bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Lamentations 4
Lamentations 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
1
അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്മ്മലതങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള്‍ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നു.
2
തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
3
കുറുനരികള്‍പോലും മുല കാണിച്ച് കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായിത്തീര്ന്നിരിക്കുന്നു.
4
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള് അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളിൽ പട്ടിണി കിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
6
കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാള്‍ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7
അവളുടെ പ്രഭുക്കന്മാര് ഹിമത്തിലും നിര്മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8
അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.
9
വാള്‍കൊണ്ടു മരിക്കുന്നവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്; അവര്‍ നിലത്തിലെ അനുഭവമില്ലായ്കയാൽ ബാധിതരായി ക്ഷീണിച്ചു പോകുന്നു.
10
കരുണയുള്ള സ്ത്രീകള്‍ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകംചെയ്തു; അവര്‍ എന്റെ ജനത്തിന്‍പുത്രിയുടെ നാശത്തിങ്കൽ അവര്‍ക്ക് ആഹാരമായിരുന്നു.
11
യഹോവ തന്റെ ക്രോധം നിവര്‍ത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവന് സീയോനിൽ തീ കത്തിച്ചു; അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12
വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകള്‍ക്കകത്തു കടക്കും എന്ന് ഭൂരാജാക്കന്മാരും ഭൂവാസികള്‍ ആരും വിശ്വസിച്ചിരുന്നില്ല.
13
അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി
14
അവര്‍ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആര്‍ക്കും തൊട്ടുകൂടാ.
15
മാറുവിന്‍! അശുദ്ധന്! മാറുവിന്‍, മാറുവിന്‍! തൊടരുത്! എന്ന് അവരോടു വിളിച്ചുപറയും; അവര്‍ ഓടി ഉഴലുമ്പോള്‍: അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്ന് ജാതികളുടെ ഇടയിൽ പറയും.
16
യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന് അവരെ കടാക്ഷിക്കയില്ല; അവര്‍ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
17
വ്യര്ഥസഹായത്തിനായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18
ഞങ്ങളുടെ വീഥികളിൽ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
19
ഞങ്ങളെ പിന്തുടര്ന്നവര് ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍; അവര്‍ മലകളിൽ ഞങ്ങളെ പിന്തുടര്ന്നു, മരുഭൂമിയിൽ ഞങ്ങള്‍ക്കായി പതിയിരുന്നു.
20
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന് അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മധ്യേ ജീവിക്കും എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു.
21
ഊസ്ദേശത്തു പാര്‍ക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നെ നഗ്നയാക്കും.
22
സീയോന്‍പുത്രിയേ, നിന്റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന് നിന്നെ പ്രവാസത്തിലേക്ക് അയയ്ക്കയില്ല; എദോംപുത്രിയേ, അവന് നിന്റെ അകൃത്യം സന്ദര്‍ശിക്കയും നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
All chapters:
1
2
3
4
5