bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Lamentations 3
Lamentations 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
ഞാന്‍ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു.
2
അവന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്.
3
അതേ, അവന് ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരേ തിരിക്കുന്നു.
4
എന്റെ മാംസത്തെയും ത്വക്കിനെയും അവന് ജീര്‍ണമാക്കി, എന്റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നു.
5
അവന് എന്റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
6
ശാശ്വതമൃതന്മാരെപ്പോലെ അവന് എന്നെ ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നു.
7
പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന് എന്നെ വേലി കെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
8
ഞാന്‍ കൂകി നിലവിളിച്ചാലും അവന് എന്റെ പ്രാര്‍ഥന തടുത്തുകളയുന്നു.
9
വെട്ടുകല്ലുകൊണ്ട് അവന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
10
അവന് എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്‍ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11
അവന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
12
അവന് വില്ലു കുലച്ച് എന്നെ അമ്പിനു ലാക്കാക്കിയിരിക്കുന്നു.
13
അവന് തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.
14
ഞാന്‍ എന്റെ സര്‍വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു.
15
അവന് എന്നെ കയ്പുകൊണ്ടു നിറച്ചു, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു;
16
അവന് കല്ലുകൊണ്ട് എന്റെ പല്ലു തകര്‍ത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
17
നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാന്‍ സുഖം മറന്നിരിക്കുന്നു.
18
എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാന്‍ പറഞ്ഞു.
19
നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓര്‍ക്കേണമേ.
20
എന്റെ പ്രാണന് എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓര്‍ത്ത് ഉരുകിയിരിക്കുന്നു.
21
ഇതു ഞാന്‍ ഓര്‍ക്കും; അതുകൊണ്ടു ഞാന്‍ പ്രത്യാശിക്കും.
22
നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നുപോയിട്ടില്ലല്ലോ;
23
അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു.
24
യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാന്‍ അവനിൽ പ്രത്യാശവയ്ക്കുന്നു.
25
തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവന്‍.
26
യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്.
27
ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്.
28
അവന് അത് അവന്റെമേൽ വച്ചിരിക്കകൊണ്ട് അവന് തനിച്ചു മൗനം ആയിരിക്കട്ടെ.
29
അവന് തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.
30
തന്നെ അടിക്കുന്നവന് അവന് കവിള് കാണിക്കട്ടെ; അവന് വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
31
കര്‍ത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.
32
അവന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവനു കരുണതോന്നും.
33
മനസ്സോടെയല്ലല്ലോ അവന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നത്.
34
ഭൂമിയിലെ സകല ബദ്ധന്മാരെയും കാല്ക്കീഴിട്ടു മെതിക്കുന്നതും
35
അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
36
മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കര്‍ത്താവു കാണുകയില്ലയോ?
37
കര്‍ത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?
38
അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
39
മനുഷ്യന് ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്ത്? ഓരോരുത്തന് താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീര്‍പ്പിടട്ടെ.
40
നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്ത് യഹോവയുടെ അടുക്കലേക്കു തിരിയുക.
41
നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക.
42
ഞങ്ങള്‍ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
43
നീ കോപം പുതച്ചു ഞങ്ങളെ പിന്തുടര്ന്ന്, കരുണകൂടാതെ കൊന്നുകളഞ്ഞു.
44
ഞങ്ങളുടെ പ്രാര്‍ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നെ മറച്ചു.
45
നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
46
ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരേ വായ് പിളര്‍ന്നിരിക്കുന്നു.
47
പേടിയും കെണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കു ഭവിച്ചിരിക്കുന്നു.
48
എന്റെ ജനത്തിന്‍പുത്രിയുടെ നാശം നിമിത്തം നീര്‍ത്തോടുകള്‍ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
49
യഹോവ സ്വര്‍ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
50
എന്റെ കണ്ണ് ഇടവിടാതെ പൊഴിക്കുന്നു; ഇളയ്ക്കുന്നതുമില്ല.
51
എന്റെ നഗരത്തിലെ സകല സ്ത്രീജനത്തെയുംകുറിച്ച് എന്റെ കണ്ണ് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
52
കാരണംകൂടാതെ എന്റെ ശത്രുക്കളായവര്‍ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
53
അവര്‍ എന്റെ ജീവനെ കുണ്ടറയിൽ ഇട്ട് നശിപ്പിച്ചു, എന്റെമേൽ കല്ല് എറിഞ്ഞിരിക്കുന്നു.
54
വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചുപോയി എന്ന് ഞാന്‍ പറഞ്ഞു.
55
യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയിൽനിന്ന് നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
56
എന്റെ നെടുവീര്‍പ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്‍ഥന നീ കേട്ടിരിക്കുന്നു.
57
ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
58
കര്‍ത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
59
യഹോവേ, ഞാന്‍ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീര്‍ത്തുതരേണമേ.
60
അവര്‍ ചെയ്ത സകല പ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
61
യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും
62
എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
63
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു.
64
യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കു പകരം ചെയ്യേണമേ;
65
നീ അവര്‍ക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവര്‍ക്കു വരട്ടെ.
66
നീ അവരെ കോപത്തോടെ പിന്തുടര്ന്നു; യഹോവയുടെ ആകാശത്തിന്കീഴിൽ നിന്ന് നശിപ്പിച്ചുകളയും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5