത്തിൽ കണ്ടിരിക്കുന്നത് എത്രത്തോളം നില്ക്കും എന്നു ചോദിച്ചു.
14
അതിന് അവന് അവനോട്: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നെ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
15
എന്നാൽ ദാനീയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ടിട്ട് അര്‍ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.
16
ഗബ്രീയേലേ, ഇവന് ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്ന് ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാന്‍ കേട്ടു.
17
അപ്പോള്‍ ഞാന്‍ നിന്നേടത്ത് അവന് അടുത്തുവന്നു; അവന് വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവന് എന്നോട്: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
18
അവന് എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ട് നിലത്തു കവിണ്ണുവീണു; അവന് എന്നെ തൊട്ട് എഴുന്നേല്പിച്ചു നിര്‍ത്തി.
19
പിന്നെ അവന് പറഞ്ഞത്: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നത് ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അത് അന്ത്യകാലത്തേക്കുള്ളതല്ലോ.
20
രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന് പാര്‍സ്യരാജാക്കന്മാരെ കുറിക്കുന്നു.
21
പരുപരുത്ത കോലാട്ടുകൊറ്റന് യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവും ആകുന്നു.
22
അതു തകര്‍ന്നശേഷം അതിനുപകരം നാലു കൊമ്പ് മുളച്ചതോ: നാലു രാജ്യം ആ ജാതിയിൽ നിന്നുദ്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
23
എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്ത് അതിക്രമക്കാരുടെ അതിക്രമം തികയുമ്പോള്‍, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളൊരു രാജാവ് എഴുന്നേല്ക്കും.
24
അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവന് അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ഥനായി അത് അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും.
25
അവന് നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പ് ഭാവിച്ച്, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോട് എതിര്‍ത്തുനിന്ന് കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.
26
സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്‍ശനം സത്യമാകുന്നു; ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടച്ചുവയ്ക്ക.
27
എന്നാൽ ദാനീയേലെന്ന ഞാന്‍ ബോധം കെട്ടു, കുറെ ദിവസം ദീനമായിക്കിടന്നു; അതിന്റെ ശേഷം ഞാന്‍ എഴുന്നേറ്റ് രാജാവിന്റെ പ്രവൃത്തി നോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12