bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Jeremiah 36
Jeremiah 36
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 37 →
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാടാവിത്:
2
നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ച്, ഞാന്‍ യോശീയാവിന്റെ കാലത്ത് നിന്നോടു സംസാരിച്ചു തുടങ്ങിയനാള്‍ മുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകല ജാതികളെയും കുറിച്ച് ഞാന്‍ നിന്നോട് അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.
3
പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കു വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തന് താന്താന്റെ ദുര്‍മാര്‍ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.
4
അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോട് അരുളിച്ചെയ്ത സകല വചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
5
യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: ഞാന്‍ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാന്‍ കഴിവില്ല.
6
ആകയാൽ നീ ചെന്ന് എന്റെ വാമൊഴി കേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദായും കേള്‍ക്കെ നീ അതു വായിക്കേണം.
7
പക്ഷേ അവര്‍ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തന് താന്താന്റെ ദുര്‍മാര്‍ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.
8
യിരെമ്യാപ്രവാചകന് തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യാവിന്റെ മകനായ ബാരൂക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.
9
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവര്‍ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകല ജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
10
അപ്പോള്‍ ബാരൂക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്ത്, ശാഫാന്റെ മകനായ ഗെമര്യാരായസക്കാരന്റെ മുറിയിൽവച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങളെ സകല ജനത്തെയും വായിച്ച് കേള്‍പ്പിച്ചു.
11
ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകന് മീഖായാവ് യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോള്‍ അവന് രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു;
12
അവിടെ സകല പ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്റെ മകന് ദെലായാവും അഖ്ബോരിന്റെ മകന് എൽനാഥാനും ശാഫാന്റെ മകന് ഗെമര്യാവും ഹനന്യാവിന്റെ മകന് സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
13
ബാരൂക് ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍, താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവ് അവരോടു പ്രസ്താവിച്ചു.
14
അപ്പോള്‍ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന് യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകന് ബാരൂക് പുസ്തകച്ചുരുള്‍ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.
15
അവര്‍ അവനോട്: ഇവിടെ ഇരുന്ന് അതു വായിച്ചു കേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചു കേള്‍പ്പിച്ചു.
16
ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: ഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
17
നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയത്? അവന് പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്ന് അവര്‍ ബാരൂക്കിനോട് ചോദിച്ചു.
18
ബാരൂക് അവരോട്: അവന് ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ട് പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.
19
അപ്പോള്‍ പ്രഭുക്കന്മാര് ബാരൂക്കിനോട്: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്വിന്; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്ന് ആരും അറിയരുത് എന്നു പറഞ്ഞു.
20
അനന്തരം അവര്‍ പുസ്തകച്ചുരുള്‍ രായസക്കാരനായ എലീശാമായുടെ മുറിയിൽ വച്ചേച്ച്, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
21
രാജാവ് ചുരുള്‍ എടുത്തുകൊണ്ടുവരുവാന്‍ യെഹൂദിയെ അയച്ചു; അവന് രായസക്കാരനായ എലീശാമായുടെ മുറിയിൽനിന്ന് അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകല പ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.
22
അന്ന് ഒമ്പതാം മാസത്തിൽ രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
23
യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അതു കണ്ടിച്ചു ചുരുള്‍ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
24
രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
25
ചുരുള്‍ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവന് അവരുടെ അപേക്ഷ കേട്ടില്ല.
26
അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;
27
ചുരുളും ബാരൂക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
28
നീ മറ്റൊരു ചുരുള്‍ മേടിച്ച് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക.
29
എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന് എന്നു പറഞ്ഞു നീ ആ ചുരുള്‍ ചുട്ടുകളഞ്ഞുവല്ലോ.
30
അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാന്‍ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാന്‍ എറിഞ്ഞുകളയും.
31
ഞാന്‍ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദര്‍ശിക്കും; അവര്‍ക്കും യെരൂശലേംനിവാസികള്‍ക്കും യെഹൂദാപുരുഷന്മാര്‍ക്കും വരുത്തുമെന്നു ഞാന്‍ വിധിച്ചതും അവര്‍ ശ്രദ്ധിക്കാത്തതുമായ അനര്‍ഥമൊക്കെയും ഞാന്‍ അവര്‍ക്കു വരുത്തും.
32
അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുള്‍ എടുത്തു നേര്യാവിന്റെ മകന് ബാരൂക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവന് യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 37 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52