bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Jeremiah 49
Jeremiah 49
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 48
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 50 →
1
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശിയില്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാര്‍ക്കുന്നതെന്ത്?
2
ആകയാൽ ഞാന്‍ അമ്മോന്യരുടെ രബ്ബായിൽ യുദ്ധത്തിന്റെ ആര്‍പ്പുവിളി കേള്‍പ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അന്ന് അതു ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
3
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ് പോയിരിക്കുന്നുവല്ലോ; രബ്ബായുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിന്‍; രട്ടുടുത്തുകൊള്‍വിന്‍; വിലപിച്ചുകൊണ്ടു വേലികള്‍ക്കരികെ ഉഴന്നുനടപ്പിന്‍! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
4
ആര് എന്റെ നേരേ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്? നിന്റെ താഴ്വരകള്‍ ഒഴുകിപ്പോകുന്നു.
5
ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാന്‍ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്; നിങ്ങള്‍ ഓരോരുത്തന് താന്താന്റെ ചൊവ്വിനു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരും ഉണ്ടാകയില്ല.
6
എന്നാൽ ഒടുക്കം ഞാന്‍ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്.
7
എദോമിനെക്കുറിച്ചുള്ള അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
8
ദെദാന്‍നിവാസികളേ, ഓടിപ്പോകുവിന്‍; പിന്തിരിഞ്ഞ് കുഴികളിൽ പാര്‍ത്തു കൊള്‍വിന്‍; ഞാന്‍ ഏശാവിന്റെ ആപത്ത്, അവന്റെ ദര്‍ശനകാലം തന്നെ, അവനു വരുത്തും.
9
മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാന് ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാര് വന്നാൽ തങ്ങള്‍ക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നത്?
10
എന്നാൽ ഏശാവിനെ ഞാന്‍ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന് ഒളിച്ചുകൊള്‍വാന്‍ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
11
നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാന്‍ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാര്‍ എന്നിൽ ആശ്രയിക്കട്ടെ.
12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാന്‍ അര്‍ഹതയില്ലാത്തവര്‍ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.
13
ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
14
നിങ്ങള്‍ ഒരുമിച്ചുകൂടി അതിന്റെ നേരേ ചെല്ലുവിന്‍; യുദ്ധത്തിനായി എഴുന്നേല്പിന്‍! എന്നിങ്ങനെ വിളിച്ചുപറവാന്‍ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നൊരു വര്‍ത്തമാനം ഞാന്‍ യഹോവയിങ്കൽനിന്നു കേട്ടു.
15
ഞാന്‍ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.
16
പാറപ്പിളര്‍പ്പുകളിൽ പാര്‍ത്തു കുന്നുകളുടെ മുകള്‍ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂട് ഉയരത്തിൽവച്ചാലും അവിടെനിന്ന് ഞാന്‍ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്.
17
എദോം സ്തംഭനവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്റെ സകല ബാധകളും നിമിത്തം ചൂളകുത്തും.
18
സൊദോമിന്റെയും ഗൊമോറായുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
19
യോര്‍ദ്ദാന്റെ വന്‍കാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവന് എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവന്‍ ആര്? എനിക്കു നേരം കുറിക്കുന്നവന്‍ ആര്? എന്റെ മുമ്പാകെ നില്ക്കാവുന്ന ഇടയന് ആര്?
20
അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാന്നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍: ആട്ടിന്‍കൂട്ടത്തിൽ ചെറിയവരെ അവര്‍ ഇഴച്ചുകൊണ്ടുപോകും; അവന് അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.
21
അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലിൽ കേള്‍ക്കുന്നു!
22
അവന് കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രായുടെമേൽ ചിറകു വിടര്‍ക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവു കിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
23
ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അര്‍പ്പാദും ദോഷവര്‍ത്തമാനം കേട്ടതുകൊണ്ടു ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന് അടങ്ങിയിരിപ്പാന് കഴിവില്ല.
24
ദമ്മേശെക് ക്ഷീണിച്ച് ഓടിപ്പോകുവാന്‍ തിരിയുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
25
കീര്‍ത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?
26
അതുകൊണ്ട് അതിലെ യൗവനക്കാര്‍ അതിന്റെ വീഥികളിൽ വീഴുകയും സകല യോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
27
ഞാന്‍ ദമ്മേശെക്കിന്റെ മതിലുകള്‍ക്കു തീ വയ്ക്കും; അതു ബെന്‍-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
28
ബാബേൽരാജാവായ നെബൂഖദ്നേസര്‍ ജയിച്ചടക്കിയ കേദാരിനെയും ഹാസോര്രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുറപ്പെട്ടു കേദാരിൽ ചെന്ന് കിഴക്കരെ നശിപ്പിച്ചുകളവിന്‍.
29
അവരുടെ കൂടാരങ്ങളെയും ആട്ടിന്‍കൂട്ടങ്ങളെയും അവര്‍ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകല ഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവര്‍ കൊണ്ടുപോകും; സര്‍വത്രഭീതി എന്ന് അവര്‍ അവരോടു വിളിച്ചുപറയും.
30
ഹാസോര്‍ നിവാസികളേ, ഓടിപ്പോകുവിന്‍; അതിദൂരത്തു ചെന്നു കുഴിയിൽ പാര്‍ത്തുകൊള്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാട്; ബാബേൽരാജാവായ നെബൂഖദ്നേസര്‍ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.
31
വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാര്‍ക്കുന്നവരും സ്വൈരവും നിര്‍ഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടു ചെല്ലുവിന്‍ എന്നു യഹോവയുടെ അരുളപ്പാട്.
32
അവരുടെ ഒട്ടകങ്ങള്‍ കവര്‍ച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങള്‍ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചവരെ ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവര്‍ക്ക് ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.
33
ഹാസോര്‍ കുറുനരികളുടെ പാര്‍പ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
34
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
35
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും.
36
ഞാന്‍ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാര്‍ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.
37
ഞാന്‍ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാന്‍ അവര്‍ക്ക് അനര്‍ഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരുടെ പിന്നാലെ വാള് അയച്ച് അവരെ മുടിച്ചുകളയും.
38
ഞാന്‍ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ച് അവിടെനിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.
39
എന്നാൽ ഒടുക്കം ഞാന്‍ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്.
← Chapter 48
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 50 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52