bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Lamentations 2
Lamentations 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
1
അയ്യോ! യഹോവ സീയോന്‍പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതെങ്ങനെ? അവന് യിസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവന് തന്റെ പാദപീഠത്തെ ഓര്‍ത്തതുമില്ല,
2
കര്‍ത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപ്പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവന് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
3
തന്റെ ഉഗ്രകോപത്തിൽ അവന് യിസ്രായേലിന്റെ കൊമ്പൊക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലംകൈയെ അവന് ശത്രുവിന് മുമ്പിൽനിന്ന് പിന്‍വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4
ശത്രു എന്നപോലെ അവന് വില്ലു കുലച്ചു, വൈരി എന്നപോലെ അവന് വലംകൈ ഓങ്ങി; കണ്ണിനു കൗതുകമുള്ളതൊക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5
കര്‍ത്താവ് ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെയൊക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വര്‍ധിപ്പിച്ചിരിക്കുന്നു.
6
അവന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചു കളഞ്ഞു.
7
കര്‍ത്താവ് തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു അവളുടെ അരമനമതിലുകളെ അവന് ശത്രുവിന്റെ കൈയിൽ ഏല്പിച്ചു; അവര്‍ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8
യഹോവ സീയോന്‍പുത്രിയുടെ മതിൽ നശിപ്പിപ്പാന്‍ നിര്‍ണയിച്ചു; അവന് അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിന്‍വലിച്ചില്ല; അവന് കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9
അവളുടെ വാതിലുകള്‍ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവന് തകര്‍ത്ത് നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്ക്ക് യഹോവയിങ്കൽനിന്നു ദര്‍ശനം ഉണ്ടാകുന്നതുമില്ല.
10
സീയോന്‍പുത്രിയുടെ മൂപ്പന്മാര് മിണ്ടാതെ നിലത്തിരിക്കുന്നു; അവര്‍ തലയിൽ പൊടിവാരിയിട്ട് രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര്‍ നിലത്തോളം തല താഴ്ത്തുന്നു.
11
എന്റെ ജനത്തിന്‍പുത്രിയുടെ നാശംനിമിത്തം ഞാന്‍ കണ്ണുനീര് വാര്‍ത്ത് കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരള്‍ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളര്‍ന്നുകിടക്കുന്നു.
12
അവര്‍ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളര്‍ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്വിൽവച്ച് പ്രാണന് വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോടു ചോദിക്കുന്നു.
13
യെരൂശലേംപുത്രിയേ, ഞാന്‍ നിന്നോട് എന്തു സാക്ഷീകരിക്കേണ്ടൂ? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടൂ? സീയോന്‍പുത്രിയായ കന്യകേ, ഞാന്‍ നിന്നെ ആശ്വസിപ്പിപ്പാന്‍ എന്തൊന്ന് നിന്നോടുപമിക്കേണ്ടൂ? നിന്റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആര് നിനക്കു സൗഖ്യം വരുത്തും?
14
നിന്റെ പ്രവാചകന്മാര് നിനക്കു ഭോഷത്തവും വ്യാജവും ദര്‍ശിച്ചിരിക്കുന്നു; അവര്‍ നിന്റെ പ്രവാസം മാറ്റുവാന്‍ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്‍ശിച്ചിരിക്കുന്നു.
15
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂര്‍ത്തി എന്നും സര്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു.
16
നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരേ വായ് പിളര്‍ക്കുന്നു; അവര്‍ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതു തന്നെ, നമുക്കു സാധ്യമായി നാം കണ്ടു രസിപ്പാന്‍ ഇടയായല്ലോ എന്നു പറയുന്നു.
17
യഹോവ നിര്‍ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന് ഇടിച്ചുകളഞ്ഞു; അവന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു.
18
അവരുടെ ഹൃദയം കര്‍ത്താവിനോടു നിലവിളിച്ചു; സീയോന്‍പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കു തന്നെ സ്വസ്ഥത നല്‍കരുത്; നിന്റെ കണ്മണി വിശ്രമിക്കയുമരുത്.
19
രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.
20
യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്ന് ഓര്‍ത്ത് കടാക്ഷിക്കേണമേ! സ്ത്രീകള്‍ ഗര്‍ഭഫലത്തെ, കൈയിൽ താലോലിച്ചു പോരുന്ന കുഞ്ഞുങ്ങളെത്തന്നെ തിന്നേണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
21
വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൗവനക്കാരും വാള്‍കൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്ന് കരുണകൂടാതെ അറുത്തുകളഞ്ഞു.
22
ഉത്സവത്തിനു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സര്‍വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാന്‍ കൈയിൽ താലോലിച്ചു വളര്‍ത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
All chapters:
1
2
3
4
5