bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Jeremiah 51
Jeremiah 51
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 50
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 52 →
1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേലിന്റെ നേരേയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരേയും സംഹാരകന്റെ മനസ്സ് ഉണര്‍ത്തും.
2
പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്ക് അയയ്ക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ഥദിവസത്തിൽ അവര്‍ അതിനെ നാലുപുറവും വളയും.
3
വില്ലാളി വില്ല് കുലയ്ക്കാതിരിക്കട്ടെ; അവന് കവചം ധരിച്ച് നിവിര്‍ന്നു നില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സര്‍വസൈന്യത്തെയും നിര്‍മ്മൂലമാക്കിക്കളവിന്‍.
4
അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളയ്ക്കപ്പെട്ടവരും വീഴും.
5
യിസ്രായേലിന്റെയും യെഹൂദായുടെയും ദേശങ്ങള്‍ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.
6
ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തന് താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവന് അതിനോടു പകരം ചെയ്യും;
7
ബാബേൽ യഹോവയുടെ കൈയിൽ സര്‍വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ട് അവര്‍ക്കു ഭ്രാന്തുപിടിച്ചു.
8
പെട്ടെന്നു ബാബേൽ വീണു തകര്‍ന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിന്‍; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിന്‍; പക്ഷേ അതിനു സൗഖ്യം വരും.
9
ഞങ്ങള്‍ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിന്‍; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വര്‍ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
10
യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിന്‍, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.
11
അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനുവേണ്ടിയുള്ള പ്രതികാരം തന്നെ.
12
ബാബേലിന്റെ മതിലുകള്‍ക്കു നേരേ കൊടി ഉയര്‍ത്തുവിന്‍; കാവൽ ഉറപ്പിപ്പിന്‍; കാവല്ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തതു നിര്‍ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.
13
വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.
14
ഞാന്‍ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറയ്ക്കും; അവര്‍ നിന്റെ നേരേ ആര്‍പ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു.
15
അവന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
16
അവന് തന്റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവന് ആവി കയറ്റുന്നു; മഴയ്ക്ക് മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു.
17
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു. തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. അവയിൽ ശ്വാസവും ഇല്ല.
18
അവ മായയും വ്യര്‍ഥപ്രവൃത്തിയും തന്നെ; സന്ദര്‍ശനകാലത്ത് അവ നശിച്ചു പോകും.
19
യാക്കോബിന്റെ ഓഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന് സര്‍വത്തെയും നിര്മ്മിച്ചവന്; യിസ്രായേൽ അവന്റെ അവകാശ ഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
20
നീ എന്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാന്‍ നിന്നെക്കൊണ്ടു ജാതികളെ തകര്‍ക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.
21
നിന്നെക്കൊണ്ടു ഞാന്‍ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകര്‍ക്കും;
22
നിന്നെക്കൊണ്ടു ഞാന്‍ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും ബാലനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ യുവാവിനെയും യുവതിയെയും തകര്‍ക്കും.
23
നിന്നെക്കൊണ്ടു ഞാന്‍ ഇടയനെയും ആട്ടിന്‍കൂട്ടത്തെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ കൃഷിക്കാരനെയും അവന്റെ ഏര്‍കാളയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ ദേശാധിപതികളെയും സ്ഥാനാപതികളെയും തകര്‍ക്കും.
24
നിങ്ങള്‍ കാണ്‍കെ ഞാന്‍ ബാബേലിനും സകല കല്ദയനിവാസികള്‍ക്കും അവര്‍ സീയോനിൽ ചെയ്തിരിക്കുന്ന സകല ദോഷത്തിനും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാട്.
25
സകല ഭൂമിയെയും നശിപ്പിക്കുന്ന വിനാശകപര്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെമേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി ദഹനപര്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാട്.
26
നിന്നിൽനിന്ന് അവര്‍ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാട്.
27
ദേശത്ത് ഒരു കൊടി ഉയര്‍ത്തുവിന്‍; ജാതികളുടെ ഇടയിൽ കാഹളം ഊതുവിന്‍; ജാതികളെ അതിന്റെ നേരേ സംസ്കരിപ്പിന്‍; അരാരത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിന്‍; അതിനെതിരേ ഒരു സേനാപതിയെ നിയമിപ്പിന്‍; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍.
28
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉള്‍പ്പെട്ട സകല ദേശക്കാരുമായ ജാതികളെ അതിനു വിരോധമായി സംസ്കരിപ്പിന്‍;
29
ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിനു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങള്‍ നിവൃത്തിയായിവരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.
30
ബാബേലിലെ വീരന്മാര് യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവര്‍ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകള്‍ക്കു തീ വച്ചു കളഞ്ഞു; അതിന്റെ ഓടാമ്പലുകള്‍ തകര്‍ന്നിരിക്കുന്നു.
31
പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്
32
ഓട്ടാളന്‍ ഓട്ടാളനും ദൂതന് ദൂതനുമെതിരേ ഓടുന്നു.
33
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ട് അതിന്റെ കൊയ്ത്തുകാലം വരും.
34
ബാബേൽരാജാവായ നെബൂഖദ്നേസര്‍ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവന് എന്നെ വെറും പാത്രമാക്കി, മഹാസര്‍പ്പം എന്നപോലെ അവന് എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറച്ചു, എന്നെ തള്ളിക്കളഞ്ഞു.
35
ഞാന്‍ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോന്‍നിവാസിനി പറയും; എന്റെ രക്തം കല്ദയനിവാസികളുടെമേൽ വരട്ടെ എന്ന് യെരൂശലേം പറയും.
36
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിന്റെ വ്യവഹാരം നടത്തി, നിനക്കുവേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാന്‍ ഉണക്കി, അതിന്റെ ഉറവുകള്‍ വറ്റിച്ചുകളയും.
37
ബാബേൽ, നിവാസികള്‍ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിനും ചൂളകുത്തുന്നതിനും വിഷയവുമായിത്തീരും.
38
അവരൊക്കെയും ബാലസിംഹങ്ങളെപ്പോലെ ഗര്‍ജിക്കും; അവര്‍ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
39
അവര്‍ ജയമത്തരായിരിക്കുമ്പോള്‍ ഉല്ലസിച്ച് ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന് ഞാന്‍ അവര്‍ക്ക് ഒരു പാനീയം ഒരുക്കി അവരെ ലഹരിപിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.
40
ഞാന്‍ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്ക് ഇറക്കിക്കൊണ്ടുവരും.
41
ശേശക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സര്‍വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായിപ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായിത്തീര്ന്നതെങ്ങനെ?
42
ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അതു മൂടിയിരിക്കുന്നു.
43
അതിന്റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴി നടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.
44
ഞാന്‍ ബാബേലിൽ വച്ച് ബേലിനെ സന്ദര്‍ശിച്ച്, അവന് വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികള്‍ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
45
എന്റെ ജനമേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിന്‍; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങള്‍ ഓരോരുത്തന് താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍.
46
ദേശത്തു കേള്‍ക്കുന്ന വര്‍ത്തമാനം കൊണ്ടും ഒരു ആണ്ടിൽ ഒരു വര്‍ത്തമാനവും പിറ്റേയാണ്ടിൽ മറ്റൊരു വര്‍ത്തമാനവും കേള്‍ക്കുമ്പോഴും സാഹസകൃത്യങ്ങള്‍ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്.
47
അതുകൊണ്ടു ഞാന്‍ ബാബേലിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാരൊക്കെയും അതിന്റെ നടുവിൽ വീഴും.
48
ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാര്‍ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാട്.
49
യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സര്വദേശവും തന്നെ.
50
വാളിന് ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിന്‍; ദൂരത്തുനിന്നു യഹോവയെ ഓര്‍പ്പിന്‍; യെരൂശലേം നിങ്ങള്‍ക്ക് ഓര്മ വരട്ടെ! ഞങ്ങള്‍ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു;
51
അന്യന്മാര് യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
52
അതുകൊണ്ടു ഞാന്‍ അതിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; അന്നു ദേശത്തെല്ലാടവും നിഹതന്മാര് കിടന്നു ഞരങ്ങും.
53
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയര്‍ത്തി ഉറപ്പിച്ചാലും, ഞാന്‍ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.
54
ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേള്‍ക്കുന്നു.
55
യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽനിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകള്‍ പെരുവെള്ളംപോലെ ഇരയ്ക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേള്‍ക്കുന്നു.
56
അതിന്റെ നേരേ, ബാബേലിന്റെ നേരേ തന്നെ, വിനാശകന് വന്നിരിക്കുന്നു; അതിലെ വീരന്മാര് പിടിപെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവന് പകരം ചെയ്യും.
57
ഞാന്‍ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവര്‍ ഉണരാതവണ്ണം നിത്യനിദ്ര കൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.
58
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകള്‍ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയര്‍ന്ന വാതിലുകള്‍ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യര്‍ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവര്‍ ക്ഷീണിച്ചുപോകയും ചെയ്യും.
59
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടെ മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകനായ സെരായാവ് പ്രയാണാധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോള്‍ യിരെമ്യാപ്രവാചകന് സെരായാവോടു കല്പിച്ച വചനം-
60
ബാബേലിനു വരുവാനിരിക്കുന്ന അനര്‍ഥമൊക്കെയും, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകല വചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി-
61
യിരെമ്യാവ് സെരായാവോടു പറഞ്ഞത്: നീ ബാബേലിൽ എത്തിയ ശേഷം ഈ വചനങ്ങളൊക്കെയും നോക്കി വായിച്ചിട്ട്:
62
യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.
63
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന് ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്;
64
ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാന്‍ അതിനു വരുത്തുന്ന അനര്‍ഥത്തിൽനിന്ന് അത് പൊങ്ങിവരികയില്ല; അവര്‍ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങള്‍.
← Chapter 50
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 52 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52